കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2023 മാര്‍ച്ച് 7-ാം തീയതി ചൊവ്വാഴ്ച രാവിലെ 7:30 മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ മെഡ്വേ ഹിന്ദു മന്ദിരത്തില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെുന്നത്. രാവിലെ 8 മണിക്ക് നിര്‍മ്മാല്യവും 8.30ന് ഗണപതിഹോമവും തുടര്‍ന്ന് 9 മണിക്ക് ഉഷ പൂജയും ഉണ്ടായിരിക്കുന്നതാണ്.
പൊങ്കാലയിടല്‍ കര്‍മ്മങ്ങള്‍ കൃത്യം രാവിലെ 10.30ന് ആരംഭിക്കുന്നു. ശേഷം ഉച്ചയ്ക്ക് 2 ന് ഉച്ച പൂജയ്ക്ക് ശേഷം പൊങ്കാല നൈവേദ്യവും അന്നദാനവും ഉണ്ടായിരിക്കും.
എല്ലാ പൂജാവിധിളും ഭക്തര്‍ക്കായി Kent Ayyappa Temple YouTube Channel-ല്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-Mail: kenthindusamajam@gmail.com, kentayyappatemple@gmail.com
Website: kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent
Telephone: 07838 170203/ 07906 130390 / 07507 766652 / 07973 151975 / 07985 245890 / 07747178476