അഭിവന്ദ്യ കോട്ടയം വലിയ മെത്രാപോലീത്ത ഏപ്രില്‍ 29ന് യു.കെയിലെ ക്നാനായ മക്കള്‍ക്ക് ഒപ്പം മാന്ഞ്ചസ്റ്ററില്. 15 ക്നാനായ കത്തോലിക്ക മിഷനുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫാമിലി സംഗമം 'വാഴ്വ് 23 'ല്‍ പങ്കെടുക്കാന്‍ അഭിവന്ദ്യ മൂലക്കാട്ട് പിതാവും എത്തുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന പിതാവിനെ വരവേല്‍ക്കാന്‍ 15 മിഷനിലും പെടുന്ന ക്നാനായക്കാര്‍ എല്ലാം എത്തുമ്പോള്‍ യു.കെയില്‍ ക്നാനായ മക്കളുടെ ഒത്തുചേരലായി മാറും.
മാന്‍ഞ്ചസ്റ്റര്‍ ഒഡിഷിയസ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന പ്രധമ കുടുംബ സംഗമത്തിന് ക്നാനായ ജനത ഒഴുകി എത്തും.' പിതാക്കന്മാരുടെയും വൈദികരുടെയും നേതൃത്യത്തില്‍ കുര്‍ബാനയും അതിന് ശേഷം ക്നാനായ പാരമ്പര്യവും വിശ്വാസ ജീവിതവും കോര്‍ത്തിണക്കി അനേകം കലാപരിപാടികളും അരങ്ങേറും.' ഇത് യു.കെയിലെ ക്നാനായ കത്തോലിക്ക വിശ്വാസ സമൂഹത്തിന് പുത്തന്‍ ഉണര്‍വ് ഏകും..
അഞ്ച് വര്‍ഷം കൂടി എത്തുന്ന പിതാവിനെ വരവേല്‍ക്കാന്‍ ക്നാനായ വിശ്വാസ സമൂഹം ആകാംഷയോടെ കാത്തിരിക്കുന്നു. 16 നൂറ്റാണ്ടായി സംരക്ഷിച്ച് പോരുന്ന വിശ്വാസവും പാരമ്പര്യവും ഇവിടെ യു.കെയിലും നില നിര്‍ത്തി പോരുന്ന ക്നാനായ കത്തോലിക്ക വിശ്വാസികളുടെ കുടുംബ സംഗമമായി ഇത് മാറും.. വലിയ പിതാവിന് ഒപ്പം മറ്റ് പിതാക്കന്മാരും വൈദികരും ഈ സംഗമത്തിന് കൊഴുപ്പേകും.
ഈ സംഗമത്തിലേയ്ക്ക് യു.കെയില്‍ ഉള്ള എല്ലാ ക്നാനായ കത്തോലിക്ക വിശ്വാസികളെയും ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ ക്നാനായക്കാരുടെ വീ ജി ആയ ഫാദര്‍ സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.അന്നേ ദിവസം വലിയ ഇടയനോട് ഒപ്പം ആയിരിക്കാന്‍ എല്ലാവരും കുടുംബസമേതം മാന്ഞ്ചസ്റ്ററിലേയ്ക്ക് ഒഴികി എത്തണം എന്ന് അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
ഈ കുടുംബ സംഗമത്തിന്റെ പ്രവേശനം ഫ്രീ ആയിരിക്കും എന്നും.. പ്രവേശന ടിക്കറ്റ് എല്ലാവരും ഇടവകവികാരിയില്‍ നിന്നോ കൈക്കാരന്മാര് നിന്നോ കൈപ്പറ്റണം എന്നും അദേഹം പറഞ്ഞു.'
വിശ്വാസത്തില്‍ ഊന്നിയ ജീവിതം പടുത്തുയര്‍ത്തി തലമുറകളിലേയ്ക്ക് വിശ്വാസവും സമുദായ പാരമ്പര്യങ്ങളും പകര്‍ന്ന് കൊടുക്കുന്നതിന്റെ അവിസ്മരണീയ നിമിഷങ്ങളായി മാന്‍ഞ്ചസ്റ്റര്‍ മാറും..
തനിമയില്‍ ഒരു മയില്‍ വിശ്വാസ നിറവില്‍ നമ്മുക്ക് ഒന്നിക്കാം.'വാഴ്വ് 23 'യു കെ യിലെ വിശ്വാസ സമൂഹം വന്‍ വിജയമാക്കുന്നതിന് വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് അക്ഷീണം പരിശ്രമിക്കുന്നു.