2023 ഏപ്രില്‍ 15 ന് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ (ലിമ) ഈസ്റ്റര്‍-വിഷു ആഘോഷത്തോട് അനുബന്ധിച്ച് രാധ-കൃഷ്ണ മത്സരം നടത്തപ്പെടുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയുവാന്‍ ഉള്ളവര്‍ ഏപ്രില്‍ 10ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
10 വയസ്സുവരെയുള്ളവര്‍ക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക രജിസ്ട്രേഷന് ഫീസ് ആവശ്യമില്ല.
രാധാ - കൃഷ്ണ മത്സരത്തില്‍ ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്ത് എത്തുന്ന രാധക്കും കൃഷ്ണനും 101പൗണ്ട് വീതം സമ്മാനമായി ലഭിക്കും. പ്രോഗ്രാമിന് എത്തുന്ന 10 വയസ്സ് വരെ ഉള്ള എല്ലാ കുട്ടികള്‍ക്കും വിഷുക്കൈനീട്ടവും ഈസ്റ്റര്‍ എഗ്ഗും ലിമ നല്കുന്നു.
രാധാ - കൃഷ്ണ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പേരുകള്‍ താഴെപറയുന്ന ലിമ ഭാരവാഹികളെ അറിയിക്കുക. കുട്ടികള്‍ക്കാവശ്യമായ കോസ്റ്റിയൂംസ് ഹെല്‍പ്പ് ഇവരില്‍ നിന്നും ലഭിക്കുന്നതാണ്.
കൂടാതെ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായും സംഘാടകര്‍ അറിയിച്ചു. ഈസ്റ്റര്‍ - വിഷു പ്രോഗ്രാം വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ വൈകിട്ട് 5.30 മുതല്‍ ആരംഭിക്കും. ഇത്തവണത്തെ ഈസ്റെര്‍ വിഷു ലിമക്കൊപ്പം ആഘോഷിക്കാം.
Anil Hari:-07436099411
Athira K.R:-07799525874
Aswathi Ajay:-07747885089
Athira Sreejith:-07833724062
ടിക്കറ്റ് ലിങ്ക്;-https://rftfilms.co.uk/tickets/lima-easter-vishu-celebration/
Venue Address:-
Whiston Town Hall
Old Colinary Road,
Whiston.
L35 3 QX