ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയെ പന്ത്രണ്ട് റീജിയനുകള്‍ ആയി പുനര്‍ക്രമീകരിച്ചു. രൂപത രൂപീകൃതമായി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ രൂപതാ അംഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായ പശ്ചാത്തലത്തില്‍ അജപാലന പരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് വേണ്ടിയാണ് റീജിയനുകളുടെ പുനര്‍ക്രമീകരണം ഇപ്പോള്‍ നടത്തിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടന്റെ അതിപുരാതനവും, ചരിത്ര പ്രസിദ്ധവുമായ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ 12 റീജിയനുകള്‍ രൂപീകരിച്ചത്. പുനര്‍ക്രമീകരിച്ച റീജിയനുകളും, പുതിയ റീജിയണല്‍ കോഡിനേറ്റേഴ്സും ഇപ്രകാരമാണ്:
ബിര്‍മിങ്ഹാം റീജിയന് - റീജിയണല്‍ കോഡിനേറ്റര്‍ - ഫാ. ജോര്‍ജ് എട്ടുപറയില്‍ (സിഞ്ചെല്ലൂസ് ഇന്‍ചാര്‍ജ് -വെരി .റെവ. ഫാ. ജോര്‍ജ് ചേലക്കല്‍) ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന് -റീജിയണല്‍ കോഡിനേറ്റര്‍ - ഫാ. ജിബിന്‍ വാമറ്റം (സിഞ്ചെല്ലൂസ് ഇന്‍ചാര്‍ജ് -വെരി .റെവ. ഫാ. ജോര്‍ജ് ചേലക്കല്‍) കേംബ്രിഡ്ജ് റീജിയന് - റീജിയണല്‍ കോഡിനേറ്റര്‍ - ഫാ.ജിനു മുണ്ടുനടക്കല്‍ (സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ്. വെരി.റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്)കാന്റര്‍ ബറി റീജിയന് - റീജിയണല്‍ കോഡിനേറ്റര്‍ ഫാ. മാത്യു മുളയോലില്‍, (സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ്. വെരി.റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്) ലീഡ്സ് റീജിയന് - റീജിയണല്‍ കോഡിനേറ്റര്‍ - ഫാ. ജോജോ പ്ലാപ്പള്ളില്‍ സി എം ഐ. (സിഞ്ചെല്ലൂസ് ഇന്‍ചാര്‍ജ് -വെരി റെവ. ഫാ. ജോര്‍ജ് ചേലക്കല്‍)ലെസ്റ്റര്‍ റീജിയന് - റീജിയണല്‍ കോഡിനേറ്റര്‍-ഫാ. ജിന്‍സ് കണ്ടകാട്ട് (സിഞ്ചെല്ലൂസ് ഇന്‍ചാര്‍ജ് -വെരി റെവ. ഫാ. ജോര്‍ജ് ചേലക്കല്‍), ലണ്ടന്‍ റീജിയന് - റീജിയണല്‍ കോഡിനേറ്റര്‍ - ഫാ. ലിജേഷ് മുക്കാട്ട് (സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ്. വെരി .റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്) മാഞ്ചെസ്റ്റെര്‍ റീജിയന്. റീജിയണല്‍ കോഡിനേറ്റര്‍ -ഫാ. ജോണ്‍ പുളിന്താനത്ത് (സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ്) ഓക്സ്ഫോര്‍ഡ് റീജിയന് - റീജിയണല്‍ കോഡിനേറ്റര്‍ - ഫാ. ഫാന്‍സ്വാ പത്തില്‍ സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ്. വെരി .റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്)പ്രെസ്റ്റന് റീജിയന് - റീജിയണല്‍ കോഡിനേറ്റര്‍ - ഫാ. ബാബു പുത്തന്‍പുരക്കല്‍ (സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ്), സ്കോട്ലന്ഡ് റീജിയന് റീജിയണല്‍ കോഡിനേറ്റര്‍ ഫാ.ജിബിന്‍ പതിപറമ്പില്‍ എം സി ബി എസ് (സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ്), സൗത്താംപ്ടണ്‍ റീജിയന് റീജിയണല്‍ കോഡിനേറ്റര്‍ ഫാ. ജോസ് കുന്നുംപുറം. (സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ്), പുനര്‍ ക്രമീകരിച്ച റീജിയനുകളില്‍ ഉള്‍പ്പെടുന്ന ഇടവക, മിഷന് / പ്രൊപ്പോസഡ് മിഷന് എന്നിവയുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു. നിലവില്‍ 81 മിഷനുകളിലായി 62 വൈദികര്‍ ആണ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയില്‍ ഇപ്പോള്‍ ശുശ്രൂഷ ചെയ്യുന്നത്. ഈ പുതിയ ക്രമീകരണങ്ങളിലൂടെ അജപാലനപരമായ കാര്യങ്ങള്‍ കൂടുതല്‍ സംലഭ്യമാകുന്നതിനും എല്ലാ വിശ്വാസികള്‍ക്കും കൂടുതല്‍ ഫലപ്രദമായ ശുശ്രൂഷകള്‍ സ്വീകരിക്കുവാനും ഇട വരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.