പ്രെസ്റ്റന് : യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ സമൂഹമൊന്നാകെ ഓശാന തിരുനാള്‍ ആഘോഷിച്ചു. രൂപതയുടെ 81 മിഷന് കേന്ദ്രങ്ങളിലും നടന്ന ആഘോഷമായ തിര്ക്കര്മ്മങ്ങളില് ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ഇതോടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കും ദേവാലയങ്ങളില്‍ തുടക്കമായി.
പ്രെസ്റ്റണിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി വെരി റെവ.ഡോ ബാബു പുത്തന്‍പുരക്കല്‍ സഹ കാര്മ്മികന് ആയിരുന്നു. വിവിധ മിഷനുകളില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രോട്ടോ സിഞ്ചെല്ലൂസ് റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, വെരി റെവ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, വെരി റെവ. ഫാ. ജോര്‍ജ് ചേലക്കല്‍, വെരി റെവ. ഫാ. ജിനോ അരിക്കട്ട എം സി ബി എസ്. ചാന്‍സിലര്‍ റെവ. ഡോ .മാത്യു പിണക്കാട്ട്. വിവിധ മിഷനുകളിലെ മിഷന് ഡിറക്ടര്മാര് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
വരും ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്കും വളരെ വിപുലമായ ക്രമീകരണങ്ങള്‍ ആണ് ഗ്രേറ്റ് ബ്രിട്ടന് രൂപത ഒരുക്കിയിരിക്കുന്നത്.