സൗത്ത് ലണ്ടന്‍ : സൗത്ത് ലണ്ടന്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍ക്കു ഞായറാഴ്ച്ച നടത്തിയ ഓശാന പെരുന്നാളോടു കൂടി തുടക്കമായി. പെസഹാ, ദുഃഖവെള്ളി, ദുഃഖശനി, ഉയിര്‍പ്പു ശുശ്രുഷകളോടെ, ഏപ്രില്‍ എട്ടാം തീയതി കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍ക്ക് സമാപനമാകും.
കാലത്തിന്റെ പൂര്‍ണതയില്‍ മാനവരാശിയുടെ രക്ഷക്ക് ത്യാഗനിധിയായി ആഗതനായ ദൈവപുത്രന്റെ പീഡാനുഭവ സ്മരണയില്‍ പങ്കാളികളായി, ഉയിര്‍പ്പു തിരുനാളിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിശ്വസികളായ ഏവരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.
കഷ്ടാനുഭവ ആഴ്ച ശുശ്രുഷകള്‍:
05-April-2023 (WED) 5:00 PM പെസഹാ - വി. കുര്‍ബാന
07-April-2023 (FRI) 9:00 AM ദുഃഖവെള്ളി ശുശ്രഷകള്
08-April-2023 (SAT) 9:00 AM ദുഃഖശനി - വി. കുര്‍ബാന
08-April-2023 (SAT) 5:00 PM ഉയിര്‍പ്പ് ശുശ്രുഷ - വി.കുര്‍ബാന
ദേവാലയത്തിന്റെ വിലാസം:
St Andrews Church Hall, Northey Ave, Cheam, Sutton SM2 7HF
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:
Rev. Fr. Geevargis Thandayath (Vicar) - 07961785688
Benson Issac (Secretary) - 07778579526
Evin Avirachan (Treasurer) - 07425696261