കഴിഞ്ഞ 17 വര്‍ഷമായി ഫാ.ജോമോന് പുന്നൂസിന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് ഇക്യുമെനിക്കല്‍ ചര്‍ച്ചില്‍ നടത്തി വരുന്ന വിശുദ്ധ ഖുര്ബാന ഈ വര്‍ഷവും നടന്നു. കഴിഞ്ഞ ഒരാഴ്ചയായി നീണ്ട ഓശാനയും പെസഹയും ദുഃഖശനിക്കും ശേഷം ഉയര്പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിശു:കര്‍മ്മങ്ങള്‍ക്ക് വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ ആണ് നേതൃത്വം നല്‍കിയത്.
ഓശാന ഞായറാഴ്ചയും പെസഹാ വ്യാഴാഴ്ചയും ഫാ. ജോമോന് പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. ദുഃഖ വെള്ളിയും, ഉയിര്‍പ്പിന്റെ ശിശ്രുഷകളും ബെല്‍ഫാസ്റ്റില്‍ നിന്നുള്ള Rev Fr.എല്‍ദോയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.
Rev Fr.ജോമോന് പുന്നൂസിന്റെ കാര്‍മികത്വത്തില്‍ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടന്ന ഓശാന, പെസഹ ശുശ്രുഷകളും ഭക്തി സാന്ദ്രമായപ്രദക്ഷിണവും ഏവര്‍ക്കും ഹൃദ്യാനുഭവമായി. വിശ്വാസ സമൂഹത്താല്‍ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ചില്‍ ഓരോ ശിശ്രുഷകള്‍ക്കും വിശ്വാസികള്‍ നേര്‍ച്ചയായി കൊണ്ടുവന്ന സ്വാദിഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു.
പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാര്ദ്ധം ദുഃഖ വെള്ളിയുടെ ശുശ്രുഷകള്‍ നടത്തപ്പെട്ടത് ഇപ്സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെന്‍ഹാം ഹാളില്‍ വച്ചായിരുന്നു. ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും, പ്രദക്ഷിണവും ഭക്തിസാന്ദ്രമായിആഘോഷിച്ച ഇപ്സ്വിച് സമൂഹം ഏകദേശം 300 ഓളം പേര്‍ക്ക് നേര്‍ച്ചഭക്ഷണമായി കഞ്ഞിയും പയറും നല്കി ഉത്തവണ ചരിത്രം കുറിച്ചു. വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിര്‍പ്പിന്റെ ശുശ്രുഷകള്‍ക്കു Rev Fr.Eldho നേതൃത്വം നല്കി.
ഉയര്പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യവും ആകര്‍ഷകവുമായുള്ള മനോഹരമായ സന്ദേശം നല്കിയ Rev Fr എല്‍ദോയുടെ പ്രസംഗം ഏവര്‍ക്കും നവ്യാനുഭവമായി. എല്ലാവരോടും ക്ഷമിക്കാനും സ്നേഹിക്കാനും ഉത്ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ബെല്‍ഫാസ്റ്റിലേക്ക് മടങ്ങിയത്. നിരവധി വിശ്വാസികള്‍ പങ്കെടുത്ത ഹാശാ ആഴ്ച്ചയിലെ ശുശ്രുഷകള്‍ക്കു ട്രസ്റ്റിബാബു മത്തായി, സെക്രട്ടറി ജെയിന് കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്കി ചടങ്ങുകള്‍ ഏകോപിപ്പിച്ചു.
ശുശ്രുഷകള്‍ അനുഷ്ടിച്ച വൈദീകര്‍ക്കൊപ്പം, ശുശ്രുഷക്കാരുടെയും, കമ്മറ്റി അംഗങ്ങളുടേയും, ഗായക സംഘത്തിന്റെയും, സര്‍വ്വോപരി സഹകരിച്ച എല്ലാവിശ്വാസികളുടെയും സാന്നിധ്യ സഹായങ്ങള്‍ക്കും, നേര്‍ച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങള്‍ക്കും, ദുഃഖ വെള്ളിയാഴ്ചയില്‍ ഭക്ഷണം ക്രമീകരിച്ച കമ്മിറ്റി അംഗങ്ങളോടും, ട്രസ്റ്റി ബാബു മത്തായി, സെക്രട്ടറി ജെയിന് കുര്യാക്കോസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.