ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനം ഈ മാസം 24ന് ലെസ്റ്റെറില്‍ നടക്കും. രൂപതയിലെ എണ്‍പത്തി ഒന്ന് ഇടവക മിഷന് പ്രൊപ്പോസഡ് മിഷന് കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും, ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടക്കുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും.
പ്രോട്ടോ സിഞ്ചെല്ലൂസ് റെവ .ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ഡോ മാര്ട്ടിന് തോമസ് ആന്റണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. സിഞ്ചെല്ലൂസ് ഇന്‍ ചാര്‍ജ് വെരി റെവ ഫാ ജോര്‍ജ് ചേലക്കല്‍, കുടുംബ കൂട്ടായ്മ കമ്മീഷന് ചെയര്മാന് റെവ ഫാ ഹാന്‍സ് പുതിയാകുളങ്ങര, കോഡിനേറ്റര്‍ ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കുടുംബ കൂട്ടായ്മ കമ്മീഷന് പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.