സൗദിയില്‍ ചെറിയ പെരുന്നാളിന്റെ ഭാഗമായി മൂന്ന് ദിവസം കരിമരുന്ന് പ്രയോഗം. വ്യാഴാഴ്ച രാത്രി മുതല്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി തുടക്കമിട്ടു.
മൂന്ന് ദിവസവും രാത്രി ഒമ്പതിനാണ് ആകാശത്ത് ആയിരം മലരുകള്‍ പൂത്തിറങ്ങുന്ന കരിമരുന്ന് പ്രയോഗം നടത്തുന്നത്. റിയാദില്‍ ബോളിവാഡ് സിറ്റി, അബഹയില്‍ അല്‍സ്വഫാ പാര്‍ക്ക്, ജിദ്ദയില്‍ പ്രൊമിനേഡ് നടപ്പാത, അല്‍ഖോബാറില്‍ വാട്ടര്‍ ഫ്രണ്ട്, ഹായിലില്‍ അല്‍മഗ്വാ എന്റര്‍ടൈന്‍മെന്റ് റോഡ്, അല്‍ബാഹയില്‍ പ്രിന്‍സ് ഹുസാം പാര്‍ക്ക്, തബൂക്കില്‍ തബൂക്ക് സെന്‍ട്രല്‍ പാര്‍ക്ക്, അറാറില്‍ ഉഥൈം മാളിന് എതിര്‍വശത്തുള്ള പബ്ലിക് പാര്‍ക്ക്, നജ്റാനില്‍ അല്‍നഹ്ദ ഡിസ്ട്രിക്റ്റ്, മദീനയില്‍ കിംഗ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്ക്, ജിസാനില്‍ നോര്‍ത്ത് കോര്‍ണിഷ് നടപ്പാത എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗങ്ങളുണ്ട്.