പ്രസവസമയത്ത് ചികിത്സാ പിഴവുണ്ടായതിനെ തുടര്‍ന്ന് നവജാതശിശുവിന്റെ കൈ അനക്കാന്‍ പറ്റാത്ത അവസ്ഥയില്‍. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആണ് സംഭവം.
പ്രസവ സമയത്ത് കുഞ്ഞിന്റെ കൈയുടെ എല്ല് പൊട്ടുകയായിരുന്നു. പ്രജിത്തിന്റെ ഭാര്യ കാവ്യയെ ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോവുകയുമായിരുന്നു. കുഞ്ഞിന്റെ ഇടത് കൈക്കാണ് ചലനശേഷി നഷ്ടപ്പെട്ടത്.
ഇക്കാര്യം വീട്ടുകാര്‍ മനസ്സിലാക്കിയപ്പോള്‍ ഡോക്ടറോട് കാര്യം തിരക്കിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ശരിയാകുമെന്നാണ് നെയ്യാറ്റിന്‍കരയിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞത്. അങ്ങനെ എസ് എ ടി ആശുപത്രിയില്‍ കുഞ്ഞുമായി ചികിത്സ തേടി.
കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാന്‍ കാരണമായതെന്നാണ് ആശുപത്രിയില്‍ നിന്നും വ്യക്തമാക്കിയത്. നിലവില്‍ എല്ല് പൊട്ടല്‍ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറിയില്ല. പ്രസവ സമയത്ത് നെയ്യാറ്റിന് കരയിലെ പ്രധാന ഡോക്ടര്മാരണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്ടറും നഴ്സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നതെന്നും കാവ്യ വിശദീകരിച്ചു. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നല്കിയിയിട്ടുണ്ട്.