18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത് >>> ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍  >>> രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ >>> 'ആടുജീവിതത്തില്‍ നജീബാകാന്‍ പൃഥ്വിരാജിന്റെ കണ്ണിലുള്ള സ്വാഭാവിക ആത്മവിശ്വാസത്തെ കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു' തുറന്ന് പറഞ്ഞ് സംവിധായകന്‍ ബ്ലെസി >>> 'ഭ്രമയുഗത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ, പക്ഷെ സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാവുന്നിടത്ത് എട്ട് മുതല്‍ 10 ലക്ഷം വരെ അതിന് ചിലവായിട്ടുണ്ട്': തുറന്ന് പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍  >>>
Home >> NAMMUDE NAADU
അരിക്കൊമ്പന്‍ എവിടെയെന്ന് മനസ്സിലായി, സിഗ്നല്‍ ലഭിച്ചതായും കേരളാ -തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയും സൂചന ലഭിച്ചു...

സ്വന്തം ലേഖകൻ

Story Dated: 2023-05-03

അരെക്കൊമ്പന്‍ എവിടെയെന്നറിയാനുള്ള സിഗ്നല്‍ നഷ്ടമായതോടെ എല്ലാവരും ആശങ്കയിലായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ അരിക്കൊമ്പന്‍ എവിടെ എന്ന് കണ്ടെത്തിയിരിക്കുകയാണ്.

എന്നാല്‍ ഇന്ന് രാവിലെ അരിക്കൊമ്പന്‍ റേഞ്ചിലെത്തിയിരിക്കുകയാണ്. അതിര്‍ത്തി വിട്ട് പോയെന്ന് കരുതിയിരുന്ന അരിക്കൊമ്പനെ വനം വകുപ്പിന് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചു. പത്തോളം സ്ഥലത്ത് നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയത്. കേരളാ - തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന.

ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്‌നല്‍ കിട്ടിയ ശേഷം അരിക്കൊമ്പന്‍ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവുമാണെങ്കില്‍ സിഗ്‌നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകും.

More Latest News

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത്

മെയ് 14ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു. പിറന്നാളാഘോഷമാക്കിയ താരത്തിനും കുടുംബത്തിനുമൊപ്പം പിറന്നാളിനെത്തിയ അതിഥിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ പുറത്ത് വരുന്നത്. 130.4 ബില്യണ്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആയിരുന്നു ആ വിശിഷ്ട അതിഥി. പിറന്നാള്‍ ആഘോഷത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച സക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറം ലോകമറിയുന്നത്. തന്റെ ഭാര്യ പ്രിസില്ല താന്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന ഒരു കൂട്ടം സ്ഥലങ്ങള്‍ എങ്ങനെയാണ് പുനഃസൃഷ്ടിച്ചതെന്നും സുക്കര്ബര്ഗ്ഗ് വെളിപ്പെടുത്തി. താന്‍ കോഡിംഗ് പഠിച്ച കുട്ടിക്കാലത്തെ കിടപ്പുമുറി, ഫേസ്ബുക്ക് ആരംഭിച്ച ഹാര്‍വാര്‍ഡ് ഡോം, തറയില്‍ ഒരു മെത്തയുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ്, മുമ്പത്തെ ഓഫീസ് സ്ഥലങ്ങളില്‍ ഒന്ന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാനും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.'' സാധാരണ മാര്‍ക്ക് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ സമ്മതിക്കാറില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ 40 ആം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷമാക്കാന്‍ സമ്മതം തന്നു. ഞങ്ങള്‍ ആഘോഷമാക്കി.'' പ്രിസില്ല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍ 

മെസേജ് കണ്ടെന്നറിയിക്കാതെ തന്നെ ഇനി ഇന്‍സ്റ്റഗ്രാമിലെ മെസേജ് വായിക്കാം. ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാന്‍ ആണ് വഴിയുള്ളത്. ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കില്‍ സ്‌കാമര്‍മാരാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ഈ സംവിധാനം ഉപയോഗിക്കാനാകും.  ഇന്‍സ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്‌സില്‍ പോയി മൊബൈല്‍ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാല്‍. തുറക്കുന്ന ആ സമയം 'സീന്‍' കാണില്ല. പക്ഷേ വീണ്ടും ഇന്റര്‍നെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോള്‍ സീന്‍ പോപ് അപ് ചെയ്യും. ചാറ്റ് തുറന്ന് മുകളിലുള്ള പ്രൊഫൈലില്‍ ടാപ് ചെയ്യണം. പ്രൈവസി ആന്‍ഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ് ടാപ് ചെയ്ത് റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷന്‍ ഓണാക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്‍സ്റ്റാഗ്രം ഈ ഓപ്ഷന്‍ അവതരിപ്പിച്ചത്. കൂടാതെ 2019 ല്‍ പുറത്തിറക്കിയ റെസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന ഒരു ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ഡിഎം വായിക്കാന്‍ സഹായിക്കും. 'സീന്‍' ഐക്കണ്‍ ട്രിഗര്‍ ചെയ്യാതെ തന്നെ ഡിഎം വായിക്കാന്‍ റെസ്ട്രിക്റ്റ് ഫീച്ചര്‍ സഹായിക്കും. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈല്‍ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക.ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോള്‍ഡറിലേക്കു മാറ്റപ്പെടും. ഇത് ഓണ്‍ലൈന്‍ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകായും ഡിഎം വായിക്കുകയും ചെയ്യാനാകും.

രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ എത്തുമ്പോള്‍ രാവണനായി എത്തുന്നത് യഷ് ആണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും ആണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഏറെ ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ യഷിനായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'സ്വര്‍ണം കൊണ്ടുള്ള വസ്ത്രങ്ങളാണ് യഷിനായി നിര്‍മ്മിച്ചിരിക്കുന്നത്. രാവണന്‍ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവര്‍ണ നഗരമായിരുന്നതു കൊണ്ടുമാണ് സ്വര്‍ണം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്. ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്'- ചിത്രത്തിന്റെ അടുത്തവൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലാണ് ചിത്രത്തില്‍ ദശരഥനായെത്തുന്നത്. 2020 ലാണ് നിര്‍മ്മാതാവ് മധു മണ്ഡേന ചിത്രം പ്രഖ്യാപിച്ചത്. ബോബി ഡിയോളാണ് കുംഭകര്‍ണനായി എത്തുന്നത്. കൈകേയിയായി ലാറ ദത്തയുമെത്തുന്നു. മൂന്ന് ഭാഗങ്ങളായൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2025 ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവത്, ഹൗസ്ഫുള്‍ 4, ഹീരമണ്ഡി: ദ് ഡയമണ്ട് ബസാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ ഡിസൈനര്‍മാരായ റിംപിളും ഹര്‍പ്രീതും കൂടിച്ചേര്‍ന്നാണ് രാമായണയ്ക്കായി വസ്ത്രങ്ങള്‍ ഒരുക്കുന്നത്.  

'ആടുജീവിതത്തില്‍ നജീബാകാന്‍ പൃഥ്വിരാജിന്റെ കണ്ണിലുള്ള സ്വാഭാവിക ആത്മവിശ്വാസത്തെ കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു' തുറന്ന് പറഞ്ഞ് സംവിധായകന്‍ ബ്ലെസി

ആടുജീവിതം മലയാള സിനിമ കണ്ട, അനൗണ്‍സ് ചെയ്ത അന്ന് മുതല്‍ കാത്തിരുന്ന ചിത്രമാണ്. നജീബിന്റെ ജീവിതാനുഭവങ്ങള്‍ ദൃശ്യമാക്കിയപ്പോള്‍ കണ്ട് കണ്ണ് നിറയാത്തവര്‍ ആരും ഉണ്ടായിരുന്നില്ല. ഇപ്പോഴും സിനിമ എല്ലാവരുടെയും ചര്‍ച്ചാ വിഷയം തന്നെയാണ്. എന്നാല്‍ നജീബാകാന്‍ പൃഥ്വിരാജിലെ ഒരു കാര്യം വേണ്ടെന്ന് വയ്ക്കണമെന്ന് പറഞ്ഞിരുന്നതായാണ് സംവിധാകന്‍ ബ്ലെസി വെളിപ്പെടുത്തിയിരിക്കുന്നത്. ആടുജീവിതത്തില്‍ നജീബാകാന്‍ പൃഥ്വിരാജിന്റെ കണ്ണിലുള്ള സ്വാഭാവിക ആത്മവിശ്വാസത്തെ കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി പറയുന്നു. അറിവാണ് അദ്ദേഹത്തിന്റെ കണ്ണില്‍ കാണുന്ന ആത്മവിശ്വാസം. എന്നാല്‍ നജീബ് അങ്ങനെയുള്ള ഒരു വ്യക്തയല്ല, അതുകൊണ്ട് തന്നെ കണ്ണില്‍ ഇത്രയും എനര്‍ജി ആവശ്യമില്ലെന്ന് ചിത്രീകരണ സമയത്ത് അദ്ദേഹത്തോട് പറയുമായിരുന്നുവെന്നാണ് ബ്ലെസി തുറന്ന് പറഞ്ഞിരിക്കുന്നത്. 'സ്‌ക്രിപ്റ്റില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും വേണ്ട എനര്‍ജി ലെവലിനെ കുറിച്ച് കൃത്യമായി എഴുതിയിരുന്നു. പൃഥ്വിരാജിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അറിവാണ് അദ്ദേഹത്തിന്റെ കണ്ണില്‍ കാണുന്ന ആത്മവിശ്വാസം. അത് പലപ്പോഴും അഹങ്കാരമാണെന്ന് ചിലര്‍ പറയാറുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമയിലും അദ്ദേഹത്തിന്റെ ആ എനര്‍ജി കാണാം. ഇവരുടെ പൊതുവായ ഘടകം മനസിലാക്കി അത് ഒഴിവാക്കുകയാണ് വേണ്ടത്. കാഴ്ചയില്‍ നജീബ് ആകാന്‍ ശരീരഭാരം കുറയ്ക്കാം, താടിയും മുടിയും വളര്‍ത്താം. പക്ഷേ കണ്ണിന് എന്ത് ചെയ്യാന്‍ പറ്റും. കണ്ണിലാണ് ഒരാളുടെ പവര്‍ ഇരിക്കുന്നത്'- ബ്ലെസി പറഞ്ഞു. സിനിമ പുരോഗമിക്കുമ്പോള്‍ ശരീരഘടന കൊണ്ടും മറ്റുമായി അത് പരിഹരിക്കാം. എന്നാല്‍ തുടക്ക സീനുകളില്‍ മണല്‍ വാരലുകാരനായാണ് നജീബ് എത്തുന്നത്. അവിടെ നജീബിന്റെ കണ്ണില്‍ അത്രയും ആത്മവിശ്വാസത്തിന്റെ ആവശ്യമില്ല. പൃഥ്വിരാജിന്റെ കണ്ണില്‍ നിന്നും അത് കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നജീബ് ജയിലിലെത്തിയ ശേഷമുള്ള കുറെ സീനുകള്‍ ഗംഭീരമായി ചിത്രീകരിച്ചിരുന്നു. ജയില്‍ തന്നെ 75 ലക്ഷത്തോളം മുടക്കി സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം കൂടിയതോടെ അവ ഒഴിവാക്കേണ്ടി വന്നതാണ്. അതുതന്നെ രണ്ടോ മൂന്നോ സിനിമ ആക്കാനുള്ള കണ്ടെന്റ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ സിനിമകളെ കുറിച്ച് നടന്‍ വിക്രവുമായി സംസാരിക്കാറുണ്ട്. തന്മാത്ര ചെയ്യാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തു തീരുമാനത്തില്‍ എത്തിയതിനാല്‍ അത് നടന്നില്ല. പിന്നീട് ആടുജീവിതം സിനിമയാക്കണമെന്ന് തീരുമാനിച്ചപ്പോള്‍ വിക്രമിനോട് സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു സിനിമയ്ക്ക് ശേഷം ശരീരഭാരം കുറച്ചു തിരികെ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അടുപ്പിച്ച് രണ്ട് തവണ ശരീരഭാരം കുറയ്ക്കുന്നത് പ്രയാസമായിരുന്നു. ആടുജീവിതം മറ്റുഭാഷകളില്‍ എടുക്കുന്നതിനെ കുറിച്ചും സംസാരമുണ്ടായിട്ടുണ്ട്. കാരണം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം അന്നത്തെ കാലത്ത് ഇത്ര വലിയ ഒരു സിനിമയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ മലയാളത്തില്‍ തന്നെ സിനിമ എടുക്കണം എന്ന് തീരുമാനിച്ചപ്പോള്‍ പൃഥ്വിരാജ് തന്നെയാണ് മനസ്സില്‍ ഉണ്ടായിരുന്നത്'.- അദ്ദേഹം പറഞ്ഞു.

'ഭ്രമയുഗത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ, പക്ഷെ സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാവുന്നിടത്ത് എട്ട് മുതല്‍ 10 ലക്ഷം വരെ അതിന് ചിലവായിട്ടുണ്ട്': തുറന്ന് പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍ 

മമ്മൂട്ടി, അര്‍ജ്ജുന്‍ അശോക്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവര്‍ ചരിത്രമാക്കിയ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ കോസ്റ്റിയൂം ഡയറക്ടര്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യൂമിന്റെ ഞെട്ടിക്കുന്ന വില വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മേല്‍വി ജെ ആണ് പടത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. അദ്ദേഹം പറയുന്നത് സാധാരണ ചിത്രങ്ങളില്‍ നിന്നും ചിലവ് കൂടുതലായിരുന്നു ഈ പടത്തിന്റെ കോസ്റ്റിയൂമിന് എന്നാണ്.  സാധാരണ ഒരു പടത്തിന് നാല് ലക്ഷത്തിനുള്ളില്‍ കോസ്റ്റ്യും ചെയ്ത് തീര്‍ക്കാം പക്ഷെ ഈ സിനിമയ്ക്ക് അതില്‍ കൂടുതലായി എന്നാണ് ഇദ്ദേഹം പറയുന്നത്. ഭ്രമയുഗത്തിന് എട്ട് മുതല്‍ പത്ത് ലക്ഷം വരെ ചെലവായെന്നും മേല്‍വി ജെ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഭ്രമയുഗത്തില്‍ ഓരോ ആര്‍ട്ടിസ്റ്റിനും 16 മുണ്ടുകള്‍ ഉണ്ടായിരുന്നു. സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാം. എന്നാല്‍ ഭ്രമയുഗത്തിന് എട്ട് മുതല്‍ 10 ലക്ഷം വരെ ചെലവായിട്ടുണ്ട്. ചിത്രത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ. ക്ലൈമാക്‌സിലേക്ക് വരുമ്പോള്‍ കഥാപത്രങ്ങളുടെ മുണ്ടില്‍ വരുന്ന മാറ്റങ്ങള്‍ ,ഡള്ളിങ്ങൊക്കെ ശ്രദ്ധിക്കണം.ആദ്യം ചിത്രീകരിച്ചത് ക്ലൈമാക്‌സിന് മുമ്പുള്ള ഭാഗങ്ങളാണ്. 16 മുണ്ടുകളാണ് ഓരോ ആര്‍ട്ടിസ്റ്റിനും കൊടുത്തത്. ചിത്രത്തില്‍ നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്. ഭ്രമയുഗത്തിലെ യക്ഷിയുടെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിനെക്കുറിച്ചും മേല്‍വി ജെ പറഞ്ഞു. സാധാരണ വെള്ള സാരിയാണ് യക്ഷിയുടെ വേഷം. ഭാവിയില്‍ ഞാന്‍ ചെയ്ത യക്ഷിയെ റെഫറന്‍സ് എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എട്ട് തവണയാണ് ആ കഥപാത്രത്തിനായി ലുക്ക് ടെസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപയാണ് യക്ഷിയുടെ മാത്രം വസ്ത്രത്തിന് ചെലവായത്- മേല്‍വി ജെ പറഞ്ഞു.

Other News in this category

  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍
  • വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
  • നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • Most Read

    British Pathram Recommends