18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : 'ഭ്രമയുഗത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ, പക്ഷെ സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാവുന്നിടത്ത് എട്ട് മുതല്‍ 10 ലക്ഷം വരെ അതിന് ചിലവായിട്ടുണ്ട്': തുറന്ന് പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍  >>> യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ >>> അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ >>> മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം >>> സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും >>>
Home >> NAMMUDE NAADU
അധ്യാപകന്റെ പിറന്നാളിന് ഡിയോഡറന്റ് എന്ന് കരുതി പെപ്പര്‍ സ്‌പ്രേ അടിച്ചു, 22 കുട്ടികള്‍ ബോധംകെട്ട് വീണു... കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

സ്വന്തം ലേഖകൻ

Story Dated: 2023-05-04

അധ്യാപകന്റെ ജന്മദിന ആഘോഷത്തിനിടെ ഡിയോഡറന്റ് എന്ന് കരുതി പെപ്പര്‍ സ്‌പ്രേ അടിച്ച് അപകടം. 22 കുട്ടികള്‍ ആണ് ബോധംകെട്ട് വീണത്. ഇന്നലെ ദക്ഷിണ ഡല്‍ഹിയിലെ മെഹ്റോളിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് സംഭവം ഉണ്ടായത്.

സംഭവത്തില്‍ ബോധംകെട്ട് വീണ കുട്ടികളെ ഉടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു.

വിവരം അറിഞ്ഞ് പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

More Latest News

'ഭ്രമയുഗത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ, പക്ഷെ സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാവുന്നിടത്ത് എട്ട് മുതല്‍ 10 ലക്ഷം വരെ അതിന് ചിലവായിട്ടുണ്ട്': തുറന്ന് പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍ 

മമ്മൂട്ടി, അര്‍ജ്ജുന്‍ അശോക്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവര്‍ ചരിത്രമാക്കിയ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ കോസ്റ്റിയൂം ഡയറക്ടര്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ കോസ്റ്റ്യൂമിന്റെ ഞെട്ടിക്കുന്ന വില വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മേല്‍വി ജെ ആണ് പടത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. അദ്ദേഹം പറയുന്നത് സാധാരണ ചിത്രങ്ങളില്‍ നിന്നും ചിലവ് കൂടുതലായിരുന്നു ഈ പടത്തിന്റെ കോസ്റ്റിയൂമിന് എന്നാണ്.  സാധാരണ ഒരു പടത്തിന് നാല് ലക്ഷത്തിനുള്ളില്‍ കോസ്റ്റ്യും ചെയ്ത് തീര്‍ക്കാം പക്ഷെ ഈ സിനിമയ്ക്ക് അതില്‍ കൂടുതലായി എന്നാണ് ഇദ്ദേഹം പറയുന്നത്. ഭ്രമയുഗത്തിന് എട്ട് മുതല്‍ പത്ത് ലക്ഷം വരെ ചെലവായെന്നും മേല്‍വി ജെ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഭ്രമയുഗത്തില്‍ ഓരോ ആര്‍ട്ടിസ്റ്റിനും 16 മുണ്ടുകള്‍ ഉണ്ടായിരുന്നു. സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാം. എന്നാല്‍ ഭ്രമയുഗത്തിന് എട്ട് മുതല്‍ 10 ലക്ഷം വരെ ചെലവായിട്ടുണ്ട്. ചിത്രത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ. ക്ലൈമാക്‌സിലേക്ക് വരുമ്പോള്‍ കഥാപത്രങ്ങളുടെ മുണ്ടില്‍ വരുന്ന മാറ്റങ്ങള്‍ ,ഡള്ളിങ്ങൊക്കെ ശ്രദ്ധിക്കണം.ആദ്യം ചിത്രീകരിച്ചത് ക്ലൈമാക്‌സിന് മുമ്പുള്ള ഭാഗങ്ങളാണ്. 16 മുണ്ടുകളാണ് ഓരോ ആര്‍ട്ടിസ്റ്റിനും കൊടുത്തത്. ചിത്രത്തില്‍ നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്. ഭ്രമയുഗത്തിലെ യക്ഷിയുടെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിനെക്കുറിച്ചും മേല്‍വി ജെ പറഞ്ഞു. സാധാരണ വെള്ള സാരിയാണ് യക്ഷിയുടെ വേഷം. ഭാവിയില്‍ ഞാന്‍ ചെയ്ത യക്ഷിയെ റെഫറന്‍സ് എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എട്ട് തവണയാണ് ആ കഥപാത്രത്തിനായി ലുക്ക് ടെസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപയാണ് യക്ഷിയുടെ മാത്രം വസ്ത്രത്തിന് ചെലവായത്- മേല്‍വി ജെ പറഞ്ഞു.

യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍

നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത സാധനം മറ്റൊരു നാട്ടില്‍ അവരുടെ ഇഷ്ട വിഭവം ആയിരിക്കും. നമുക്ക് ചെറു പ്രാണികളെയോ ചിലതരം മൃഗങ്ങളെയോ ഭക്ഷണമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പക്ഷെ മറ്റിടങ്ങളില്‍ അത് അവരുടെ ഇഷ്ട വിഭവം ആയേക്കാം. അത്തരത്തില്‍ യുഎസ്സിലെ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടഭക്ഷണമാണ് ചീവീട്.  'സിക്കാഡ ഫ്രൈ' എല്ലാം ആ നാട്ടുകാരുടെ പ്രിയ വിഭവമാണത്രേ. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തില്‍, സിക്കാഡയില്‍ കൊഴുപ്പ് കുറവും പ്രോട്ടീന്‍ കൂടുതലുമാണത്രെ. നട്ട് പോലെയായതിനാല്‍ തന്നെ അവയെ വറുത്ത തരത്തില്‍ പെടുന്ന ഭക്ഷണത്തിലെ പ്രിയപ്പെട്ട ചേരുവയില്‍ ഒന്നാക്കി മാറ്റുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സില്‍, ഭക്ഷണപ്രേമികള്‍ സലാഡുകളിലും ബേക്കണ്‍ വിഭവങ്ങളിലും സിക്കാഡകളെ ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. കൂടാതെ സിക്കാഡ തന്നെ പ്രധാന ചേരുവ വരുന്ന വിഭവങ്ങളും ഉണ്ട്.  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗത്ത് കരോലിനയില്‍ നേരത്തെ ഒരു സിക്കാഡ പാര്‍ട്ടി തന്നെ സംഘടിപ്പിച്ചിരുന്നത്രെ. സൗത്ത് കരോലിനയിലെ ജനങ്ങള്‍ സിക്കാഡ ഡിന്നര്‍ പാര്‍ട്ടികള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ സിക്കാഡകളെ തോട്ടത്തില്‍ നിന്നും പിടിക്കരുതെന്നും അല്ലാതെയുള്ള മരങ്ങളില്‍ നിന്നും പിടിക്കണം എന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തോട്ടങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ

വാഷിങ്ടണ്‍ : പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല. ക്യാമ്പസിന് സമീപമുള്ള വീട്ടിലെ വളര്‍ത്തു പൂച്ചയാണ് മാക്‌സ്. കഴിഞ്ഞ നാല് വര്‍ഷമായി ക്യാമ്പസിലെ സ്ഥിര സന്ദര്‍ശകനാണ് ഇവന്‍. രാവിലെ തന്നെ ക്യാമ്പസിലെത്തുന്ന മാക്‌സ് വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ്. ശനിയാഴ്ചയാണ് സര്‍വകലാശാല മാക്സിന് ഓണററി ഡോക്ടറേറ്റായ ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്വര്‍ നല്‍കിയത്. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹ്യ ഇടപഴകലിനുമാണ് പൂച്ചയ്ക്ക് ഡോക്ടറേറ്റ്. ആഷ്‌ലി ഡോ ആണ് മാക്‌സിന്റെ ഉടമ. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കും ശ്രദ്ധാപൂര്‍വ്വമുള്ള പെരുമാറ്റത്തിനുമാണ് ഈ ഓണറി ബിരുദം നല്‍കി ആദരിച്ചത്. ന്യൂ ഇംഗ്ലണ്ട് ക്യാമ്പസ് സ്‌കൂളിന് സമീപത്തുള്ള വീട്ടിലെ പൂച്ചയാണ് മാക്‌സ്. ക്യാമ്പസിനുള്ളിലെ സജീവ സാന്നിധ്യമായ ഈ പൂച്ച അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവളാണ്. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് മാക്‌സിനും ഓണററി ബിരുദം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാക്‌സ് ഇനി മുതല്‍ 'ഡോ. മാക്‌സ്' ആണെന്നുള്ള വിവരം വെര്‍മോണ്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കാസില്‍ടണ്‍ കാമ്പസ് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. സ്റ്റില്‍ മാക്‌സിനെ വിശേഷിപ്പിച്ചിരിക്കുന്നത് വര്‍ഷങ്ങളായി 'കാസില്‍ടണ്‍ കുടുംബത്തിലെ വാത്സല്യമുള്ള അംഗം' എന്നാണ്. വിദ്യാര്‍ത്ഥികളോടൊപ്പം എല്ലാ ദിവസവും ക്യാമ്പസില്‍ എത്തുന്ന മാക്‌സ്, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ്. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ പെരുമാറ്റവും വിവേകപൂര്‍വ്വമുള്ള ഇടപെടലുകളും ആരെയും ആകര്‍ഷിക്കുന്നതാണ് എന്നാണ് കാസില്‍ടണ്‍ ക്യാമ്പസ് ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്. വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്ക് പോകുന്നത് എല്ലാ ദിവസവും നിരീക്ഷിക്കുമായിരുന്ന പൂച്ച കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ക്യാമ്പസില്‍ എത്തിത്തുടങ്ങിയതെന്നാണ് മാക്സിന്റെ ഉടമ ആഷ്ലി ഡൗ പറയുന്നത്. ക്യാമ്പസ് ടൂറുകളില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുമാണ് മാക്‌സ് ഇഷ്ടപ്പെടുന്നതെന്നും ആഷ്ലി ഡൗ കൂട്ടിച്ചേര്‍ത്തു.

സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും

സേവനം യുകെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും ജൂണ്‍ 16ന്  ഞായറാഴ്ച 10 മണി മുതല്‍ ശിവഗിരി ആശ്രമത്തില്‍ വച്ചു നടക്കും. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമായ ഈ വേദിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി : 07463555009യൂണിറ്റ് സെക്രട്ടറി : വിപിന്‍ കുമാര്‍ : 07799249743  

സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 

ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു  ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.

Other News in this category

  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍
  • വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
  • നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • Most Read

    British Pathram Recommends