18
MAR 2021
THURSDAY
1 GBP =105.91 INR
1 USD =83.33 INR
1 EUR =90.50 INR
breaking news : യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ് >>> യുകെയില്‍ ഭവന വിലകള്‍ കുതിച്ചുയരുന്നു; ശരാശരി വില 375131 പൗണ്ടിലെത്തി, ഒരു മാസം കൊണ്ട് ഉണ്ടായത് 0.8 ശതമാനത്തിന്റെ വര്‍ദ്ധനവ് >>> ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍, സത്യസന്ധനായ അക്കൗണ്ട് ഉടമ ചെയ്തത് ഇങ്ങനെ, സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് >>> ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ 50 കാരിയെ എക്‌സ്എല്‍ ബുള്ളി നായക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തി; ദാരുണമായി കൊല്ലപ്പെട്ടത് നായക്കളുടെ ഉടമയെ തന്നെയെന്ന് പോലീസ് >>> പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതത്തിനെ കടത്തിവെട്ടി ഹൗസ് ഫുള്‍ ഷോസ് റെക്കോര്‍ഡുമായി 'ഗുരുവായൂരമ്പല നടയില്‍', ചിത്രം 50 കോടി ക്ലബ്ബിലേക്ക്? >>>
Home >> NAMMUDE NAADU
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്, പ്രതി അസ്ഫാക് ആലം വിവാഹിതന്‍... കുടുംബം ബിഹാറില്‍... ആലുവയില്‍ താമസം തുടങ്ങിയിട്ട് ഒന്നരവര്‍ഷം...

സ്വന്തം ലേഖകൻ

Story Dated: 2023-08-01

നാടിനെ നടുക്കിയ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലം വിവാഹിതനാണെന്ന വിവരങ്ങള്‍ പുറത്ത്. ഇയാളുടെ കുടുംബ സ്വദേശമായ ബിഹാറിലാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

ജോലിക്കു വേണ്ടി ഇയാള്‍ ആലുവയില്‍ എത്തിയിട്ട് ഒന്നരവര്‍ഷമായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ആലുവയില്‍ രണ്ടിടത്ത് താമസമാക്കിയ ശേഷമാണ് ചാന്ദിനിയുടെ വീടിനടുത്തേക്ക് ഇയാള്‍ താമസിക്കാനൊത്തുന്നത്.

കെട്ടിടനിര്‍മാണമടക്കം നിരവധി ജോലികള്‍ ഇയാള്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അസ്ഫാക് ആലം വിവാഹിതനാണ്. ബിഹാറില്‍ ഇയാളുടെ വീട് പൊലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി ബിഹാര്‍ പൊലീസുമായി എറണാകുളം റൂറല്‍ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

ബിഹാറില്‍ മറ്റ് കേസുകള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ബിഹാറില്‍പോയി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷകസംഘം. അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന അസ്ഫാക് ആലം ആലുവ സബ് ജയിലില്‍ 516--ാം നമ്പര്‍ റിമാന്‍ഡ് തടവുകാരനാണു . കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് അതിക്രൂരമായി കൊന്നതില്‍ കുറ്റബോധം മുഖത്തോ പെരുമാറ്റങ്ങളിലോ ഇല്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു .തടവുകാരും ഇയാളോട് അകലം പാലിക്കുന്നു.

More Latest News

യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ്

യുകെയിലെ ഏറ്റവും പ്രശസ്തമായ ഡെലിവറി സേവന കമ്പനികളില്‍ ഒന്നാണ് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ്. പക്ഷെ ഇവിടെ കഴിഞ്ഞിടയ്ക്ക് നടന്ന ഒരു സംഭവം കേട്ടവരെല്ലാം വളരെ വിചിത്രമെന്ന് പറയുകയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ആണ് ഇവിടെ നടന്ന സംഭവത്തെ കുറിച്ച് ഒരു പോസ്റ്റ് വന്നത്.  ഇവിടെ ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് പാക്കറ്റിലെ ചോക്ലേറ്റ് കഴിച്ചത് മുതലാണ് സംഭവം ആരംഭിക്കുന്നത്. പക്ഷെ ഇതോടെ കഴിച്ച ജോലിക്കാരെല്ലാം വളരെ വിചിത്രമായ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. അതിന് കാരണം കഞ്ചാവ് ചേര്‍ത്ത ചോക്ലേറ്റ് ആയിരുന്നു ഇവര്‍ കഴിച്ചത്. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്രെ. ഒരു പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റുകളാണ് ജീവനക്കാര്‍ കഴിച്ചത് എന്നാണ് പറയുന്നത്. പിന്നാലെ ചോക്ലേറ്റ് കഴിച്ച ജീവനക്കാര്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും അവര്‍ എന്തിനെയോ ഭയക്കുന്നത് പോലെ പെരുമാറുകയും ചെയ്തു എന്നും പോസ്റ്റില്‍ പറയുന്നു. പിന്നാലെ, ഇവരെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ. ഒരു സ്റ്റാഫ് അംഗം ഇതേ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''ഞാന്‍ ഓഫീസിലെത്തുമ്പോള്‍ കണ്ടത് ചോക്ലേറ്റ് കഴിച്ച് ചിലര്‍ വളരെ വിചിത്രമായി പെരുമാറുന്നതാണ്. അത് അവര്‍ക്ക് ഭയങ്കരമായ അനുഭവമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതേസമയം, ആരെങ്കിലും എനിക്കാണ് ഒരു ചോക്ലേറ്റ് ബാര്‍ തന്നതെങ്കില്‍, ഞാന്‍ ഒരുപക്ഷേ അതിലെഴുതിയത് വായിക്കുമായിരുന്നു'' എന്നാണ്. റോയല്‍ മെയില്‍ വക്താവ് റെഡ്ഡിറ്റില്‍ വിവരിച്ചിരിക്കുന്ന സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 'അന്വേഷണം നടന്നുവെങ്കിലും ചോക്ലേറ്റ് ബാറുകള്‍ എവിടെ നിന്നും വന്നുവെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് വക്താവ് പറഞ്ഞത്. ചിലപ്പോള്‍ ചില പാക്കേജുകള്‍ക്ക് കേടുപാടുകള്‍ വരാറുണ്ട്. അതില്‍ നിന്നും വീഴുന്ന സാധനങ്ങള്‍ എടുത്തുവയ്ക്കുകയും പിന്നീട് ഡാമേജ് ബാഗില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുകയുമാണ് ചെയ്യുന്നത് എന്ന് റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു. ഈ വിചിത്രമായ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട് എന്നും റോയല്‍ മെയില്‍ സോര്‍ട്ടിംഗ് ഓഫീസ് പറയുന്നു.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍, സത്യസന്ധനായ അക്കൗണ്ട് ഉടമ ചെയ്തത് ഇങ്ങനെ, സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ഒറ്റ രാത്രിയില്‍ അക്കൗണ്ടില്‍ പണം വന്ന് കൂടുകയും നിങ്ങള്‍ പണക്കാരനാവുകയും ചെയ്താല്‍ എന്തായിരിക്കും ചെയ്യുക? അപ്രതീക്ഷിതമായ സൗഭാഗ്യത്തില്‍ നിങ്ങള്‍ സന്തോഷിച്ച് ആ പണം കൈക്കലാക്കാന്‍ ശ്രമിക്കുമോ? എന്നാല്‍ ഈ യുവാവ് ചെയ്തത് ഇത്തരത്തില്‍ ഒരു കാര്യമാണ്. യുപിയിലെ ബദോഹി സ്വദേശിയായ ഭാനുപ്രകാശിന് ആണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. ഒരു രാത്രിയില്‍ വളരെ അപ്രതീക്ഷിതമായാണ് ഭാനുപ്രകാശിന് സംഭവിച്ചത്. 9,900 കോടി രൂപ അക്കൗണ്ടില്‍ എത്തിയത്. ഇതറിഞ്ഞതും ഇദ്ദേഹത്തിന്റെ ബോധം പോയില്ല, കണ്ണ് മഞ്ഞളിച്ചില്ല. ബറോഡ യുപി ബാങ്ക് അക്കൗണ്ടിലാണ് എന്നാല്‍ മനോനില വിണ്ടെടുത്ത് വിവരം ഭാനുപ്രകാശ് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. പരിശോധനയില്‍ ബാങ്കിന്റെ സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പണം അബദ്ധത്തില്‍ ഭാനുപ്രകാശിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് വിശദീകരണം. പിന്നീട് ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ രോഹിത് ഗൗതം ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അക്കൗണ്ട് ഉടമയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചെന്നും സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെന്നും അ?ദ്ദേഹം വ്യക്തമാക്കി. നേരത്തെ ചെന്നൈയിലും 753 കോടി രൂപ ഒരാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത് വാര്‍ത്തയായിരുന്നു.

പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതത്തിനെ കടത്തിവെട്ടി ഹൗസ് ഫുള്‍ ഷോസ് റെക്കോര്‍ഡുമായി 'ഗുരുവായൂരമ്പല നടയില്‍', ചിത്രം 50 കോടി ക്ലബ്ബിലേക്ക്?

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയില്‍'. താരനിരയും സംവിധായകന്റെ മുന്‍ ചിത്രവുമായിരുന്നു അതിന് കാരണം. വന്‍ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. 'ഗുരുവായൂരമ്പല നടയില്‍' നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍ നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ഗുരുവായൂരമ്പല നടയില്‍ 50 കോടി ക്ലബ്ബിലേക്ക് കടക്കും. 2024 മലയാള സിനിമയിലെ മറ്റ് ബ്ലോക്ക്ബസ്റ്ററുകളായ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ  രണ്ട് ദിവസ കളക്ഷനെക്കാള്‍ 150 ശതമാനം കൂടുതല്‍ കളക്ഷനാണ് 'ഗുരുവായൂരമ്പല നടയില്‍' കരസ്ഥമാക്കിയത്. കൂടാതെ ഓവര്‍സീസ് കളക്ഷനില്‍ ആടുജീവിതം സിനിമയേക്കാള്‍ മുന്നേറ്റവും ഈ പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം നേടിയിട്ടുണ്ട്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്ഫുള്‍ ഷോകള്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍. ഇന്ന് ഞായറാഴ്ച മാത്രം ചിത്രത്തിന് 720 ല്‍ ഏറെ ഹൗസ്ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇന്ത്യയിലെ കണക്കാണ് ഇത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്. കൂടാതെ ഇതുവരെ 20 ലക്ഷത്തിനധികം ആളുകള്‍ കണ്ട സിനിമ കൂടിയാണ് 'ഗുരുവായൂരമ്പല നടയില്‍'. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വര്‍ഗീസ്,  അരവിന്ദ് ആകാശ്, ജോയ്‌മോന്‍, അഖില്‍ കാവാലിയൂര്‍, അശ്വിന്‍ വിജയന്‍  തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം. എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ് - ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്- ടെന്‍ ജി  

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍, നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ നടത്തപ്പെടുന്നു. ബൈബിള്‍ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് മീറ്റിംഗില്‍ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍, സ്‌കെന്തോര്‍പ്പില്‍ വച്ചാണ് ഈ വര്‍ഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത്. റീജിയണല്‍ മത്സരങ്ങള്‍ 27/10/2024 മുമ്പായി നടത്തി 28/10/2024 തിയതിക്ക് മുമ്പായി രൂപത മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു. രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വിജയങ്ങളും നേരുന്നു. രൂപത ബൈബിള്‍ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിള്‍ ക്വിസിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നു ബൈബിള്‍ അപ്പൊസ്തലേറ്റിനു വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കല്‍ ലൈവ് ഷോ ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീത രചയിതാവും കംപോസറുമായ പീറ്റര്‍ ചേരാനല്ലൂര്‍ പരിപാടി നയിക്കും. ഫ്ലവര്‍സ് സംഗീത മത്സരത്തില്‍ കൂടി പ്രശസ്ത ആയ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ളി ബഹറിന്‍ പോലെ മലയാള സിനിമയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികള്‍ കോര്‍ത്തുഎന്നാക്കി കൊണ്ട് ഒരു മനോഹരമായ മ്യൂസിക്കല്‍ നൈറ്റാണ് സൈമാ പ്രെസ്റ്റണ്‍ നടത്തുന്നത്. സൈമാ സ്നേഹ സംഗീത രാവിലേക്ക് എല്ലാവരെയും സൗഗതം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച ഈ അസോസിയേഷന്‍ സാംസ്‌കാരിക സാമൂഹിക സ്പോര്‍ട്സ് മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ സൈമ പ്രൈസ്റ്റണ്‍ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റണ്‍ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഒരിക്കല്‍ കൂടി  സ്വാഗതം ചെയ്യുന്നു.

Other News in this category

  • അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത്
  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍
  • വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
  • നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • Most Read

    British Pathram Recommends