18
MAR 2021
THURSDAY
1 GBP =105.91 INR
1 USD =83.33 INR
1 EUR =90.50 INR
breaking news : പോസ്‌റ്റ് സ്‌റ്റഡി വർക്ക് വിസകൾ നിർത്തലാക്കുമെന്ന് ഋഷി സുനക്ക്! മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റിയുടെ തീരുമാനം തള്ളുന്നു! എതിർപ്പുമായി മന്ത്രിമാരും സീനിയർ പാർട്ടി നേതാക്കളും; വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയെന്ന് യൂണിവേഴ്‌സിറ്റികൾ >>> അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു, ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു >>> ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ടു പല്ല് തേച്ചു, യുവതിക്ക് ദാരുണാന്ത്യം, യുവതിയുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ് >>> സംസ്ഥാനത്ത് ശക്തമായ മഴ: ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം, പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങള്‍ >>> ബസ് സര്‍വീസുമായി ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍, ആദ്യമായി ബസ് സര്‍വീസ് ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയില്‍  >>>
Home >> HOT NEWS
ലൂസി ലെറ്റ്ബിയുടെ ശിഷ്ടകാലം ഇനി ലൂട്ടനിലെ തടവറക്കുള്ളില്‍; സുരക്ഷാ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കും; ആത്മഹത്യ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-08-23

പിശാചിന്റെ അവതാരം എന്ന് വിളിപ്പേര് നേടിയ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ ശിഷ്ടകാലം  ലൂട്ടനിലെ തടവറയ്ക്കുള്ളില്‍. ഏഴ് നവജാത ശിശുക്കളെ കൊന്ന കേസിലും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മരണം വരെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട 33 കാരിയായ ലൂസിക്ക് നേരെ സഹതടവുകാരുടെ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയില്‍ ഇവര്‍ക്ക് ഏകാന്ത തടവാണ് വിധിക്കുന്നത്. 

കൊലയാളി നഴ്‌സിനെ ഡുറം, ലോ ന്യുടണിലെ ഹിസ് മെജസ്റ്റീസ് പ്രിസണില്‍ താമസിപ്പിക്കാനാണ് സാധ്യത എന്നറിയുന്നു. അവിടെയുള്ള അന്തേവാസികളില്‍ പലര്‍ക്കും തങ്ങളുടെ കുട്ടികളെ കാണാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കൂട്ടിലടക്കപ്പെട്ട ഈ അമ്മമാര്‍ ലെറ്റ്ബിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിചാരണവേളയില്‍, ഇരകളുടെ കുടുംബങ്ങളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ കോടതിയില്‍ എത്താതിരുന്ന ലെറ്റ്ബിയെ ആദ്യം ഹോസ്പിറ്റല്‍ വിംഗിലേക്കായിരിക്കും മാറ്റുക. ശാരീരികവും മാനസികവുമായി ആരോഗ്യവതിയെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക. മാത്രമല്ല, ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ 24 മണിക്കൂറും അവര്‍ നിരീക്ഷണ വിധേയയുമായിരിക്കും.

1960 കളില്‍ ബ്രിട്ടനെ നടുക്കിക്കൊണ്ട് അഞ്ചോളം കുരുന്നുകളെ കാലപുരിക്കയച്ച മിറാ ഹിന്‍ഡ്ലിയേയും കാമുകന്‍ ഇയാന്‍ ബ്രാഡിയേയും പിന്തള്ളിക്കൊണ്ട് ഈ നിയോനാറ്റല്‍ നഴ്സ് ഇപ്പോള്‍ അധുനിക ബ്രിട്ടീഷ് ഹിസ്റ്ററിയിലെ ഏറ്റവും വലിയ ചൈല്‍ഡ് സീരിയല്‍ ആയി മാറിയിരിക്കുകയാണ്. ഏഴ് കുരുന്നുകളെ അതിക്രൂരമായി കൊന്നു തള്ളിയ 33 കാരിയായ ലൂസി ലെബി, മറ്റ് ആറ് കുരുന്നുകളുടെ ജീവന്‍ എടുക്കാനും ശ്രമിച്ചതായി കോടതി കണ്ടെത്തി. 

ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി കണ്ടെത്തിയത്. ഏകദേശം 87 മണിക്കൂര്‍ നീണ്ട ജൂറി ചര്‍ച്ചകളെത്തുടര്‍ന്നാണ് ലൂസി ലെറ്റ്ബിയെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കുറ്റവാളി ആണെന്ന് കണ്ടെത്തിയത്. പ്രതിയുടെ ബാരിസ്റ്റര്‍ കെ സി ബെഞ്ചമിന്‍ മിയേഴ്സാണ് വിധി പുറപ്പെടുവിക്കുമ്പോള്‍ പ്രതി ഹാജരാകില്ല എന്ന് അറിയിച്ചത്. പ്രതിയെ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധിക്കാന്‍ നിലവിലെ നിയമം അനുസരിച്ച് കോടതിക്ക് കഴിയില്ലെന്ന് വിചാരണ ജഡ്ജിയായ ജസ്റ്റിസ് ഗോസ് കെസി വിധി പുറപ്പെടുവിക്കുമ്പോള്‍ പറഞ്ഞു.

പ്രതികള്‍ നേരിട്ട് ഹാജരാകുന്ന തരത്തില്‍ ഇത്തരം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഗൗരവകരമായി ആലോചിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ഇതിനിടയില്‍ ലൂസി ലെറ്റ്ബി തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ നഴ്സിങിന്റെ ചുമതലയുണ്ടായിരുന്നു സീനിയര്‍ മാനേജര്‍ അലിസണ്‍ കെല്ലിയെ സസ്പെന്‍ഡ് ചെയ്തു.  അലിസണ്‍ കെല്ലിയും മറ്റ് മാനേജര്‍മാരും ലൂസി ലെറ്റ്ബിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു. അഞ്ച് ആണ്‍കുഞ്ഞുങ്ങളേയും രണ്ട് പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് ലൂസി ലെറ്റ്ബിയാണെന്ന് ചെഷെയര്‍ പൊലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലൂസി ലെറ്റ്ബി 2015 -16 കാലയളവിലാണ് രാത്രി ജോലിക്കിടെ കൊലപാതകങ്ങള്‍ നടത്തിയത്. ഇന്‍സുലിന്‍ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാല്‍ കുടിപ്പിച്ചും ഞരമ്പില്‍ വായു കുത്തി വെച്ചും കുഞ്ഞുങ്ങളെ കൊന്നതെന്നാണ് തെളിഞ്ഞിട്ടുള്ളത്. 

ശിശുക്കളുടെ കൂട്ടക്കുരുതി കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ ഡോക്ടര്‍ രവി ജയറാമിന്റെ ഇടപെടലായിരുന്നു. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനാണ് അദ്ദേഹം.
സഹപ്രവര്‍ത്തകയായിരുന്ന ലൂസി ലെറ്റ്ബിയെക്കുറിച്ച് അദ്ദേഹത്തിന് തോന്നിയ ചില ആശങ്കകളും സംശയങ്ങളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കില്‍ ഇന്ന് ചിലകുട്ടികളെങ്കിലും ജീവനോടെയുണ്ടായേനെയെന്ന് ഡോക്ടര്‍ പ്രതികരിച്ചു. ''ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ജീവനോടെയുണ്ടായിരുന്നെങ്കില്‍ അതില്‍ നാലോ അഞ്ചോ കുരുന്നുകള്‍ ഇന്ന് സ്‌കൂളില്‍ പോകുന്നവരാകുമായിരുന്നു'' -അദ്ദേഹം പറഞ്ഞു.

2015 ജൂണില്‍ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികള്‍ പെട്ടെന്ന് മരിച്ചതോടെയാണ് ഡോക്ടറില്‍ സംശയമുടലെടുക്കുന്നത്. തന്റെ ആശങ്കകളുന്നയിച്ചെങ്കിലും ആശുപത്രിമാനേജ്മെന്റ് തള്ളി. പിന്നീട് കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ മുതിര്‍ന്ന ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചുചേര്‍ത്തു, അതില്‍ തന്റെ സംശയങ്ങള്‍ പങ്കുവെക്കുകയുംചെയ്തു. പെട്ടെന്ന് ആരോഗ്യം മോശമാവുന്ന കുട്ടികള്‍ ലൂസി പരിചരിക്കുന്നവരാണെന്നും ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്.) ഡോക്ടര്‍മാരെ അനുവദിച്ചത്. തുടര്‍ന്ന്, സംശയങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയ പോലീസ് അന്വേഷണമാരംഭിക്കുകയും അറസ്റ്റിലേക്കെത്തുകയും ചെയ്തു.

More Latest News

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു, ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു

കോഴിക്കോട് : മലപ്പുറത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഫദ്വയാണ് മരിച്ചത്. കുട്ടി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു. മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്വയ്ക്ക് അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജില്‍ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ നാല് കുട്ടികള്‍ രോഗലക്ഷണങ്ങള്‍ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള രോഗമാണ് മസ്തിഷ്‌ക ജ്വരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേസമയം, മൂന്നിയൂര്‍ പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ടു പല്ല് തേച്ചു, യുവതിക്ക് ദാരുണാന്ത്യം, യുവതിയുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലു തേച്ച യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ തിരിച്ചിറപ്പള്ളിയില്‍ കെ.കെ നഗര്‍ സ്വദേശി രേവതി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാന്‍ ഉപയോ?ഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛര്‍ദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ ന?ഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ: ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം, പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങള്‍

കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യമാണ് നിലവില്‍. ഇപ്പോഴിതാ മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും തുടങ്ങി കഴിഞ്ഞു. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. കഴിവതും ചെളിയിലോ മലിനജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം

ബസ് സര്‍വീസുമായി ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍, ആദ്യമായി ബസ് സര്‍വീസ് ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയില്‍ 

ഇനി ഊബറിന്റെ പുതിയ സേവനം. ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍ തങ്ങളുടെ സേവനത്തില്‍ വൈവിധ്യം കൊണ്ടുവരിക എന്ന ലക്ഷ്യമിട്ട് ബസ് സര്‍വീസുമായി എത്തുകയാണ്. ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയിലാണ് ആദ്യമായി ബസ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹി പ്രീമിയം ബസ് സ്‌കീമിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ബസുകള്‍ ഓടിക്കുന്നതിന് ഊബറിന് ആഗ്രിഗേറ്റര്‍ ലൈസന്‍സ് ലഭിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ആണ് ലൈസന്‍സ് അനുവദിച്ചത്. ഇത്തരത്തില്‍ ബസ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്ന ആദ്യ സ്ഥലമായി ഡല്‍ഹി മാറി. ഊബര്‍ ആപ്പില്‍ കയറി ഊബര്‍ ഷട്ടില്‍ തെരഞ്ഞെടുത്ത് വേണം യാത്രക്കാര്‍ ബസ് ബുക്ക് ചെയ്യേണ്ടത്. യാത്ര പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് ബസില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സേവനം നല്‍കുക. പ്രീ ബുക്കിങ്, ലൈവ് ബസ് ട്രാക്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇതില്‍ ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേവനം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ഊബര്‍ ഷട്ടില്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ഒരാഴ്ച വരെ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ആപ്പില്‍ ക്രമീകരണം. ബസിന്റെ ലൈവ് ലൊക്കേഷനും റൂട്ടും ട്രാക്ക് ചെയ്യാന്‍ സാധിക്കും.

കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ച സമയത്തുള്ള ജോലിക്ക് വിലക്ക്: രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് മണി വരെ നിരോധനം

കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ച സമയമുളള ജോലിക്ക് വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ മാന്‍പവര്‍ അതോറിറ്റി.  തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് മണി വരെ നിരോധനം ഏര്‍പ്പെടുത്തുന്നത്.  ജൂണ്‍ ആദ്യം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഉച്ചജോലി വിലക്ക് കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. നാഷണല്‍ സെന്റര്‍ ഫോര്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍ മൂന്ന് മാസവും ഇവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തും.

Other News in this category

  • യുകെയില്‍ ഭവന വിലകള്‍ കുതിച്ചുയരുന്നു; ശരാശരി വില 375131 പൗണ്ടിലെത്തി, ഒരു മാസം കൊണ്ട് ഉണ്ടായത് 0.8 ശതമാനത്തിന്റെ വര്‍ദ്ധനവ്
  • ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ 50 കാരിയെ എക്‌സ്എല്‍ ബുള്ളി നായക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തി; ദാരുണമായി കൊല്ലപ്പെട്ടത് നായക്കളുടെ ഉടമയെ തന്നെയെന്ന് പോലീസ്
  • 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തം എന്‍എച്ച്എസും സര്‍ക്കാരും മറച്ചുവച്ചു; മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി, ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ബില്ല്യണിലേറെ നഷ്ടപരിഹാരം
  • സമ്മറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് സൂചന; വായ്പാ ചെലവുകളിലെ ആദ്യ കുറവ് അടുത്ത മാസം പ്രകടമാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍
  • വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ
  • ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍
  • ടാപ്പ് വെള്ളത്തിലെ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; ഡെവനിലെയും ആല്‍സ്റ്റണിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇനി വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം; ഹില്‍ഹെഡ്, ബ്രിക്സ്ഹാം, കിംഗ്സ്വെയര്‍ എന്നിവിടങ്ങളില്‍ തുടരണം
  • സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത്
  • മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്
  • സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍
  • Most Read

    British Pathram Recommends