ഓണ്‍ലൈനിലൂടെ വാങ്ങിയ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസ്സുകാരിക്ക് പരുക്ക്. പാലക്കാട് ആണ് ചൈനീസ് നിര്‍മ്മിത മൈക്ക് പൊട്ടിത്തെറിച്ച് കുട്ടിക്ക് പരിക്ക് പറ്റിയത്.
ഓണ്‍ലൈനിലൂടെ വാങ്ങിയ മൈക്കിന് അറുനൂറ് രൂപയായിരുന്നു നല്‍കിയത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്കാന് കഴിയുന്നില്ലെന്ന് ആണ് കുടുംബം പറയുന്നത്.
കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സ പാട്ടുപാടുന്നതിനിടെ ആണ് മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ല.