ഇ ബൈക്ക് തീപിടുത്തങ്ങള്‍ സ്വയം കൈകാര്യം ചെയ്യരുതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ലണ്ടനില്‍ ഇ ബൈക്ക് പൊട്ടിത്തറികള്‍ നിത്യ സംഭവമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച വടക്കന്‍ ലണ്ടനിലെ ഹൈഗേറ്റില്‍ ടേക്ക്അവേ ഡെലിവറികള്‍ക്കായി ഉപയോഗിച്ച ഇ ബൈക്ക് തീപിടിച്ച് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവമാണ് ഇത്തരത്തില്‍ ഏറ്റവുമൊടുവിലത്തേത്.
തലേ ദിവസം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത കേബിള്‍ ഉപയോഗിച്ച് കിടപ്പുമുറിയില്‍ ചാര്ജുചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഉടമ അഗ്നിശമന ഉപകരണം ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും അ്ദേഹത്തിന് പൊള്ളലേല്‍ക്കുകയും തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കുകയുമായിരുന്നു.
ലണ്ടനില്‍ കഴിഞ്ഞ 10 ദിവസങ്ങളിലായി 120-ലധികം അഗ്നിശമന സേനാംഗങ്ങള്‍ പങ്കെടുത്ത നാല് വ്യത്യസ്തഇ ബൈക്ക് തീപിടുത്തങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണിത്. ഒരു സംഭവത്തില്‍ ഒരു പൂന്തോട്ടത്തില്‍ ഈ ബൈക്ക് ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഉണ്ടായ അഗ്നിസ്ഫോടനം ഒരു അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിനെത്തന്നെ വിഴുങ്ങി. ഈ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല, എന്നാല്‍ കേംബ്രിഡ്ജ്, മെര്‍സിസൈഡ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഏകദേശം കഴിഞ്ഞ വര്‍ഷം ഇ ബൈക്ക്, ഇ സ്കൂട്ടര്‍ തീപിടുത്തങ്ങളില്‍ നിന്ന് ദേശീയതലത്തില്‍ ഒമ്പത് മരണങ്ങളും 2020 മുതല്‍ നൂറുകണക്കിന് പരിക്കുകളും ഉണ്ടായിട്ടുണ്ട്.
'ഈ വാഹനങ്ങളില്‍ ചിലത് അവിശ്വസനീയമാംവിധം അപകടകരമാണെന്ന് തെളിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം, പ്രത്യേകിച്ചും അവ സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പരിഷ്ക്കരിക്കുകയോ തെറ്റായ ചാര്‍ജറുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ ഉപയോഗിക്കുകയോ ചെയ്താല്‍,'' ലണ്ടന്‍ അഗ്നിശമനസേനയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോം എല്ലിസ് പറഞ്ഞു. ''അപകട കാരണങ്ങളെക്കുറിച്ച് അടിയന്തര ഗവേഷണം നടക്കുന്നില്ലെങ്കില്‍, ഇത്തരം അപകടങ്ങളുടെ വര്‍ദ്ധനവ് തുടര്‍ന്നും കാണുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ബാറ്ററികളും കണ്‍വേര്‍ഷന്‍ കിറ്റുകളും പോലുള്ള അപകടകരമായ ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ അറിയാതെ വാങ്ങുന്നത് തടയാന്‍ ശരിയായ നിയന്ത്രണം ആവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍ അസംബ്ലി കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണത്തിനായി ഒരു ടൈംടേബിള്‍ ആവശ്യപ്പെടുകയും 'ലണ്ടനില്‍ ലിഥിയം-അയണ്‍ ബാറ്ററിയുമായി ബന്ധപ്പെട്ട തീപിടുത്തങ്ങളുടെ എണ്ണത്തില്‍ വളരെയധികം ആശങ്കയുണ്ടെന്ന്' മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് അഗ്നിശമനസേനയുടെ മുന്നറിയിപ്പ്.
കഴിഞ്ഞയാഴ്ച തലസ്ഥാനത്തിന്റെ കിഴക്കുള്ള ടവര്‍ ഹാംലെറ്റ്സ് കൗണ്‍സില്‍, തിരക്കേറിയ കൗണ്‍സില്‍ ബ്ലോക്കില്‍ ബാറ്ററി പൊട്ടിത്തെറിച്ച് മാര്‍ച്ചില്‍ മിസാനുര്‍ റഹ്മാന് (41) എന്നയാള്‍ മരിച്ചിരുന്നു. പ്രാദേശിക കടകളില്‍ നിന്ന് സമീപകാല പരിശോധനകളില്‍ അപകടകരമായ 77 ലിഥിയം അയണ്‍ ബാറ്ററികള്‍ പിടിച്ചെടുത്തതായി പറഞ്ഞു.