അഴിമതിക്കേസിലെ തടവുശിക്ഷ ഒഴിവാക്കാന്‍ ലണ്ടനില്‍ പ്രവാസത്തില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഡ്രൈവര്‍ മാധ്യമപ്രവര്‍ത്തകയുടെ മുഖത്തു തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലണ്ടനിലെ ഹൈഡ് പാര്‍ക്കിലായിരുന്നു സംഭവം. നവാസും ഡ്രൈവറും കാറിന്റെ മുന്‍ സീറ്റിലായിരുന്നു.
ഫോണ്‍ കാമറയുമായി ഡ്രൈവറുടെ ഭാഗത്തെത്തിയ വനിത നവാസിനോട് 'നിങ്ങള്‍ അഴിമതിക്കാരാനാണെന്നു കേള്‍ക്കുന്നുവല്ലോ' എന്നു ചോദിച്ചു. ഡ്രൈവര്‍ വനിതയുടെ മുഖത്ത് ആഞ്ഞുതുപ്പിയശേഷം ചില്ലു താഴ്ത്തി വണ്ടിയോടിച്ചുപോയി.
പാക്കിസ്ഥാനിലെ പ്രതിപക്ഷ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഡോ. ഫാത്തിമ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നവാസിനോട് ചോദ്യം ചോദിച്ച വനിത മാധ്യമപ്രവര്‍ത്തകയാണെന്നും കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ നവാസിനെതിരേ പ്രതിഷേധ കമന്റുകള്‍ ധാരാളം വരുന്നുണ്ട്.
അഴിമതിക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരവേ കോടതിയുടെ അനുമതിയോടെ നാലാഴ്ചത്തെ ചികിത്സയ്ക്കായിട്ടാണ് നവാസ് 2019 ഒക്ടോബറില്‍ ലണ്ടനിലെത്തിയത്. പിന്നീട് തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല.