യുകെയില്‍ നടപ്പിലാക്കാനൊരുങ്ങിയ സുപ്രധാനമായ ഗ്രീന്‍പോളിസികള്‍ വൈകിപ്പിക്കാന്‍ റിഷി സുനക് സര്‍ക്കാര്‍. പുതിയ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്പനകള് നിരോധിക്കുന്നത് വൈകിപ്പിക്കലും ഗ്യാസ് ബോയിലറുകള്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കുന്നതും ഇവയില്‍ ചിലതാണെന്നാണ് ഉറവിടങ്ങള്‍ ബിബിസിയോട് വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ വരും ദിവസങ്ങളിലെ പ്രസംഗത്തില്‍ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി.
2050-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ''കൂടുതല്‍ ആനുപാതികമായ രീതിയില്‍'' ആണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തില്‍ ബ്രിട്ടന് ലോകത്തെ നയിക്കുന്നതില്‍ അഭിമാനിക്കുന്നു. യുകെ ഇതിനകം ഉണ്ടാക്കിയ അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളില്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനായി സ്വീകരിക്കുന്നത് കൂടുതല്‍ ആനുപാതികമായ മാര്ഗങ്ങളായിരിക്കുമെന്നാണ് സുനക് പറയുന്നത്.
കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള നിരവധി ഗ്രീന്‍ഹൗസ് ഗ്യാസ് പുറന്തള്ളലില്‍ നിന്ന് യുകെയുടെ അന്തരീക്ഷത്തെ മോചിപ്പിക്കുന്നതിലൂടെ മാത്രമേ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍സ് സാധ്യമാവുകയുള്ളുവെന്നും സുനക് പറയുന്നു. 2030 ഓടെ രാജ്യത്ത് പുതിയ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്പന പൂര്‍ണമായും നിരോധിക്കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഈ നിരോധനം 2035 വരെ വൈകിപ്പിക്കാനാണ് സുനക് നീക്കം നടത്തുന്നത്.
ഓഫ്-ഗ്രിഡ് ഓയില്‍ ബോയിലറുകളുടെ നിരോധനം 2026ല്‍ നിന്ന് 2035ലേക്ക് വൈകിപ്പിക്കും, വിമാനയാത്രയെ കുറയ്ക്കാന്‍ പുതിയ നികുതികളോ ജനങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങളോ ഉണ്ടാവില്ല തുടങ്ങിയ പദ്ധതി മാറ്റങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.