മോശം സേവനത്തിന്റെ പേരില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വാട്ടര്‍ കമ്പനികളോട് അടുത്ത വര്‍ഷം കുറഞ്ഞ ബില്ലുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് 114 മില്യണ്‍ പൗണ്ട് തിരികെ നല്കാന് ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്വാട്ടിന്റെ ഉത്തരവ്. മലിനീകരണ സംഭവങ്ങള്‍, ഉപഭോക്തൃ സേവനം, ചോര്‍ച്ച എന്നിവ ഉള്‍പ്പെടെയുള്ള അളവുകള്‍ക്കനുസരിച്ചാണ് കമ്പനികളെ വിലയിരുത്തുന്നത്. ഈ വര്‍ഷം, ഒരു കമ്പനിയും 'മുന്‍നിര' വിഭാഗത്തില്‍ റാങ്ക് ചെയ്യപ്പെട്ടിട്ടില്ല, 10 കമ്പനികള്‍ 'ശരാശരി' വിഭാഗത്തിലാണ്. ഏഴ് കമ്പനികള്‍ 'പിന്നാക്കമാണ്' അവ ആംഗ്ലിയന്‍ വാട്ടര്‍, ഡോര്‍ സിമ്രു, സതേണ്‍ വാട്ടര്‍, തേംസ് വാട്ടര്‍, യോര്‍ക്ക്ഷയര്‍ വാട്ടര്‍, ബ്രിസ്റ്റോള്‍ വാട്ടര്‍, സൗക്ക് ഈസ്റ്റ് വാട്ടര്‍ എന്നിവയാണ് എന്നും വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ റെഗുലേറ്റര്‍ ഓഫ്വാട്ട് പറഞ്ഞു.
ഇക്കാരണങ്ങളാള്‍ തങ്ങളുടെ ബില്ലുകള്‍ വെട്ടിക്കുറച്ചുകൊണ്ട് ദശലക്ഷക്കണക്കിന് പൗണ്ട് വീടുകളിലേക്ക് തിരികെ നല്‍കണമെന്ന് റെഗുലേറ്റര്‍ പറഞ്ഞു. അതേസമയം, മറ്റുള്ളവര്‍ക്ക് ബില്ലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. തെംസ് വാട്ടര്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് £101m തിരികെ നല്‍കണം, സതേണ്‍ വാട്ടര്‍ £43m, Dംr Cymru (Welsh Water) £24m. നേരെമറിച്ച്, സെവേണ്‍ ട്രെന്റിന് ബില്ലുകള്‍ 88 മില്യണും ഇംഗ്ലണ്ടിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സേവനം നല്കുന്ന യുണൈറ്റഡ് യൂട്ടിലിറ്റീസിന് ടാര്‍ഗെറ്റുകളില്‍ തട്ടി 25 മില്യണ്‍ പൗണ്ടും വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
ജലവ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ഓഫ്വാട്ടും വേഗത്തില്‍ നടപടിയെടുക്കാത്തതിന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
2020 മുതല്‍, ജലകമ്പനികള് ചോര്‍ച്ചയും മലിനജല നിര്‍മാര്‍ജനവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചില പുരോഗതി കാണിച്ചു. കൂടാതെ ഒന്നൊഴികെ മറ്റെല്ലാവരും കഴിഞ്ഞ വര്‍ഷം ആസൂത്രിതമല്ലാത്ത ജല തടസ്സങ്ങളുടെ പ്രകടന നിലവാരം കൈവരിച്ചു. എന്നിരുന്നാലും, പുരോഗതി വളരെ മന്ദഗതിയിലാണെന്ന് ഓഫ്വാട്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, പകുതിയില്‍ താഴെ കമ്പനികള്‍ മലിനീകരണ സംഭവങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രകടന ലക്ഷ്യം നേടിയിട്ടുണ്ട്. മിക്ക കമ്പനികളും കഴിഞ്ഞ വര്‍ഷം വാര്‍ഷിക ചോര്‍ച്ചയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഉപഭോക്തൃ സംതൃപ്തിയിലും മൊത്തത്തിലുള്ള ഇടിവുണ്ടായിട്ടുണ്ട്. മിക്ക കമ്പനികളും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് 2020-23 അനുവദിച്ച ഫണ്ടിംഗ് പൂര്‍ണ്ണമായി നിക്ഷേപിച്ചിട്ടില്ല.
അസംസ്കൃത മലിനജലം നദികളിലേക്കും കടലിലേക്കും ഒഴുക്കിയതിന് തേംസ് വാട്ടര്‍, സതേണ്‍ വാട്ടര്‍ തുടങ്ങിയ ജല കമ്പനികള്‍ക്ക് ആവര്‍ത്തിച്ച് പിഴ ചുമത്തിയിട്ടുണ്ട്.
മലിനീകരണ സംഭവങ്ങള്‍ കുറയ്ക്കുന്നതില്‍ കമ്പനികള്‍ കൂടുതല്‍ പുരോഗതി കൈവരിക്കാത്തതില്‍ നിരാശയുണ്ടെന്ന് ഓഫ്വാട്ട് പറഞ്ഞു, പ്രത്യേകിച്ച് ഏറ്റവും ഗുരുതരമായ മലിനജല പുറന്തള്ളലിന്റെ കാര്യത്തില്‍.
നദീജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ചില കമ്പനികള്‍ നടത്തിയ പരിമിതമായ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്ന് ഓഫ്വാട്ട് പറഞ്ഞു. 2020-ല്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന രണ്ട് കമ്പനികള്‍ - സൗത്ത് വെസ്റ്റ് വാട്ടര്‍, സതേണ്‍ വാട്ടര്‍ എന്നിവയാണ്.
അവരുടെ മോശം പ്രകടനം ഉണ്ടായിരുന്നിട്ടും, കമ്പനികള്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി £ 65.9 ബില്യണ്‍ നല്‍കുകയും സ്വകാര്യവല്ക്കരിക്കപ്പെട്ടതിന് ശേഷം £ 54 ബില്യണ്‍ കടമെടുക്കുകയും ചെയ്തു.
യോര്‍ക്ക്ഷയര്‍ വാട്ടര്‍, തേംസ് വാട്ടര്‍, സൗത്ത് വെസ്റ്റ് വാട്ടര്‍ എന്നീ മൂന്ന് വാട്ടര്‍ കമ്പനി മേധാവികള്‍ കമ്പനികള്‍ നദികളില്‍ മലിനജലം ഒഴുക്കുന്നതിലുള്ള ജനരോഷത്തെ തുടര്‍ന്ന് .ഈ വര്‍ഷം തങ്ങളുടെ ബോണസ് ഉപേക്ഷിച്ചു. എന്നിരുന്നാലും മൊത്തത്തില്‍, 22 വാട്ടര്‍ മേധാവികള്‍ക്ക് 2021-22 ല്‍ ഏകദേശം 25 മില്യണ്‍ പൗണ്ട് ബോണസായി നല്കി.