റോം : നികുതിവെട്ടിപ്പ് കേസില്‍ നിന്നും അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡിയേഗൊ മറഡോണയെ കുറ്റവിമുക്തനാക്കി. മരണപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഇറ്റലിയിലെ കോടതി അദ്ദേഹത്തെ നികുതിവെട്ടിപ്പ് കേസില്‍ കുറ്റവിമുക്തനാക്കിയത്.
മുമ്പ് ഇറ്റലിയില്‍ നാപ്പോളിക്ക് കളിച്ച മറഡോണ 30 വര്‍ഷത്തോളം നിയമപോരാട്ടം നടത്തിയെങ്കിലും ജീവിതകാലത്ത് കേസില്‍ നിന്ന് മോചിതനായിരുന്നില്ല. മറഡോണ കളിച്ച കാലമായിരുന്നു നാപ്പോളിയുടെ സുവര്‍ണദശ. സുവര്‍ണപാദം എന്നാണ് നാപ്പോളിയില്‍ മറഡോണ അറിയപ്പെടുന്നത്. അവരുടെ സ്റ്റേഡിയവും മറഡോണയുടെ പേരിലാണ്.
1985ലും 1990ലും നാപ്പോളിയില്‍ നിന്ന് ലഭിച്ച തുകയില്‍ നികുതി വെട്ടിപ്പ് നടത്താന്‍ വ്യാജ കമ്പനികളെ ഉപയോഗിച്ചുവെന്നാണ് കേസ്. മറഡോണ നികുതി വെട്ടിപ്പുകാരനല്ലെന്ന് ഇനി ഉറപ്പിച്ചു പറയാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ആഞ്ചലൊ പിസാനി പ്രഖ്യാപിച്ചു. 2020 നവംബറിലാണ് മറഡോണ മരണപ്പെട്ടത്.