ഖത്തറില്‍ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വര്‍ണാഭമായ ചടങ്ങുകളോടെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു ഉദ്ഘോടന ചടങ്ങുകള്‍.
വേദിയില്‍ പലസ്തീന് ടീം ക്യാപ്റ്റന്‍ മുസബ് അല്‍ ബത്താത്തിനെയും കൂട്ടിയാണ് ഖത്തര്‍ ക്യാപ്റ്റന്‍ ഹസന് അലി ഹൈദോസ് എത്തിയത്. പലസ്തീന് ദേശീയഗാനത്തിന്റെ അവസാന ഭാഗവും ലുസൈല്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടു.
ഉദ്ഘാടന ദിനമായ അതേ ദിവസം നടന്ന മത്സരത്തില്‍ ലെബനനെ 3 -0 ന് ഖത്തര്‍ തര്‍ത്തു. രണ്ട് ഗോളുകള്‍ നേടിയ അക്രം ആതിഫ്, അല്‍മോയിസ് അലി എന്നിവരാണ് ആതിഥേയര്‍ക്കായി വല കുലുക്കിയത്. ഏഷ്യയുടെ ഫുട്ബോള്‍ കിരീടം ഞങ്ങളുടെ ഷോക്കേസില്‍ തന്നെ വെക്കാനാണ് ആഗ്രഹമെന്ന് ഖത്തര്‍ ക്യാപ്റ്റന്‍ ഹസ്സന് അല്‍ ഹൈദോസ് പറഞ്ഞപ്പോള്‍ ചരിത്രം തിരുത്താനാണ് ഞങ്ങളുടെ ആഗ്രഹം എന്നായിരുന്നു ലെബന് ക്യാപ്റ്റന്‍ ഹസ്സന് മാറ്റൂകിന്റെ മറുപടി.
ആദ്യ മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യയും. ഏഷ്യന്‍ കപ്പില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അതിശക്തരായ എതിരാളികളാണ്. ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്, സിറിയ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഇവരെ നേടിരാനുളള കഠിനപരിശ്രമത്തിലാണ് ഇന്ത്യന്‍ ടീം.