18
MAR 2021
THURSDAY
1 GBP =105.92 INR
1 USD =83.30 INR
1 EUR =90.46 INR
breaking news : യുകെയില്‍ 40 വയസ്സിന് താഴെയുള്ള ടൈപ്പ് 2 ഡയബറ്റിസ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ്; വില്ലന്‍മാരാകുന്നത് പൊണ്ണത്തടിയും ജങ്ക്ഫുഡിന്റെ അമിതോപയോഗവും, രോഗ നിരക്ക് കൂടുതല്‍ കറുത്ത വംശജരിലും ദക്ഷിണേഷ്യന്‍ പശ്ചാത്തലമുള്ളവരിലും >>> സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും >>> ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അന്‍ഫാസ്, തൃശൂരില്‍ നടന്ന ചടങ്ങില്‍ വിജയിയായ അന്‍ഫാസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി >>> യുകെയിലെ വാട്ടര്‍ ബില്ലുകളിന്‍മേല്‍ 24 മുതല്‍ 91 ശതമാനം വരെ വര്‍ദ്ധനവിന് സാധ്യത! നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി വാട്ടര്‍ കമ്പനികള്‍ രംഗത്ത്, റെഗുലേറ്റര്‍ പച്ചക്കൊടി കാട്ടിയാല്‍ കുടിവെള്ളത്തിന് 'വലിയ വില' കൊടുക്കേണ്ടിവരും! >>> ലണ്ടന്‍-സിംഗപ്പൂര്‍ യാത്രയ്ക്കിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ബ്രിട്ടീഷ് യാത്രക്കാരന് ദാരുണാന്ത്യം; 30 പേര്‍ക്ക് പരിക്ക്, ഏഴുപേരുടെ നില ഗുരുതരം >>>
Home >> HEALTH
ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-05-01

ഇന്ത്യ ഒട്ടാകെ അസഹനീയമായ ചൂട് ആണ് അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതിനോടൊപ്പം ആളുകള്‍ പുറത്തിറങ്ങുന്നതിനെ കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചും മുന്നറിയിപ്പ് വന്നിട്ടുണ്ട്. ഇപ്പോഴിതാ പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ചൂട് കാലത്ത് കറുത്ത കുടകള്‍ ഉപയോഗിക്കണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് അവര്‍ ഓര്‍മിപ്പിക്കുന്നത്. ഇവര്‍ പറയുന്നത് അനുസരിച്ച് ചൂടിനെ നിയന്ത്രിക്കാന്‍ കറുത്ത കുടയ്ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പഴയകാലത്തെ കറുത്ത കുടകള്‍ വര്‍ണകുടകളെക്കാള്‍ നല്ലതെന്നാണ് ഇവര്‍ പറയുന്നത്.

കറുത്ത കുടകള്‍ സൂര്യപ്രകാശവും ചൂടും ആഗീരണം ചെയ്യും. തുടര്‍ന്ന് ഇവ ഇന്‍ഫ്രാ റെഡ് റേഡിയേഷനെ പുറന്തളളി ഹാനികരമായ യുവി വികിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത് തടയും. അതേസമയം വെള്ള നിറത്തിലുള്ള കുടകള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, യു.വി വികിരണങ്ങള്‍ കുടയിലൂടെ ശരീരത്തില്‍ പതിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പലരും ഇപ്പോള്‍ യു.വി വികിരണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കറുത്ത കുടകളിലേക്ക് മാറി കഴിഞ്ഞു. കറുത്ത കുടകളും അതിന്റെ ഗുണവും എന്താണെന്ന് തിരിച്ചറിഞ്ഞ് പഴയ കുടകളിലേക്ക് തിരികെ എത്തണമെന്നാണ് മുന്നറിയിപ്പ്.

More Latest News

സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും

സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള തൂവല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം ആര്‍ക്കും തോന്നിയേക്കാം. എന്നാല്‍ വംശനാശം നേരിടുന്ന ഹുയ പക്ഷിയുടെ തൂവലിനാണ് ഈ പ്രത്യകത ഉള്ളത്. വെറും ഒമ്പത് ഗ്രാം മാത്രമുള്ള തൂവലിന്റെ വില എത്രയാണെന്ന് അറിയോ?  ലോകത്തില്‍ പല കാലഘട്ടത്തില്‍ ലേലത്തില്‍ വച്ച തൂവലുകളില്‍ ഏറ്റവും വിലക്കൂടുതലും ഹുയ പക്ഷിയുടെ ഈ തൂവലിനുണ്ട് എന്നതാണ് സത്യം. 23ലക്ഷം രൂപയിലേറെയാണ് ന്യൂസിലാന്‍ഡില്‍ മാത്രം കണ്ടിരുന്ന ഹുയ പക്ഷിയുടെ തൂവലിന് ലഭിച്ച വില. 2 ലക്ഷം രൂപയായിരുന്നു ഈ തൂവലിന് ലേലത്തില്‍ ഇട്ടിരുന്ന മതിപ്പ് തുക. എന്നാല്‍ ലേലത്തില്‍ തൂവലിന് ലഭിച്ച തുക ലേലം നടത്തിയവരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു.  ന്യൂസിലാന്‍ഡിലെ വാട്ടില്‍ബേര്‍ഡ് ഇനത്തിലുള്ളവയാണ് ഹുയ പക്ഷികള്‍. മനോഹരമായ രീതിയിലുള്ള പാട്ടുകള്‍ പാടുന്നവയാണ് ഈയിനത്തിലുള്ള പക്ഷികള്‍. 1907ലാണ് ഹുയ പക്ഷിയെ അവസാനമാണ് അവസാനമായി ഈയിനത്തിലെ ഹുയ പക്ഷിയെ അവസാനമായി കണ്ടത്. എന്നാല്‍ 1920 വരെ ഇവ ജീവിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.  ന്യൂസിലാന്‍ഡിലെ തദ്ദേശീയരായ മാവോറി വിഭാഗത്തിലുള്ളവരുടെ വിശുദ്ധ പക്ഷിയായിരുന്നു ഇവ. എന്നാല്‍ യൂറോപ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് വംശനാശം നേരിട്ടത്. നീളമേറിയതും  മനോഹരവുമായ ഇവയുടെ തൂവലുകളാണ് ഹുയ പക്ഷികളുടെ ജീവന് ആപത്തായത്. 2024ലും ഈ തൂവലുകള്‍ സ്വന്തമാക്കാനുള്ള താല്‍പര്യത്തില്‍ അല്‍പം പോലും കുറവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന ലേലം.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അന്‍ഫാസ്, തൃശൂരില്‍ നടന്ന ചടങ്ങില്‍ വിജയിയായ അന്‍ഫാസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

തൃശൂര്‍ : ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ അന്‍ഫാസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. പെരിന്തല്‍മണ്ണ സ്വദേശിയാണ് അന്‍ഫാസ്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു, ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു

കോഴിക്കോട് : മലപ്പുറത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഫദ്വയാണ് മരിച്ചത്. കുട്ടി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു. മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്വയ്ക്ക് അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജില്‍ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ നാല് കുട്ടികള്‍ രോഗലക്ഷണങ്ങള്‍ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള രോഗമാണ് മസ്തിഷ്‌ക ജ്വരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേസമയം, മൂന്നിയൂര്‍ പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ടു പല്ല് തേച്ചു, യുവതിക്ക് ദാരുണാന്ത്യം, യുവതിയുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലു തേച്ച യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ തിരിച്ചിറപ്പള്ളിയില്‍ കെ.കെ നഗര്‍ സ്വദേശി രേവതി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാന്‍ ഉപയോ?ഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛര്‍ദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ: ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം, പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങള്‍

കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യമാണ് നിലവില്‍. ഇപ്പോഴിതാ മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും തുടങ്ങി കഴിഞ്ഞു. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. കഴിവതും ചെളിയിലോ മലിനജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം

Other News in this category

  • സംസ്ഥാനത്ത് ശക്തമായ മഴ: ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം, പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങള്‍
  • പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍
  • നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പ്, മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഐസിഎംആര്‍ 
  • നിങ്ങളുടെയോ പ്രിയപ്പെട്ടവരുടേയോ വിരലുകള്‍ ഇങ്ങനെയാണോ കാണപ്പെടുന്നത്, സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ എന്ന ആരോഗ്യാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം
  • ഇന്ത്യയില്‍ 41 ആവശ്യ മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു!!!
  • കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ
  • ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
  • മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്, കൊവിഡ് സമയത്തെ പോലെ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ
  • കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്
  • ഉറക്കക്കുറവ് ആണോ പ്രശ്‌നം, ഈ പാനീയങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും
  • Most Read

    British Pathram Recommends