18
MAR 2021
THURSDAY
1 GBP =105.92 INR
1 USD =83.30 INR
1 EUR =90.46 INR
breaking news : ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റില്‍ കത്രീന കൈഫ്, താരം ഗര്‍ഭിണിയാണോ എന്ന് സോഷ്യല്‍ മീഡിയ!!! ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതിരിക്കാനുള്ള വസ്ത്രധാരണമെന്ന് ആരാധകരുടെ കണ്ടെത്തല്‍ >>> യൂസഫലിയുടെ അബുദാബിയിലെ വീട്ടില്‍ അതിഥിയായെത്തി നടന്‍ രജനീകാന്ത്, സൂപ്പര്‍സ്റ്റാറിന് ഒപ്പമുള്ള യൂസഫലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ >>> 'ഞാന്‍ എവിടെയാണെന്ന് കൃത്യമായി എന്റെ ഒരു ഹലോയില്‍ നിന്നും ഭാര്യ മനസ്സിലാക്കും, അതുകൊണ്ട് തന്നെ ഭാര്യയോട് ഒന്നും ഒളിച്ചു വെക്കാറില്ല' കലാഭവന്‍ ഷാജോണ്‍ പറയുന്നു >>> വീട്ടില്‍ വളര്‍ത്തിയിരുന്ന എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നും ആക്രമണം, ലണ്ടനില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം, നായകളെ പൊലീസ് പിടികൂടി >>> ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ച് 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചികിത്സാ ദുരന്ത ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഈ വര്‍ഷം തന്നെ വിതരണം ചെയ്യും, ആദ്യ ഗഡുവായി 210,000 പൗണ്ട് ഉടന്‍ നല്‍കും >>>
Home >> ASSOCIATION
ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം

സ്വന്തം ലേഖകന്‍

Story Dated: 2024-05-01

നിരവധി രുചി വൈവിധ്യങ്ങളുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളുടെ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. സൗത്താംപ്ടണില്‍ മെയ് 19 ന് നടക്കുന്ന സൗത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലിലേക്ക് എല്ലാവര്‍ക്കും പങ്കെടുക്കാം.

തമിഴ്‌നാട്, കേരള, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചികരമായ ഭക്ഷണങ്ങളുടെ ശ്രേണിയായിരിക്കും ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലില്‍ നിങ്ങളെ കാത്തിരിക്കുക.

മെയ് 19 ന് രാവിലെ 11:00 മണിക്ക് ഒയാസിസ് അക്കാദമി ലോര്‍ഡ്‌സ് ഹില്ലില്‍ ആണ് ഫെസ്റ്റിവല്‍ നടക്കുന്നത്. രുചികരമായ ഭക്ഷണത്തോടൊപ്പം, വിനോദം, സാംസ്‌കാരിക പരിപാടികളും ആസ്വദിക്കാം.കൂടാതെ പരമ്പരാഗത ഫാഷന്‍ വിരുന്നും വിനോദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്

സൗത്താംപ്ടര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഫണ്ട് ശേഖരാണാര്‍ത്ഥം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ തന്നെ  siacs.org-ല്‍ രജിസ്റ്റര്‍ ചെയ്യുക.

അഡ്രസ്: Oasis Academy Lords Hill Romsey Rd, Southampton S0168FA

More Latest News

ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റില്‍ കത്രീന കൈഫ്, താരം ഗര്‍ഭിണിയാണോ എന്ന് സോഷ്യല്‍ മീഡിയ!!! ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതിരിക്കാനുള്ള വസ്ത്രധാരണമെന്ന് ആരാധകരുടെ കണ്ടെത്തല്‍

ബോളീവുഡ്ഡിലെ പ്രിയപ്പെട്ട ദമ്പതികളാണ് കത്രീനയും വിക്കി കൗശലും. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം രണ്ടുപേരും 2021 ലാണ് വിവാഹിതരായത്. സോഷ്യല്‍ മീഡിയ എപ്പോഴും ശ്രദ്ധിക്കുന്ന ദമ്പതികള്‍ കൂടിയാണ് ഇവര്‍. ഇപ്പോഴിതാ പുതിയൊരു കണ്ടുപിടുത്തവുമായാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലൂടെ നടന്നു പോകുന്ന കത്രീനയും വിക്കിയും ആരാധകരുടെ കണ്ണിലുടക്കിയിരുന്നു. എന്നാല്‍ ഈ വീഡിയോയില്‍ എല്ലാവരും ശ്രദ്ധിച്ചത് കത്രീനയുടെ വസ്ത്രധാരണമാണ്.  നടി അമ്മയാകാന്‍ ഒരുങ്ങുകയാണെന്നാണ് ആരാധകരും സോഷ്യല്‍ മീഡിയയും കണ്ടെത്തിയിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് ശേഷം ഇരുവരെയും ചുറ്റിപ്പറ്റിയാണ് എല്ലാവരും.  ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലൂടെ താരങ്ങള്‍ നടന്നു പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയില്‍ വിക്കിയുടെ കൈ പിടിച്ച് കത്രീന നടക്കുന്നതും കാണാം. കത്രീന ഒരു ഓവര്‍ സൈസ്ഡ് ജാക്കറ്റും ധരിച്ചിരിക്കുന്നത് കാണാം. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതാരിക്കാനാണോ വലിയ ജാക്കറ്റ് ഇട്ട് നടക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ കത്രീനയോ വിക്കി കൗശലോ ഈ അഭ്യൂഹങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത് ആദ്യമായിട്ടല്ല കത്രീനയുടെ ഗര്‍ഭധാരണം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നത്. ഈ വര്‍ഷം ആദ്യം ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങില്‍ നിന്നുള്ള ഫോട്ടോകള്‍ക്ക് പിന്നാലെയും ഇത്തരത്തിലെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചിരുന്നു.

യൂസഫലിയുടെ അബുദാബിയിലെ വീട്ടില്‍ അതിഥിയായെത്തി നടന്‍ രജനീകാന്ത്, സൂപ്പര്‍സ്റ്റാറിന് ഒപ്പമുള്ള യൂസഫലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഒരു ബിസിനസ്സുകാരനെങ്കിലും സഹജീവികളോട് ഏറെ കരുണയുള്ള വ്യക്തി കൂടിയാണ് എംഎ യുസഫലി. മലയാളി അല്ലെങ്കിലും തമിഴ് മന്നന്‍ രജനികാന്ത് മലയാളികളുടെ കൂടെ പ്രിയപ്പെട്ട താരമാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ടുപേര്‍ക്കും സമാനതയായി കാണുന്നത് ജീവകാരുണ്യ പ്രവര്‍ത്തിയാണ്. രജനീകാന്ത് പാവപ്പെട്ടവരെ സഹായിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിട്ടുണ്ട്. അതുപോലെ തന്നെ സഹായമസ്‌കത ഏറെ ഉള്ള വ്യക്തിയാണ് എംഎ യൂസഫലി. ഇരുവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍. യൂസഫലിയുടെ അബുദാബിയിലെ വീട്ടില്‍ ആണ് രജനീകാന്ത് സന്ദര്‍ശനത്തിന് എത്തിയത്. ഇദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തും രജനീകാന്ത് സന്ദര്‍ശനം നടത്തി. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സൂപ്പര്‍സ്റ്റാര്‍ ആദ്യം എത്തിയത്. അവിടെനിന്നും ഡ്രൈവ് ചെയ്താണ് യൂസഫലി രജനീകാന്തിനെ തന്റെ വീട്ടിലേക്ക് സ്വീകരിച്ചത്. ഈ വീഡിയോകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റോള്‍സ് റോയ്‌സ് കാറില്‍ ആണ് ഇരുവരും യാത്ര ചെയ്തത്. രജനികാന്ത് ഏറെനേരം യൂസഫലിയുടെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സിനിമ നടന്‍ അല്ലെങ്കിലും യൂസഫലി മലയാളികളെ സംബന്ധിച്ച് ഒരു സൂപ്പര്‍ താരം തന്നെയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും രണ്ടു വലിയ പോപ്പുലര്‍ താരങ്ങളെ ഒരുമിച്ചു കാണുവാന്‍ സാധിച്ചതിലുള്ള ആഹ്ലാദത്തിലാണ് മലയാളികള്‍ എല്ലാവരും തന്നെ. സുരേഷ് ബാലാജി ആണ് ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്.

'ഞാന്‍ എവിടെയാണെന്ന് കൃത്യമായി എന്റെ ഒരു ഹലോയില്‍ നിന്നും ഭാര്യ മനസ്സിലാക്കും, അതുകൊണ്ട് തന്നെ ഭാര്യയോട് ഒന്നും ഒളിച്ചു വെക്കാറില്ല' കലാഭവന്‍ ഷാജോണ്‍ പറയുന്നു

കോമഡിയില്‍ നിന്നും സിനിമയിലെത്തി നായകനായും വില്ലനായും എല്ലാം തിളങ്ങി തന്റേതായ സ്ഥാനം നിലനിറുത്തി പോകുന്ന വ്യക്തിയാണ് കലാഭവന്‍ ഷാജോണ്‍. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ഷാജോണിന്റെ കരിയര്‍ ഗ്രാഫ് മികച്ച രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്.  സിനിമയില്‍ വില്ലനായി തിളങ്ങുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ നിഷ്‌കളങ്കനാണ് ഇദ്ദേഹം. ആരെയും ഒരു വാക്ക് കൊണ്ട് പോലും വെറുപ്പിക്കാത്തതും വേദനിപ്പിക്കാത്തതുമായ താരത്തെ അടുത്തറയുന്നവര്‍ക്കാര്‍ക്കും മനസ്സിലാകും. മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം തുടങ്ങി ഇന്റസ്ട്രി ഭരിക്കുന്ന സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഷാജോണ്‍. ഷാജോണ്‍ നായകനാകുന്ന ചിത്രം 'സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്‌ഐ' റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ താരം കുടുംബത്തെയും ഭാര്യയെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമാ തിരക്കുകളിലേക്ക് ജീവിതം മാറിയെങ്കിലും കുടുംബമൊത്ത് സമയം ചിലവഴിക്കാനും എല്ലാ കാര്യങ്ങളും ഭാര്യയുമൊത്ത് പങ്കുവയ്ക്കാനും കഴിയുന്ന വ്യക്തിയാണ് താനെന്നാണ് ഷാജോണ്‍ പറഞ്ഞിരിക്കുന്നത്.  കുടുംബത്തെ കുറിച്ച് ഷാജോണ്‍ പറയുന്നത് ഇങ്ങനെ:'ഷൂട്ടിംഗ് ഇല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ തന്നെ കാണും. എനിക്ക് പേരെടുത്ത് പറയാന്‍ കഴിയുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളുമില്ല. അതെന്റെ ഒരു കുറവാണെന്ന് എനിക്കറിയാം. പക്ഷെ, ഒരു പ്രശ്‌നം വന്നാല്‍ പറയാന്‍ കഴിയുന്ന സുഹൃത്തുക്കളൊക്കെ ഉണ്ട്. പക്ഷെ അവരൊക്കെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണോയെന്ന് ചോദിച്ചാല്‍ അല്ല. ഞാന്‍ ആരെയും അങ്ങനെ വെറുപ്പിക്കാറില്ല. ഒരു കാര്യ സാധ്യത്തിന് വേണ്ടി ഞാന്‍ ആരുടെയും അടുത്ത് സമീപിക്കുകയുമില്ല. അതുകൊണ്ട് തന്നെ, സീനിയര്‍ നടന്മാരൊക്കെ ഞാന്‍ ഒരു മെസേജ് അയച്ചാല്‍ അപ്പോള്‍ തന്നെ തിരികെ മറുപടി നല്‍കും. എല്ലാ കാര്യങ്ങളിലുമുള്ള പിന്തുണ കുടുംബമാണ്. ഭാര്യയുമായിട്ടാണ് എല്ലാ കാര്യവും സംസാരിക്കുന്നത്. കുട്ടികള്‍ വലുതായതിനാല്‍ അവരുമായിട്ടും സംസാരിക്കും. സിനിമയ്ക്കുള്ളിലെ കാര്യം ആണെങ്കിലും സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങളാണെങ്കിലും ഭാര്യയുമായി ചര്‍ച്ച ചെയ്താണ് എല്ലാപ്രധാനപ്പെട്ട തീരുമാനങ്ങളും ഞാന്‍ എടുക്കുന്നത്. സിനിമ തിരഞ്ഞെടുക്കുന്നത് എന്റെ തീരുമാനമാകും. ഇതൊക്കെ പണ്ട് മുതലുള്ള ശീലങ്ങളാണ്. പണ്ട് പ്രോ?ഗ്രാമിന് പോകുന്ന കാലം മുതല്‍ പോകുന്ന സ്ഥലം വീട്ടില്‍ വിളിച്ച് പറയാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ അത് ഭാര്യയായി മാറി. ഇപ്പോള്‍ ഞാന്‍ എവിടെയുണ്ടെന്ന് എന്റെ ഭാര്യയോട് ചോദിച്ചാല്‍ കൃത്യമായി അറിയാന്‍ സാധിക്കും. അതുകൊണ്ടൊക്കെ, ഭാര്യയോട് പറയാതെ എവിടെയെങ്കിലും പോകാനും എനിക്ക് പേടിയാണ്. ഫോണ്‍ വിളിക്കുമ്പോള്‍ നമ്മള്‍ ഏത് അവസ്ഥയിലാണെന്ന് കൃത്യമായി അവള്‍ക്കറിയാം. ഒറ്റ ഹലോയില്‍ അവള്‍ പിടിക്കും. അതുകൊണ്ട് ഒന്നും ഒളിച്ചു വെക്കാറില്ല.'- കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

വീട്ടില്‍ വളര്‍ത്തിയിരുന്ന എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നും ആക്രമണം, ലണ്ടനില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം, നായകളെ പൊലീസ് പിടികൂടി

ഫെബ്രുവരി ഒന്ന് മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും എക്സ്എല്‍ ബുള്ളി ബ്രീഡ് നായകളെ മതിയായ കാരണം ഇല്ലാതെ വളര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നരിക്കേ വീട്ടില്‍ വളര്‍ത്തുന്ന നായകളില്‍ നിന്നുള്ള ആക്രമണത്തില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം. സംഭവം ലണ്ടനില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോണ്‍ചര്‍ച്ചിലാണ് സംഭവം നടന്നത്. എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നാണ് യുവതിക്ക് ആക്രമണമുണ്ടായിരിക്കുന്നത്. എന്നാല്‍ എന്താണ് ആക്രമണത്തിനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നായകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായും സ്ഥലത്ത് എത്തുമ്പോള്‍ ഇവര്‍ മുറിക്കുള്ളില്‍ അടിച്ചിട്ട നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പോലീസ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാരെയും ഒരു ഓഫീസറെയും ഹെലികോപ്റ്ററില്‍ വീട്ടിലേക്ക് അയച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സ്ത്രീക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് നായകളെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ മരിച്ച സ്ത്രീയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല.  നായകളെ വന്ധ്യംകരിച്ചിരിക്കണം, മൈക്രോചിപ്പ് ചെയ്ത് മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മനുഷ്യര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നാണ് എക്സ്എല്‍ ബുള്ളികളെ നിരോധിക്കാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം.

സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും

സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള തൂവല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം ആര്‍ക്കും തോന്നിയേക്കാം. എന്നാല്‍ വംശനാശം നേരിടുന്ന ഹുയ പക്ഷിയുടെ തൂവലിനാണ് ഈ പ്രത്യകത ഉള്ളത്. വെറും ഒമ്പത് ഗ്രാം മാത്രമുള്ള തൂവലിന്റെ വില എത്രയാണെന്ന് അറിയോ?  ലോകത്തില്‍ പല കാലഘട്ടത്തില്‍ ലേലത്തില്‍ വച്ച തൂവലുകളില്‍ ഏറ്റവും വിലക്കൂടുതലും ഹുയ പക്ഷിയുടെ ഈ തൂവലിനുണ്ട് എന്നതാണ് സത്യം. 23ലക്ഷം രൂപയിലേറെയാണ് ന്യൂസിലാന്‍ഡില്‍ മാത്രം കണ്ടിരുന്ന ഹുയ പക്ഷിയുടെ തൂവലിന് ലഭിച്ച വില. 2 ലക്ഷം രൂപയായിരുന്നു ഈ തൂവലിന് ലേലത്തില്‍ ഇട്ടിരുന്ന മതിപ്പ് തുക. എന്നാല്‍ ലേലത്തില്‍ തൂവലിന് ലഭിച്ച തുക ലേലം നടത്തിയവരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു.  ന്യൂസിലാന്‍ഡിലെ വാട്ടില്‍ബേര്‍ഡ് ഇനത്തിലുള്ളവയാണ് ഹുയ പക്ഷികള്‍. മനോഹരമായ രീതിയിലുള്ള പാട്ടുകള്‍ പാടുന്നവയാണ് ഈയിനത്തിലുള്ള പക്ഷികള്‍. 1907ലാണ് ഹുയ പക്ഷിയെ അവസാനമാണ് അവസാനമായി ഈയിനത്തിലെ ഹുയ പക്ഷിയെ അവസാനമായി കണ്ടത്. എന്നാല്‍ 1920 വരെ ഇവ ജീവിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.  ന്യൂസിലാന്‍ഡിലെ തദ്ദേശീയരായ മാവോറി വിഭാഗത്തിലുള്ളവരുടെ വിശുദ്ധ പക്ഷിയായിരുന്നു ഇവ. എന്നാല്‍ യൂറോപ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് വംശനാശം നേരിട്ടത്. നീളമേറിയതും  മനോഹരവുമായ ഇവയുടെ തൂവലുകളാണ് ഹുയ പക്ഷികളുടെ ജീവന് ആപത്തായത്. 2024ലും ഈ തൂവലുകള്‍ സ്വന്തമാക്കാനുള്ള താല്‍പര്യത്തില്‍ അല്‍പം പോലും കുറവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന ലേലം.

Other News in this category

  • സ്നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍
  • സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 
  • സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 
  • ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം
  • പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഈ മാസം 25ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെ, സംഘാടകരായി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 
  • യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും
  • മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ
  • ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ് 
  • വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു
  • Most Read

    British Pathram Recommends