18
MAR 2021
THURSDAY
1 GBP =105.92 INR
1 USD =83.30 INR
1 EUR =90.46 INR
breaking news : 'ഞാന്‍ എവിടെയാണെന്ന് കൃത്യമായി എന്റെ ഒരു ഹലോയില്‍ നിന്നും ഭാര്യ മനസ്സിലാക്കും, അതുകൊണ്ട് തന്നെ ഭാര്യയോട് ഒന്നും ഒളിച്ചു വെക്കാറില്ല' കലാഭവന്‍ ഷാജോണ്‍ പറയുന്നു >>> വീട്ടില്‍ വളര്‍ത്തിയിരുന്ന എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നും ആക്രമണം, ലണ്ടനില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം, നായകളെ പൊലീസ് പിടികൂടി >>> ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ച് 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചികിത്സാ ദുരന്ത ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഈ വര്‍ഷം തന്നെ വിതരണം ചെയ്യും, ആദ്യ ഗഡുവായി 210,000 പൗണ്ട് ഉടന്‍ നല്‍കും >>> യുകെയില്‍ 40 വയസ്സിന് താഴെയുള്ള ടൈപ്പ് 2 ഡയബറ്റിസ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ്; വില്ലന്‍മാരാകുന്നത് പൊണ്ണത്തടിയും ജങ്ക്ഫുഡിന്റെ അമിതോപയോഗവും, രോഗ നിരക്ക് കൂടുതല്‍ കറുത്ത വംശജരിലും ദക്ഷിണേഷ്യന്‍ പശ്ചാത്തലമുള്ളവരിലും >>> സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും >>>
Home >> NEWS
നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-01

ഓസ്‌ട്രേലിയയ്‌ക്കൊപ്പം ന്യൂ സീലാൻഡും സമീപകാലത്ത് ഏറ്റവുമധികം മലയാളി നഴ്‌സുമാർ കുടിയേറിയ രാജ്യങ്ങളാണ്. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യത്തിനുമൊപ്പം അനുകൂല കാലാവസ്ഥയും യുകെയിൽ സെറ്റിൽഡായ നഴ്‌സുമാരെപ്പോലും  ഈ രാജ്യങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചിരുന്നു.

എന്നാൽ ഇവിടെയെത്തിയ മലയാളി നഴ്‌സുമാരുടെ സ്വപ്നങ്ങൾ വ്യാമോഹമായി മാറുന്ന വിവരങ്ങളും യാഥാർഥ്യങ്ങളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജോലിക്കായെത്തിയ നഴ്‌സുമാർക്ക് പുറമേ, സ്റ്റുഡന്റ്  വിസയിൽ കുടിയേറിയവരും തൊഴിലും വരുമാനവും കണ്ടെത്താനാകാതെ കഷ്ടപ്പെടുന്നു.

വ്യാജവാഗ്ദാനത്തിൽ വിശ്വസിച്ച്  ന്യൂ സീലാൻഡിലെത്തി ജോലിയില്ലാതെ വലയുന്ന മലയാളി നഴ്‌സുമാർ കഴിഞ്ഞ ദിവസം ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷനുമായി യോജിച്ച് പ്രതിഷേധ റാലി നടത്തുകയും ചെയ്‌തു.  CAP അഥവാ (Competency Assessment Programme) വഴി ജോലിക്കുവന്ന മലയാളി നഴ്‌സുമാരാണ്  കുടുതലും ജോലിയില്ലാതെ കഷ്ടപ്പെടുന്നത്.

ഇത് ന്യൂസീലൻഡ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷനും കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്തും ചേർന്നാണ്  റാലി സംഘടിപ്പിച്ചത്. ഏപ്രിൽ 27ന് പാൽമെർസ്‌റ്റോൺ നോർത്ത് സിറ്റിയുടെ ഹൃയഭാഗമായ സിറ്റി സ്ക്വയറിലാണ് പ്രതിഷേധ റാലി നടത്തിയത്.

ന്യൂ സീലാൻഡിൽ ഇപ്പോൾ അഞ്ഞൂറിൽ അധികം മലയാളി നഴ്സുമാർ ജോലിയില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. CAP പ്രോഗ്രാം ചെയ്യാനായി വരുന്ന നഴ്‌സുമാർ വിസിറ്റിങ് വീസയിലാണ് വരുന്നതെന്നതാണ് അവരുടെ ജോലിസാധ്യതയെ ബാധിക്കുന്നതെന്നു പറഞ്ഞ്  ലക്ഷങ്ങൾ വാങ്ങി അവരെ ഇവിടെയെത്തിച്ച ഏജന്റുമാരും തടിതപ്പുന്നു.

ക്യാപ് പ്രോഗ്രാം വിജയിച്ചു ന്യൂ സീലാൻഡ് നഴ്സിങ് കൗൺസിലിൽ നിന്നും ആനുവൽ പ്രാക്ടീസിങ് സർട്ടിഫിക്കറ്റ് നേടിയ നഴ്സുമാർക്ക് ജോലി അന്വേഷിക്കുന്നതിനായി ഓപ്പൺ വർക്ക് വിസ നൽകണം എന്നതാണ് റാലിയിൽ പങ്കെടുത്ത നഴ്സുമാരുടെ ആവശ്യം. 

നിലവിലെ സാഹചര്യത്തിൽ ആറുമാസത്തെ വിസിറ്റിങ് വിസയിൽ വരുന്നവർ CAP പ്രോഗ്രാം കഴിഞ്ഞു പ്രാക്ടീസ് സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴേക്കും നാലുമാസത്തോളം ആകുമെന്നതും ബാക്കിയുള്ള രണ്ടുമാസത്തിനുള്ളിൽ ജോലി കണ്ടുപിടിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമാണെന്നും നഴ്സുമാർ പറയുന്നു. 

പലരും ലോണെടുത്താണ്  ഇവിടെ എത്തിയത്. ചിലവുകൾ നടത്താനാണ് ഈ നഴ്‌സുമാർ ഇവിടെ കൂടുതൽ പാടുപെടുന്നത്. ന്യൂ സീലാൻഡിൽ ഒരുമാസത്തെ വീട്ടുവാടക തന്നെ കുറഞ്ഞത് മുപ്പതിനായിരം രൂപയോളം വരും. മറ്റു ചിലവുകൾ ഉൾപ്പെടെ എഴുപതിനായിരം രൂപയോളം ഒരുമാസത്തെ ചിലവിനുവേണമെന്ന് നഴ്സുമാർ പറയുന്നു. 

CAP പ്രോഗ്രാമിന് നഴ്സുമാരെ കൊണ്ടുവരുന്ന ഏജൻസികൾ അഞ്ചുലക്ഷത്തോളം രൂപമുതലാണ്  ഈടാക്കുന്നത്. ഇതു കൂടാതെ അഞ്ചുലക്ഷം രൂപയോളം CAP പ്രോഗ്രാം ഫീസായും കൊടുക്കണം. ഈ വിധത്തിൽ വ്യാജവാഗ്ദാനങ്ങൾ നൽകി റിച്ചായ ഏജന്റുമാർ ജോലി ലഭ്യമാക്കാം എന്നുപറഞ്ഞും പണം വാങ്ങുമെങ്കിലും ഒരുസഹായവും ചെയ്യില്ലെന്നും നഴ്‌സുമാർ പരാതിപ്പെടുന്നു.

നഴ്സുമാർ അഭിമുഖീകരിക്കുന്ന ഈ പ്രശ്ങ്ങളെല്ലാം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാണ് നഴ്സുമാരുടെ റാലി നടത്തിയത്. ന്യൂ സീലാൻഡ് നഴ്സസ് ഓർഗനൈസേഷൻ (NZNO) ഡയറക്ടർ സാജു ചെറിയാൻ, NZNO പ്രസിഡന്റ് ആൻ ഡാനിയേൽസ്, കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്ത് പ്രസിഡന്റ് ഷിനോയ് സേവിയർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അക്ബർ ഫസൽ എന്നിവർ റാലിയിൽ സംസാരിച്ചു. 

10 വർഷംമുമ്പ് യോഗ്യതാ പരീക്ഷയിൽ കൂട്ടത്തോടെ അയോഗ്യരാക്കപ്പെട്ടതോടെ നൂറ്റമ്പതോളം മലയാളി നഴ്‌സുമാർ പ്രതിഷേധ സമരം നടത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഇങ്ങനെ ഒരു റാലി ന്യൂ സീലൻഡിൽ നടക്കുന്നത്.

ഇതിനുപുറമേ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഓസ്‌ട്രേലിയ ഇപ്പോൾ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുമുണ്ട്. നഴ്‌സുമാരും വിദ്യാർത്ഥികളും ഈ രാജ്യങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുംമുമ്പ് ഇനിമുതൽ രണ്ടുതവണ ആലോചിക്കേണ്ടി വരും എന്നതാണ് നിലവിലെ സാഹചര്യം.

More Latest News

'ഞാന്‍ എവിടെയാണെന്ന് കൃത്യമായി എന്റെ ഒരു ഹലോയില്‍ നിന്നും ഭാര്യ മനസ്സിലാക്കും, അതുകൊണ്ട് തന്നെ ഭാര്യയോട് ഒന്നും ഒളിച്ചു വെക്കാറില്ല' കലാഭവന്‍ ഷാജോണ്‍ പറയുന്നു

കോമഡിയില്‍ നിന്നും സിനിമയിലെത്തി നായകനായും വില്ലനായും എല്ലാം തിളങ്ങി തന്റേതായ സ്ഥാനം നിലനിറുത്തി പോകുന്ന വ്യക്തിയാണ് കലാഭവന്‍ ഷാജോണ്‍. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ഷാജോണിന്റെ കരിയര്‍ ഗ്രാഫ് മികച്ച രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത്.  സിനിമയില്‍ വില്ലനായി തിളങ്ങുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ നിഷ്‌കളങ്കനാണ് ഇദ്ദേഹം. ആരെയും ഒരു വാക്ക് കൊണ്ട് പോലും വെറുപ്പിക്കാത്തതും വേദനിപ്പിക്കാത്തതുമായ താരത്തെ അടുത്തറയുന്നവര്‍ക്കാര്‍ക്കും മനസ്സിലാകും. മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം തുടങ്ങി ഇന്റസ്ട്രി ഭരിക്കുന്ന സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഷാജോണ്‍. ഷാജോണ്‍ നായകനാകുന്ന ചിത്രം 'സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്‌ഐ' റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ താരം കുടുംബത്തെയും ഭാര്യയെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമാ തിരക്കുകളിലേക്ക് ജീവിതം മാറിയെങ്കിലും കുടുംബമൊത്ത് സമയം ചിലവഴിക്കാനും എല്ലാ കാര്യങ്ങളും ഭാര്യയുമൊത്ത് പങ്കുവയ്ക്കാനും കഴിയുന്ന വ്യക്തിയാണ് താനെന്നാണ് ഷാജോണ്‍ പറഞ്ഞിരിക്കുന്നത്.  കുടുംബത്തെ കുറിച്ച് ഷാജോണ്‍ പറയുന്നത് ഇങ്ങനെ:'ഷൂട്ടിംഗ് ഇല്ലെങ്കില്‍ ഞാന്‍ വീട്ടില്‍ തന്നെ കാണും. എനിക്ക് പേരെടുത്ത് പറയാന്‍ കഴിയുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളുമില്ല. അതെന്റെ ഒരു കുറവാണെന്ന് എനിക്കറിയാം. പക്ഷെ, ഒരു പ്രശ്‌നം വന്നാല്‍ പറയാന്‍ കഴിയുന്ന സുഹൃത്തുക്കളൊക്കെ ഉണ്ട്. പക്ഷെ അവരൊക്കെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണോയെന്ന് ചോദിച്ചാല്‍ അല്ല. ഞാന്‍ ആരെയും അങ്ങനെ വെറുപ്പിക്കാറില്ല. ഒരു കാര്യ സാധ്യത്തിന് വേണ്ടി ഞാന്‍ ആരുടെയും അടുത്ത് സമീപിക്കുകയുമില്ല. അതുകൊണ്ട് തന്നെ, സീനിയര്‍ നടന്മാരൊക്കെ ഞാന്‍ ഒരു മെസേജ് അയച്ചാല്‍ അപ്പോള്‍ തന്നെ തിരികെ മറുപടി നല്‍കും. എല്ലാ കാര്യങ്ങളിലുമുള്ള പിന്തുണ കുടുംബമാണ്. ഭാര്യയുമായിട്ടാണ് എല്ലാ കാര്യവും സംസാരിക്കുന്നത്. കുട്ടികള്‍ വലുതായതിനാല്‍ അവരുമായിട്ടും സംസാരിക്കും. സിനിമയ്ക്കുള്ളിലെ കാര്യം ആണെങ്കിലും സിനിമയ്ക്ക് പുറത്തുള്ള സൗഹൃദങ്ങളാണെങ്കിലും ഭാര്യയുമായി ചര്‍ച്ച ചെയ്താണ് എല്ലാപ്രധാനപ്പെട്ട തീരുമാനങ്ങളും ഞാന്‍ എടുക്കുന്നത്. സിനിമ തിരഞ്ഞെടുക്കുന്നത് എന്റെ തീരുമാനമാകും. ഇതൊക്കെ പണ്ട് മുതലുള്ള ശീലങ്ങളാണ്. പണ്ട് പ്രോ?ഗ്രാമിന് പോകുന്ന കാലം മുതല്‍ പോകുന്ന സ്ഥലം വീട്ടില്‍ വിളിച്ച് പറയാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ അത് ഭാര്യയായി മാറി. ഇപ്പോള്‍ ഞാന്‍ എവിടെയുണ്ടെന്ന് എന്റെ ഭാര്യയോട് ചോദിച്ചാല്‍ കൃത്യമായി അറിയാന്‍ സാധിക്കും. അതുകൊണ്ടൊക്കെ, ഭാര്യയോട് പറയാതെ എവിടെയെങ്കിലും പോകാനും എനിക്ക് പേടിയാണ്. ഫോണ്‍ വിളിക്കുമ്പോള്‍ നമ്മള്‍ ഏത് അവസ്ഥയിലാണെന്ന് കൃത്യമായി അവള്‍ക്കറിയാം. ഒറ്റ ഹലോയില്‍ അവള്‍ പിടിക്കും. അതുകൊണ്ട് ഒന്നും ഒളിച്ചു വെക്കാറില്ല.'- കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

വീട്ടില്‍ വളര്‍ത്തിയിരുന്ന എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നും ആക്രമണം, ലണ്ടനില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം, നായകളെ പൊലീസ് പിടികൂടി

ഫെബ്രുവരി ഒന്ന് മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും എക്സ്എല്‍ ബുള്ളി ബ്രീഡ് നായകളെ മതിയായ കാരണം ഇല്ലാതെ വളര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നരിക്കേ വീട്ടില്‍ വളര്‍ത്തുന്ന നായകളില്‍ നിന്നുള്ള ആക്രമണത്തില്‍ അമ്പതുകാരിക്ക് ദാരുണാന്ത്യം. സംഭവം ലണ്ടനില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോണ്‍ചര്‍ച്ചിലാണ് സംഭവം നടന്നത്. എക്സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നാണ് യുവതിക്ക് ആക്രമണമുണ്ടായിരിക്കുന്നത്. എന്നാല്‍ എന്താണ് ആക്രമണത്തിനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നായകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായും സ്ഥലത്ത് എത്തുമ്പോള്‍ ഇവര്‍ മുറിക്കുള്ളില്‍ അടിച്ചിട്ട നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പോലീസ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാരെയും ഒരു ഓഫീസറെയും ഹെലികോപ്റ്ററില്‍ വീട്ടിലേക്ക് അയച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സ്ത്രീക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് നായകളെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തില്‍ മരിച്ച സ്ത്രീയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല.  നായകളെ വന്ധ്യംകരിച്ചിരിക്കണം, മൈക്രോചിപ്പ് ചെയ്ത് മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മനുഷ്യര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നാണ് എക്സ്എല്‍ ബുള്ളികളെ നിരോധിക്കാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം.

സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും

സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള തൂവല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം ആര്‍ക്കും തോന്നിയേക്കാം. എന്നാല്‍ വംശനാശം നേരിടുന്ന ഹുയ പക്ഷിയുടെ തൂവലിനാണ് ഈ പ്രത്യകത ഉള്ളത്. വെറും ഒമ്പത് ഗ്രാം മാത്രമുള്ള തൂവലിന്റെ വില എത്രയാണെന്ന് അറിയോ?  ലോകത്തില്‍ പല കാലഘട്ടത്തില്‍ ലേലത്തില്‍ വച്ച തൂവലുകളില്‍ ഏറ്റവും വിലക്കൂടുതലും ഹുയ പക്ഷിയുടെ ഈ തൂവലിനുണ്ട് എന്നതാണ് സത്യം. 23ലക്ഷം രൂപയിലേറെയാണ് ന്യൂസിലാന്‍ഡില്‍ മാത്രം കണ്ടിരുന്ന ഹുയ പക്ഷിയുടെ തൂവലിന് ലഭിച്ച വില. 2 ലക്ഷം രൂപയായിരുന്നു ഈ തൂവലിന് ലേലത്തില്‍ ഇട്ടിരുന്ന മതിപ്പ് തുക. എന്നാല്‍ ലേലത്തില്‍ തൂവലിന് ലഭിച്ച തുക ലേലം നടത്തിയവരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു.  ന്യൂസിലാന്‍ഡിലെ വാട്ടില്‍ബേര്‍ഡ് ഇനത്തിലുള്ളവയാണ് ഹുയ പക്ഷികള്‍. മനോഹരമായ രീതിയിലുള്ള പാട്ടുകള്‍ പാടുന്നവയാണ് ഈയിനത്തിലുള്ള പക്ഷികള്‍. 1907ലാണ് ഹുയ പക്ഷിയെ അവസാനമാണ് അവസാനമായി ഈയിനത്തിലെ ഹുയ പക്ഷിയെ അവസാനമായി കണ്ടത്. എന്നാല്‍ 1920 വരെ ഇവ ജീവിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.  ന്യൂസിലാന്‍ഡിലെ തദ്ദേശീയരായ മാവോറി വിഭാഗത്തിലുള്ളവരുടെ വിശുദ്ധ പക്ഷിയായിരുന്നു ഇവ. എന്നാല്‍ യൂറോപ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് വംശനാശം നേരിട്ടത്. നീളമേറിയതും  മനോഹരവുമായ ഇവയുടെ തൂവലുകളാണ് ഹുയ പക്ഷികളുടെ ജീവന് ആപത്തായത്. 2024ലും ഈ തൂവലുകള്‍ സ്വന്തമാക്കാനുള്ള താല്‍പര്യത്തില്‍ അല്‍പം പോലും കുറവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിങ്കളാഴ്ച നടന്ന ലേലം.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അന്‍ഫാസ്, തൃശൂരില്‍ നടന്ന ചടങ്ങില്‍ വിജയിയായ അന്‍ഫാസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

തൃശൂര്‍ : ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ അന്‍ഫാസിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. പെരിന്തല്‍മണ്ണ സ്വദേശിയാണ് അന്‍ഫാസ്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു, ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു

കോഴിക്കോട് : മലപ്പുറത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഫദ്വയാണ് മരിച്ചത്. കുട്ടി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്നു. മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്വയ്ക്ക് അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതോടെ കൂടെ കുളിച്ച ബന്ധുക്കളായ നാല് കുട്ടികളെ കോഴിക്കോട് മെഡി. കോളജില്‍ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ നാല് കുട്ടികള്‍ രോഗലക്ഷണങ്ങള്‍ മാറിയതോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു. 100 ശതമാനത്തിനടുത്ത് മരണനിരക്കുള്ള രോഗമാണ് മസ്തിഷ്‌ക ജ്വരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേസമയം, മൂന്നിയൂര്‍ പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.

Other News in this category

  • പോസ്‌റ്റ് സ്‌റ്റഡി വർക്ക് വിസകൾ നിർത്തലാക്കുമെന്ന് ഋഷി സുനക്ക്! മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റിയുടെ തീരുമാനം തള്ളുന്നു! എതിർപ്പുമായി മന്ത്രിമാരും സീനിയർ പാർട്ടി നേതാക്കളും; വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയെന്ന് യൂണിവേഴ്‌സിറ്റികൾ
  • യുകെയടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിവാഗ്‌ദാനം, ലക്ഷങ്ങൾ വാങ്ങിയുള്ള തട്ടിപ്പുകൾ വ്യാപകം; കൊച്ചിയിൽ രണ്ടാഴ്‌ചയ്‌ക്കിടെ പിടിയിലായത് 5 തട്ടിപ്പുകാർ! 6 മാസത്തിനിടെ നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയം! 16 ലക്ഷത്തിലേറെ നഷ്ടപ്പെട്ട നഴ്‌സുമാരും
  • മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം
  • കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!
  • മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ
  • മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ
  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • Most Read

    British Pathram Recommends