18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.54 INR
1 EUR =90.04 INR
breaking news : 'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം >>> മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ >>> ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം >>> തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ് >>> യുകെ ഇന്നലെ കടന്നു പോയത് ഈ വര്‍ഷത്തിലെ ഏറ്റവും ചുടേറിയ ദിവസത്തിലൂടെ; ഇന്ന് അതിലും ചൂട് കൂടി പുതിയ റെക്കോഡ് രേഖപ്പെടുത്തിയേക്കാമെന്ന് മെറ്റ് ഓഫീസ്, ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത >>>
Home >> BUSINESS
ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത് നല്ലകാലം; 2020ലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായി ഷവോമി

സ്വന്തം ലേഖകൻ

Story Dated: 2021-07-17

ആപ്പിളിനെ മറികടന്ന് പുതു നേട്ടം സ്വന്തമാക്കി ഷവോമി. ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത് നല്ലകാലമാണെന്നാണ് സൂചനകള്‍ പറയുന്നത്. 2020 രണ്ടാം പാദത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി.

ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, പടിഞ്ഞാറന്‍ യൂറോപ്യന്‍ മേഖലകളിലെ കമ്പനിയുടെ കയറ്റുമതി യഥാക്രമം 300%, 150%, 50% എന്നിങ്ങനെ വര്‍ദ്ധിച്ചുവെന്ന് കനാലിസിലെ ഗവേഷണ മാനേജര്‍ ബെന്‍ സ്റ്റാന്റണ്‍ പറഞ്ഞു. മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 19 ശതമാനവും 15 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി സാംസങ് വിപണിയില്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഷവോമി 83 ശതമാനം വളര്‍ച്ച നേടി വിപണി വിഹിതത്തിന്റെ 17 ശതമാനത്തിലേക്കെത്തി. ആപ്പിളിന് 14 ശതമാനം വിഹിതമാണ് ഇപ്പോഴുള്ളത്. ഓപ്പോയും വിവോയും യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങള്‍ നേടി.

10 ശതമാനം വീതം വിപണി വിഹിതം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്മാര്‍ട്ട് ഫോണുകളുടെ ആഗോള ചരക്കുനീക്കം മുന്‍പാദത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധിച്ചു. മൂന്നാം പാദത്തില്‍ ആപ്പിള്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്ന പശ്ചാത്തലത്തില്‍ ആപ്പിള്‍ പ്രേമികള്‍ വാങ്ങലിനായി കാത്തിരിക്കുന്നതാണ് രണ്ടാം പാദത്തിലെ വില്‍പ്പന ഇടിയാന്‍ പ്രധാന കാരണമെന്നും കമ്ബനിയെ സംബന്ധിച്ച് ഇതില്‍ വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്

More Latest News

'ഗുണാകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ദേഹത്ത് ഉണ്ടായത് ഓറിയോ ബിസ്‌ക്കറ്റ്, ഉറുമ്പ് കടി സഹിച്ചാണ് ഭാസി ആ രംഗങ്ങള്‍ ചെയ്തത്' തുറന്ന് പറഞ്ഞ് ചിദംബരം

ഗുണകേവില്‍ വീണ സുഹൃത്തിനെ രക്ഷിച്ച കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സില്‍ മികച്ച അഭിനയമാണ് ശ്രീനാഥ് ഭാസി കാഴ്ചവെച്ചത്. ചിത്രം ഇപ്പോള്‍ ഒടിടിയിലും ഹിറ്റാവുകയാണ്. ഇപ്പോഴിതാ സിനിമയില്‍ എല്ലാവരപം ശ്രദ്ധിച്ച ഒരു കാര്യത്തിന്റെ സത്യാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ചിദംബരം. ഗുണകേവില്‍ വീണ ശ്രീനാഥ് ഭാസിയുടെ ശരീരത്തില്‍ കണ്ട ചെളി എന്തായിരുന്നു എന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസ്‌ക്കറ്റ് പൊടിച്ചു ചേര്‍ത്തു പിടിപ്പിച്ചതായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്‌ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്‌സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു. ചിദംബരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:'മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്‌തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്‌ക്കറ്റ് ആണ് ഉപയോഗിച്ചത്. അതൊരു മേക്കപ്പ് ടെക്‌നിക്കാണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകളാണത്. റോണെക്‌സ് സേവ്യര്‍ ആണ് മേക്കപ്പ് ചെയ്തത്. നന്ദി പറയേണ്ടത് അദ്ദേഹത്തിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിന്‍ പോലും ഞെട്ടിയിരുന്നു, ചിദംബരം കൂട്ടിച്ചേര്‍ത്തു.'  

മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപികയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു, ക്യാമറ തട്ടിത്തെറിപ്പിച്ച് താരം, 'സ്വകാര്യത മാനിക്കാന്‍ പഠിക്കണം' എന്ന് സോഷ്യല്‍ മീഡിയ

ദീപിക- രണ്‍വീര്‍ ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ദീപികയ്‌ക്കൊപ്പം രണ്‍വീറും അവധിയെടുത്തിരിക്കുകയാണ്. താരങ്ങളുടെ പിന്നാലെ എപ്പോഴും മാധ്യമങ്ങളുടെയും ആരാധകരുടെയും കണ്ണ് ഉണ്ട്. ഇപ്പോഴിതാ ദീപികയെ എയര്‍പോര്‍ട്ടില്‍ കണ്ട ആരാധകന്‍ ചെയ്തത് കണ്ട് സോഷ്യല്‍ മീഡിയ തന്നെ എതിര്‍ത്തിരിക്കുകയാണ്. അമ്മയാകുന്ന കാത്തിരിപ്പില്‍ ലൈംലൈറ്റില്‍ നിന്നു തന്നെ താരം മാറി നില്‍ക്കുകയാണ്. അതിനിടയില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് താരത്തെ കണ്ട പാപ്പരാസികള്‍ ചെയ്തത് കണ്ടാണ് സോഷ്യല്‍ മീഡിയ തന്നെ ഞെട്ടിയിരിക്കുന്നത്. അവധി ആഘോഷത്തിനു ശേഷം താരദമ്പതികള്‍ തിരിച്ച് മുംബൈയില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകള്‍ക്കിടയിലൂടെ വരുന്ന ദീപികയേയും രണ്‍വീറിനെയുമാണ് വിഡിയോയില്‍ കാണുന്നത്. അടുത്തെത്തിയതോടെ താരം കാമറ തട്ടിമാറ്റുകയായിരുന്നു. വിഡിയോ വലിയ രീതിയില്‍ വൈറലായി.പിന്നാലെ വിഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ എത്തി. അവര്‍ ഗര്‍ഭിണിയാണെന്നും അവരുടെ സ്വകാര്യത മാനിക്കാന്‍ പഠിക്കണമെന്നുമായിരുന്നു വിമര്‍ശനം. വീഡിയോയ്ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടും എന്തിനാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ചോദിച്ചു. വിമര്‍ശനം രൂക്ഷമായതിനു പിന്നാലെ പാപ്പരാസി വിഡിയോ നീക്കം ചെയ്യുകയായിരുന്നു.    

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് അല്ലു അര്‍ജ്ജുന്‍, ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും കാണിച്ച് താരത്തിനെതിരെ കേസ്

തെലുങ്ക് ആരാധകര്‍ക്ക് ആവേശമാണ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജ്ജുന്‍. താരം പ്രത്യക്ഷപ്പെടുന്ന പൊതു ഇടങ്ങളില്‍ ആരാധകരുടെ തിക്കും തിരക്കും പതിവാണ്. ഇപ്പോഴിതാ താരത്തിന് നേരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‌ കേസെടുത്തിരിക്കുകയാണ് പൊലീസ്. ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് താരത്തിന് നേരെ കേസ്.  സംഭവം വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്. ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്‌ഐആറിലുണ്ട്.സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി. അല്ലു അര്‍ജുന്റെ സുഹൃത്തായ വെഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അര്‍ജുനെ കാണാന്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താം, പ്രകൃതിയെ സംരക്ഷിക്കാന്‍ പുതിയ ക്യാമ്പയിന്‍

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നടത്തുന്ന ക്യാമ്പയിന്‍ വ്യത്യസ്തമാകുന്നു. 'ചുളിവുകള്‍ നല്ലതാണ്' തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാതെ ചുളിവുകളോടെ വസ്ത്രം ധരിച്ച് ഓഫീസിലെത്താനാണ് സിഎസ്‌ഐആര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിലൂടെ വന്‍ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാനാകുമെന്ന് ബോംബെ ഐഐടി പ്രൊഫ. ചേതന്‍ സിങ് സോളങ്കി പറഞ്ഞു. ഊര്‍ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവയെക്കുറിച്ച് എല്ലാവരേയും ഓര്‍മിപ്പിക്കുക എന്നതാണ് ചുളിവുകള്‍ നല്ലതാണ് എന്ന ക്യാംപയ്ന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തെങ്കിലും ചെയ്യാതിരിക്കുക എന്നതാണ് കാലാവസ്ഥ വ്യതിയാനം പരിഹരിക്കാനുള്ള ഏറ്റവും എളുപ്പ വഴി. ഓരോ ജോഡി വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നത് 200 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതിന് തുല്യമാണ്. അതിനാല്‍, ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഒരാള്‍ക്ക് 200 ഗ്രാം വരെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംസ്‌കാരം ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടര്‍ന്നാല്‍ വലിയ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കുകയും അദ്ദേഹം പറഞ്ഞു.കാലാവസ്ഥാമാറ്റം നേരിടാന്‍ ചുളിവുകളുള്ള വസ്ത്രം 'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ നിലവില്‍ 6,25,000 ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാണ്. അതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും നമ്മള്‍ക്ക് 1,25,000 കിലോഗ്രാം കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ഒരു കോടിയിലധികം ആളുകള്‍ ക്യാംപയ്‌നിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോളങ്കി പറഞ്ഞു.

സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!

വര്‍ഷങ്ങളായി താമസിക്കുന്ന വീടിനുള്ളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രഹസ്യ അറകള്‍ കാണപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീട്ടുടമയെ അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളായിരിക്കും വീടനുള്ളില്‍ കാണപ്പെടുന്നത് എന്നത് ഏറെ അത്ഭുതകരമാണ്. ഇത്രയും നാള്‍ ജീവിച്ചിരുന്ന വീട്ടില്‍ ഇങ്ങനെയൊരു സംഭവം ദൃശ്യമാകുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകും. അത്തരം ഒരു സംഭവം ആണ് അറോറ ബ്ലെസിംഗ്സ്റ്ററും അദ്ദേഹത്തിന്റെ സുഹൃത്തും താമസിക്കുന്ന മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇരുവരും താമസിക്കുന്ന മുറിക്കുള്ളില്‍ വളരെ അസാധാരണമായ ദുര്‍ഗന്ധം ആണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇതിന് കാരണം എന്താണെന്ന് രണ്ടു പേര്‍ക്കും മനസ്സിലായില്ല. മുറിക്കുള്ളില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ രണ്ടു പേരും പരസ്പരം അങ്ങോടും ഇങ്ങോടും ഈ പേര് പറഞ്ഞ് പരസ്പരം പഴിചാരാന്‍ ആരംഭിച്ചു. ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അതെന്തെന്ന് അന്വേഷിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.  ഒടുവില്‍ ഓരോ ഇടവും അങ്ങനെ ഇരുവരും മുറികളോരോന്നായി അന്വേഷണം ശക്തമാക്കി. ഒടുവില്‍ കിടപ്പ് മുറിയുടെ കാര്‍പ്പെറ്റ് മാറ്റിയപ്പോള്‍ അതിനടിയില്‍ ഒരു ഇരുമ്പിന്റെ അടപ്പ് കണ്ടെത്തി. ദുര്‍ഗന്ധം അവിടെ നിന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. അങ്ങനെ ഒരു പബ്ലറെ വിളിച്ച് പരിശോധിച്ചപ്പള്‍ അത് ഒരു സെപ്റ്റിക്ക് ലൈനാണെന്നും അതാണ് മുറിയിലെ ദുര്‍ഗന്ധത്തിന്റെ കാരണമെന്നും മനസിലായി. ഈ കണ്ടെത്തല്‍ ഇരുവരും വീഡിയോയില്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ പങ്കുവച്ചപ്പോള്‍ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. കിടപ്പുമുറിയുടെ തൊട്ട് താഴെ സെപ്റ്റിക്ക് ടാങ്കിലേക്കുള്ള പൈപ്പ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് മറ്റ് ചിലര്‍ എഴുതി.  ടിക് ടോക്കില്‍ ഏറെ പേര്‍ വീഡിയോ കണ്ടു. വീഡിയോയില്‍ മാന്‍ഹോളിന്റെ മൂടി ഉയര്‍ത്തുമ്പോള്‍ മലിനജല പൈപ്പ് ലൈന്‍ വെളിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. അത്തരമൊരു മാന്‍ഹോള്‍ തങ്ങളുടെ കിടപ്പുമുറിക്കുള്ളിലൂടെ ഒഴുകുന്നത് ഇരുവര്‍ക്കും അറിയില്ലായിരുന്നുവെന്നത് വീഡിയോയില്‍ വ്യക്തം.സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വാടക വീടുകളിലും വില്‍പനയ്ക്ക് വച്ച വീടുകളിലും ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുമെന്ന് കുറിച്ചു. സുരക്ഷിതത്വം വെറും സങ്കല്പമാണെന്ന് എഴുതിയവരും ഉണ്ടായിരുന്നു. വീട്ടിനുള്ളിലൂടെ എങ്ങനെയാണ് സെപ്റ്റിക് ലൈന്‍ കടന്നുപോവുക എന്നായിരുന്നു മറ്റൊരാളുടെ സംശയം. കിടപ്പുമുറിയില്‍ ഇത്തരം സംഗതികള്‍ പാടില്ലെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി.'  

Other News in this category

  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി റൈന്‍ ഇട്ടീര, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്
  • ലെയ്‌സ് ചിപ്‌സിന്റെ രുചി ഇനി മാറും, സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ പെപ്‌സികോ
  • കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം
  • എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു
  • പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ
  • ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍
  • ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം
  • കെഎഫ്‌സിയുടെ 'ബാര്‍ബീക്യൂ' ഫ്‌ലേവര്‍ സുഗന്ധം നല്‍കുന്ന പെര്‍ഫ്യൂം, യുകെയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിയത്
  • വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ
  • Most Read

    British Pathram Recommends