ലുലു ഗ്രൂപ്പിന്റെ എക്സ്പ്രസ് ഫ്രഷ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ലുലുവിന്റെ സൗദി അറേബ്യയിലെ 22ാമത്തെ ശാഖയായി ദമാമിലെ അല്‍ ജലാവിയ്യയില് ലുലു എക്സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
43,000 ചതുരശ്രയടിയിലാണ് പുതിയ മാര്‍ക്കറ്റ് ഒരുക്കിയത്. ആഗോളാടിസ്ഥാനത്തില്‍ ലുലു ഗ്രൂപിന്റെ 211ാമത്തെ ശാഖയാണിത്. ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒറ്റ കുടക്കീഴിലാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്.
അല്‍ ഖുറൈജി ഗ്രൂപ്പിന്റെ ചെയര്മാന് മുഹമ്മദ് അല്‍ ഖുറൈജി പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഹൈപര്‍മാര്‍ക്കറ്റ്സ് സഊദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യ ലുലു ഹൈപര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷം അവസാനത്തോടെ കിഴക്കന്‍ പ്രവിശ്യയില്‍ നാലിലധികം സ്റ്റോറുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും ലുലു മാനേജ്മന്റ് അറിയിച്ചു.