മാസങ്ങളായി മദ്യവില്‍പ്പന ശാലകളില്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ബിയര്‍ കുറയ്ക്കാനും ഉയര്‍ന്ന നിലവാരമുള്ള മദ്യം പരമാവധി എത്തിക്കാനും നിര്‍ദേശം നല്കി.
ഈ ഓണം സീസണില്‍ പരമാവധി വരുമാനം ഉണ്ടാക്കാനും മദ്യ ദൗര്‍ലഭ്യം എന്ന പ്രചാരണം ഇല്ലാതാക്കാനുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിര്‍ദ്ദേശം ലക്ഷ്യമിടുന്നതെങ്കിലും, ബ്രാണ്ടി ഉള്‍പ്പെടെ ഉപയോഗിക്കുന്ന 63% ഉപഭോക്താക്കളിലും മദ്യത്തിന്റെ ക്ഷാമം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്.
സമാന്തര വിപണിയില്‍ വളരുന്ന വ്യാജ വിദേശമദ്യ ലോബികള്‍ക്ക് ഈ നീക്കം കൂടുതല്‍ അവസരം നല്‍കുമെന്ന ആശങ്കയിലാണ് എക്സൈസും ഇന്റലിജന്‍സും. പല സ്ഥലങ്ങളിലും വ്യാജ വിദേശമദ്യം പിടിച്ചെടുത്തത് ഇതിന്റെ വ്യക്തമായ സൂചനയായി അവര്‍ കാണുന്നു.
കോവിഡുണ്ടാക്കിയ സാമ്ബത്തിക പ്രതിസന്ധിയില്‍ സാധാരണ മദ്യം പോലും വാങ്ങാന്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം വിഷമിക്കുന്ന സാഹചര്യത്തില്‍ 'ചീപ്പ് ഐറ്റം' ലഭിക്കാതെ വരുന്നത് വലിയൊരു വിഭാഗത്തെ വ്യാജനിലേയ്ക്ക് തള്ളിവിട്ടേക്കും. ഡല്‍ഹി, മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വ്യാജ വിദേശികള്‍ വലിയതോതില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്പിരിറ്റ് ഉപയോഗിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശമദ്യം ഉത്പാദിപ്പിക്കുന്നത്.