18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു >>> സംഗീത ഉപകരണങ്ങളും പുസ്തകങ്ങളും ശില്പങ്ങളുമടക്കം കൂറ്റര്‍ ഹൈഡ്രോളിക് പ്രസ്സ് കൊണ്ട് തച്ചുടച്ച് പുതിയ ഐപാഡിന്റെ പരസ്യം; വ്യാപക വിമര്‍ശനത്തിന് പിന്നാലെ  ക്ഷമാപണം നടത്തി ആപ്പിള്‍ >>> പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ >>> എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത് >>> ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല: ബജ്റംഗ് പൂനിയയെ ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും സസ്പെന്‍ഡ് ചെയ്തു >>>
Home >> BUSINESS
ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്, അതുകൊണ്ട് തന്നെ യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍..

സ്വന്തം ലേഖകൻ

Story Dated: 2022-08-22

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. അത്തരം ഡിജിറ്റല്‍ ഇടപാടുകളെ എന്നും പ്രേത്സാഹിപ്പിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്നും അതുകൊണ്ട് തന്നെ പണം ഈടാക്കുന്നതിനെ കുറിച്ച് ആലോചനകള്‍ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. 

ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം. യു പി ഐ ഇടപാടുകള്‍ക്ക് അധിക പണം ഈടാക്കുമെന്ന  റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം.

യുപിഐ വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ആര്‍ട്ടിജിഎസ് (റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ (PPIകള്‍) എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചാര്‍ജുകളില്‍ വ്യക്തത വരുത്താനും ആലോചനയുണ്ട്. ഇതെല്ലം ഉള്‍പ്പെടുത്തിയുള്ള ഡിസ്‌കഷന്‍ പേപ്പര്‍ ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. ചര്‍ച്ചാ പേപ്പറില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെക്കുറിച്ചോ മറ്റേതെങ്കിലും നിര്‍ദ്ദേശത്തെക്കുറിച്ചോ ഇമെയില്‍ വഴി 2022 ഒക്ടോബര്‍ 3-നോ അതിനുമുമ്പോ ഫീഡ്ബാക്ക് നല്‍കാമെന്നും വിവരം പുറത്തുവന്നിരുന്നു.
 
രാജ്യത്ത് നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. ഇതില്‍ മാറ്റം വരുത്താനാണ് ആര്‍ബിഐ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യുപിഐ, പ്രതിമാസം 10 ട്രില്യണ്‍ രൂപയാണ് യുപിഐ വഴി കൈമാറുന്നത്.  6 ബില്യണിലധികം ഇടപാടുകള്‍ ഒരു മാസത്തില്‍ നടക്കുന്നുണ്ട്.

More Latest News

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു

നിങ്ങള്‍ യുകെയില്‍ പുതുതായി എത്തിയവാണോ? യുകെയിലെ വിവിധ നിയമങ്ങളെ കുറിച്ചും പോലീസ്, ക്രൈം, പണിഷ്‌മെന്റ് തുടങ്ങി യുകെയെ സംബന്ധിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാത്തവരാണെങ്കില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയൂ' നിങ്ങള്‍ക്ക് ഉപകാരപ്പെടും. മേഴ്‌സിസൈഡില്‍ പുതിയതായി എത്തിപ്പെട്ട മലയാളികള്‍ക്ക് വേണ്ടി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയാണ് 'ചോദിക്കൂ.. പറയാം' എന്ന പരിപാടി ഒരുക്കുന്നത്. യുകെയില്‍ ജീവിക്കുന്ന നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങളെ പറ്റിയും പോലീസ്, ക്രൈം, പണിഷ്‌മെന്റ്, ഹേറ്റ് ക്രൈം,  വിദ്യാഭ്യാസം, സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷന്‍ കാര്യങ്ങളെ കുറിച്ചും യുകെയിലെ ഡ്രൈവിങ്, റോഡ് നിയമങ്ങളെ കുറിച്ചും, ഡിബിഎസിനെ കുറിച്ചും,  വിവിധങ്ങളായ ടാക്സുകളെ കുറിച്ചും, മോര്‍ട്ട്ഗേജ്, വിവിധ ലോണ്‍, ടാക്സ് റിട്ടേണ്‍, തൊഴിലാളി യൂണിയന്‍ എന്നിവയെ കുറിച്ചും ഈ രംഗത്തെ വിദഗ്ധര്‍  ക്ലാസുകള്‍ എടുക്കുന്നു, കൂടാതെ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും തരുന്നു. പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവര്‍ക്ക് പരസ്പരം പരിചയപ്പെടാനും അവരുടെ നിരവധി സംശയങ്ങള്‍ ദുരീകരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ  ഒരുക്കുന്ന 'ചോദിക്കു.. പറയാം 'എന്ന പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയാണ് സേവനത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.   വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15നാണ് ഇത് അരങ്ങേറുന്നത്. വൈകിട്ടു നാലു മണി മുതല്‍ 10 മണി വരെയാണ് ഈ പ്രോഗാം. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആണ്. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇന്‍ഫര്‍മേറ്റീവ് ക്ലാസ്സുകളിലേക്ക് ഏവര്‍ക്കും സ്വാഗതം. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ലിമയുടെ സെക്രട്ടറിയുടെയോ, ജോയിന്റ് സെക്രട്ടറിയുടെയോ അടുത്ത്  പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ലിമ സെക്രട്ടറി - ആതിര ശ്രീജിത്ത് 07833724062ലിമ ജോയിന്റ് സെക്രട്ടറി - അനില്‍ ഹരി 07436099411സ്ഥലത്തിന്റെ വിലാസം:Whiston Town Hall, L35 3QX

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിന്റെ പേരില്‍ സമരത്തിലേക്ക് നീങ്ങുകയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍. നിലവില്‍ വന്ന ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ നിലപാടില്‍ സമരപരിപാടിയിലേക്ക് നീങ്ങാനാണ് തീരുമാനം. ടെസ്റ്റ് തടയാന്‍ തന്നെയാണ് സംയുക്ത സമരസമിതി സ്വീകരിച്ചിരിക്കുന്ന തീരുമാനം. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. പുതിയ സജ്ജീകരണങ്ങള്‍ തയ്യാറാക്കി ടെസ്റ്റ്മായി മുന്‍പോട്ട് നീങ്ങാനാണ് മന്ത്രിയുടെ നിര്‍ദേശം. കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയിലും ടെസ്റ്റ് നടത്താന്‍ മന്ത്രി അനുമതി കൊടുത്തിട്ടുണ്ട്. സ്ലോട്ട് ലഭിച്ച ആളുകള്‍ ഉറപ്പായും ടെസ്റ്റിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം തേടാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പാലക്കാട്ടും പ്രതിഷേധം നടന്നിരുന്നു. മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ കുത്തുപാള കഞ്ഞി വെച്ചായിരുന്നു ഉടമകള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ 9 ദിവസമായി ആളുകള്‍ സ്വമേധയാ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. പാലക്കാട് മലമ്പുഴ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. കുത്തുപാളക്കഞ്ഞി എന്ന പേരില്‍ കഞ്ഞി വെച്ചായിരുന്നു ഇവര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്

എയര്‍ ഇന്ത്യ എക്പ്രസ് സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം. നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകള്‍ റദ്ദാക്കി. നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സര്‍വീസ്, 8.50 ന് പുറപ്പെടേണ്ട മസ്‌കത്ത് സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, ദുബൈ, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കത്ത്, ദോഹ സര്‍വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു. 1.10നുള്ള അബുദാബി വിമാനമാണ് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും വൈകിട്ട് പുറപ്പെടേണ്ട ഷാര്‍ജ, ദുബായ് വിമാനങ്ങളും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നല്‍കി. ഇതോടെ സമരം പിന്‍വലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെ നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു.

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല: ബജ്റംഗ് പൂനിയയെ ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും സസ്പെന്‍ഡ് ചെയ്തു

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയയെ ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും സസ്പെന്‍ഡ് ചെയ്തു. ഈ വര്‍ഷം അവസാനം വരെയാണ് സസ്പെന്‍ഷന്‍ കാലാവധി. നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ സമിതി ബജ്റംഗ് പൂനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുനിയയുടെ വിദേശ പരിശീലനത്തിനുവേണ്ടി 9 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ നടപടി. സസ്പെന്‍ഷന്‍ നടപടിയെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബജ്റംഗ് പുനിയ പിടിഐയോട് പ്രതികരിച്ചു. മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ സാമ്പിള്‍ നല്‍കിയിരുന്നില്ല. സസ്‌പെന്‍ഷന്‍ നിലവിലുള്ള കാലയളവില്‍ പുനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ല. സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന പക്ഷം ഒളിമ്പിക്‌സിനുള്ള വരാനിരിക്കുന്ന ട്രയല്‍സിലും പുനയയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് ബജ്‌റംഗ് പുനിയ.

സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം

പാലക്കാട് കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. മെയ് 5ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കന്‍ ജില്ലകളില്‍ ആരോ?ഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഈ മാസം ഏഴ് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. തൃശൂരില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേര്‍ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോ?ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലവില്‍ തുറക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

Other News in this category

  • കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം
  • എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു
  • പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും
  • ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ
  • ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍
  • ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം
  • കെഎഫ്‌സിയുടെ 'ബാര്‍ബീക്യൂ' ഫ്‌ലേവര്‍ സുഗന്ധം നല്‍കുന്ന പെര്‍ഫ്യൂം, യുകെയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പെര്‍ഫ്യൂം വിപണിയിലെത്തിയത്
  • വേനലവധിക്കാലത്ത് യാത്രപോകുന്നവര്‍ക്ക് വിമാന ടിക്കറ്റിന് മികച്ച ഓഫറുകളുമായി ആമസോണ്‍ പേ,  ഓഫറുകള്‍ ഇങ്ങനെ
  • ബോചെ ടീ ലക്കി ഡ്രോ: 10 ലക്ഷം ചാത്തമംഗലം സ്വദേശിക്ക്, തൃശൂരില്‍ നടന്ന ചടങ്ങില്‍ മൂന്നാമത്തെ വിജയിക്ക് ചെക്ക് കൈമാറി
  • ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
  • Most Read

    British Pathram Recommends