ദോഹയിലേക്ക് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ. ആ വര്‍ഷം ഒക്ടോബര്‍ 30 മുതല്‍ ദോഹ-മുംബൈ-ദോഹ പാതയിലേക്കുള്ള യാത്ര ആരംഭിക്കാനാണ് ലക്ഷ്യം. അതിനായുള്ള ടികറ്റ് ബുകിങ് ആരംഭിച്ചു.
ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്റ്റോപ് എയര്‍ ഇന്ത്യ വിമാനം ഒക്ടോബര്‍ 30ന് ഉച്ചയ്ക്ക് 12.45 മണിക്ക് പുറപ്പെടും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂടില്‍ നടത്തുകയെന്നും ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകു. ഇന്ത്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6.45 മണിയോടെ മുംബൈയില്‍ എത്തും. 920 റിയാലാണ് ടികറ്റ് നിരക്ക്. നിലവില്‍ 2023 മാര്‍ത് 19 വരെ ബുകിങ് ലഭ്യമാണെന്ന് എയര്‍ലൈന്റെ വെബ്സൈറ്റില്‍ കാണിക്കുന്നുണ്ട്.
ഇന്ത്യയ്ക്കും ഖത്വറിനുമിടയില്‍ ഡെല്‍ഹി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ ചേര്‍ക്കാന്‍ വിമാന കമ്പനി പദ്ധതിയിടുന്നതായി റിപോര്‍ടുകള്‍ പറയുന്നു. കൊല്‍ക്കത്ത, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും പദ്ധതിയിലുണ്ട്.