എന്‍ഡിടിവിയെ സ്വന്തമാക്കാന്‍ തീരമാനിച്ച് അദാനി ഗ്രൂപ്പ്. ഇപ്പോള്‍ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങിയതായും ഇതിനൊപ്പം 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാനുള്ള വാഗ്ദാനവും നല്‍കുമെന്നും അദാനി ഗ്രൂപ്പിന്റെ മീഡിയ വിഭാഗം അറിയിച്ചിരിക്കുകയാണ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (എഇഎല്‍) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) വഴിയാണ് 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത്.
എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎല്‍ പത്രക്കുറിപ്പില്‍ പറയുന്നത്.
അതേ സമയം സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ അനുസരിച്ച് എന്‍ഡിടിവിയുടെ 26 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും എന്നും പത്ര കുറിപ്പ് പറയുന്നു.