പാറക്കൂട്ടത്തിനിടയിലേക്ക് വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈ കുടുങ്ങി. യുവാവിന് രക്ഷകരായത് ഫയര്‍ഫോഴ്സ്.
തിരുവല്ലം വരമ്പത്തു വിളാകത്തില്‍ ബിനു(46)വിനെയാണ് വിഴിഞ്ഞം ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകീട്ട് പുനത്തുറ ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സുഹൃത്തുകള്‍ക്കൊപ്പം എത്തിയ ബിനുവിന്റെ മൊബൈല്‍ അവിടേക്ക് വീണു പോകുകയായിരുന്നു എന്നാല്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്് വലതുകൈ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടെ കുടുങ്ങി.
കൈയ്യുടെ ചുമല് ഭാഗം വരെയും പിന്നീട് ശരീരത്തിന്റെ പകുതിയോളവും കരിങ്കല്‍ കൂട്ടത്തിനിടയിലായി തലകീഴായി കിടക്കുകയായിരുന്നു ബിനു. ഇതിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്സിന്റെ സഹായം തേടിയത്.ഏഴംഗ ഫയര്‍ ഫോഴ്സ് സംഘത്തിന് രക്ഷാ ദൗത്യം ശ്രമകരവും വെല്ലുവിളിയുമായിരുന്നു. പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാന്‍ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് രക്ഷിച്ചത്.