താന്‍ മുന്നണി വിടുകയാണെന്ന പ്രചരണം അടിസ്ഥാന പഹിതമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് കെബി ഗണേഷ് കുമാര്‍.
എല്‍ഡിഎഫ് യോഗങ്ങളില്‍ ക്രയാത്മക വിമര്‍ശനങ്ങള്‍ തുടരുമെന്നും മുന്നണി വിടുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കെ ബി ഗണേഷ് കുമാര്‍. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കാനാണ് തന്റെ തീരുമാനമെന്നും എംഎല്‍എ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ടുവന്നവര്‍, ബാലകൃഷ്ണപിള്ള ഗ്രൂപ്പില്‍ ചേരുന്നതിന്റെ ലയന സമ്മേളനം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'ആരെയും ഭയന്ന് വിമര്‍ശനങ്ങള്‍ വ്യക്തമാക്കാതിരിക്കില്ല. ചില വിമര്‍ശനങ്ങള്‍ നടത്തിയതിന്റ പേരില്‍ മുന്നണി വിടുകയാണെന്ന പ്രചാരണം ശരിയല്ല. ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത്. അവര്‍ക്കുവേണ്ടി ഇനിയും നിലകൊള്ളും. പറയേണ്ടത് പറയേണ്ട വേദികളില്‍ പറയുമെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല', എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ എംഎല്‍എ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എംഎല്‍എമാര്‍ക്ക് നാട്ടി