വൃക്ക രോഗിയായ ലോട്ടറി കച്ചവടക്കാരന് ക്ഷീണം മൂലം ഒന്ന് മയങ്ങി എഴുന്നേറ്റപ്പോള്‍ നഷ്ടപ്പെട്ടത് പണവും ടിക്കറ്റും അടങ്ങുന്ന ബാഗ് ആയിരുന്നു. ബാഗ് കവര്‍ച്ച പോയതായി തൊടുപുഴ സ്വദേശി അയ്യപ്പന്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും മോഷ്ടാവ് ഇപ്പോഴും കാണാമറയത്താണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഡയാലിസിസ് കഴിഞ്ഞു വരുന്ന വഴി 2000 രൂപ കൊടുത്ത് 5 സെറ്റ് ടിക്കറ്റ് ഏജന്റില്‍ നിന്നും വാങ്ങി. അത് വിറ്റ് കിട്ടുന്ന തുച്ഛമായ ലാഭം കൊണ്ട് ചിലവ് കഴിയുമല്ലോ എന്ന പ്രതീക്ഷയായിരുന്നു അയ്യപ്പന് അപ്പോള്‍ ഉണ്ടായിരുന്നത്. ലോട്ടറി വില്‍ക്കുന്ന ബിഎസ്എന്‍എല്‍ ജങ്ഷനില്‍ വന്നിരുന്നപ്പോള്‍ ക്ഷീണം കാരണം ഒന്ന് ഉറങ്ങിപ്പോയി. അപ്പോഴാണ് ആര്‍ക്കും സംശയം തോന്നാത്ത വിധം മോഷണം നടന്നത്.
ബാഗ് കവര്‍ന്നയാള്‍ സമീപത്തെ ഹോട്ടലിനുള്ളിലേക്ക് കയറി പോകുന്നതും തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തൊടുപുഴ പോലീസ് കേസെടുത്തു. മോഷ്ടാവിനെ എത്രയും പെട്ടെന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സഹായിക്കാന്‍ ബന്ധുക്കള്‍ പോലുമില്ലാത്ത അയ്യപ്പന്.