ഡല്‍ഹി : അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ദ ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ സോണിയ ഗാന്ധി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ജനങ്ങളെ ഭിന്നിപ്പിക്കാന്‍ അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് യഥാര്‍ഥ ദേശവിരുദ്ധരെന്ന് സോണിയ ഗാന്ധി. മതം, ഭാഷ, ജാതി, ലിംഗഭേദം എന്നിവയുടെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കുകയാണെന്നാണ്' പറയുന്നത്.
ഇത്തരം ശ്രമങ്ങള്‍ക്കിടയിലും ജനങ്ങളില്‍ സാഹോദര്യബോധം ശക്തമാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. അംബേദ്കറെ കുറിച്ച് പറഞ്ഞാണ് സോണിയ ഗാന്ധി ലേഖനം ആരംഭിക്കുന്നത്. ആധുനിക ഇന്ത്യയുടെ ശില്പികളില് ഒരാളായ ബി.ആര് അംബേദ്കര്‍ ജനിച്ചിട്ട് ഇന്നേക്ക് 132 വര്‍ഷമായി. അദ്ദേഹത്തിന്റെ ജീവിതം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ്. സാമൂഹ്യ പരിഷ്കര്‍ത്താവ് എന്ന നിലയില്‍, ദലിതര്‍ക്കും മറ്റെല്ലാ പിന്നാക്ക സമുദായങ്ങള്‍ക്കും വേണ്ടി ജീവിതത്തിലുടനീളം അദ്ദേഹം പോരാടി. അദ്ദേഹം ജാതി വ്യവസ്ഥയെ നിരാകരിച്ചു. ഇന്ന് അധികാരത്തിലുള്ള ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയുടെ അടിസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.
ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുപകരം ഉപദ്രവിക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നതിലൂടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നു. ബോധപൂര്‍വം വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ഇന്ത്യക്കാരെ പരസ്പരം ധ്രുവീകരിക്കുന്നതിലൂടെ സാഹോദര്യം ഹനിക്കപ്പെടുന്നു എന്നും സോണിയ ഗാന്ധി പറയുന്നു.