കേരളത്തിലെ മില്‍മ ഉത്പന്നങ്ങള്‍ ഇനി ഒരേ ബ്രാന്ഡിലാവുന്നു. കേരളത്തില്‍ വിവിധ മേഖല യൂണിയനുകളുടെ ഉല്‍പ്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിലേക്ക് മാറുകയാണെന്ന് കമ്പനി അറിയിച്ചു.
റീ പൊസിഷനിംഗ് മില്‍മ - 2023 എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പാകുന്നത്. മില്‍മ ഒരു കുടക്കീഴിലാവുന്നത് ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ്.
പാല്, തൈര്, മോര് നെയ്യ്,ഐസ്ക്രീമുകള്‍ തുടങ്ങി 80ലധികം ഉല്‍പ്പന്നങ്ങളാണ് മൂന്നു മേഖല യൂണിയനുകളിലായി സംസ്ഥാനത്ത് വിപണിയില്‍ എത്തുന്നത്. ഇവയുടെ ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ ഇനി മാറ്റങ്ങള്‍ മാത്രമായിരിക്കും നടക്കുക. ഇവയുടെ ഉല്പാദനം, സംവരണം, ഗുണനിലവാരം, വിപണനം എല്ലാം അടിമുടി മാറുകയാണ്.
പുതിയ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 18ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നിലവില്‍ മില്‍മക്ക് മലബാര്‍, എറണാകുളം തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖല യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റുകള്‍ക്ക് കീഴിലും വിവിധ ഉത്പന്നങ്ങള്‍ പല പേരുകളിലും പല രൂപത്തിലുമാണ് കച്ചവടം ചെയ്തിരുന്നത്.