കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് സുരക്ഷ ശക്തമാക്കുന്നു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുമെന്നും സുരക്ഷയ്ക്കായി രണ്ടായിരത്തില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുമെന്നും കെ സേതുരാമന്.
സുരക്ഷയ്ക്ക് വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ നാളെ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം വിശദീകരിച്ചു. കൊച്ചിയില്‍ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരങ്ങള്‍ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ഗുരുതര സുരക്ഷാവീഴ്ചയെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോര്‍ന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തായിരുന്നു. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോര്‍ന്നുവെന്നതില്‍ എഡിജിപി ഇന്റലിജന്‍സ് ടികെ വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.