18
MAR 2021
THURSDAY
1 GBP =104.30 INR
1 USD =83.47 INR
1 EUR =89.71 INR
breaking news : മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് >>> വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ >>> 'എപ്പോഴും കൊഞ്ചിക്കുന്നതല്ല ശരിക്കുള്ള സ്‌നേഹം, നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്' തുറന്ന് പറഞ്ഞ് സ്വാസിക >>> 'അത് എന്റെ സ്‌നേഹം ആണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യം ഇല്ല' എന്ന് ദിലീപ്, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരും >>> തുടര്‍ച്ചയായ ആറാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കില്ലെന്ന് സൂചന; ഭക്ഷണ സാധനങ്ങള്‍ പലതിലും വിലകുറവ് പ്രകടമെങ്കിലും സര്‍ക്കാരിന് നേട്ടമെടുക്കാന്‍ കേന്ദ്ര ബാങ്കിന്റെ നയം വിലങ്ങു തടിയാകും >>>
Home >> NAMMUDE NAADU
മഹാരാഷ്ട്രയില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിട്ട് നാല് മരണം, 22 പേര്‍ക്ക് പരിക്കേറ്റു... സ്വകാര്യ ബസിന് പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു...

സ്വന്തം ലേഖകൻ

Story Dated: 2023-04-23

മുംബൈ : മഹാരാഷ്ട്രയില്‍ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് മരണം. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പൂനെ-ബെംഗളൂരു ഹൈവേയിലെ നര്‍ഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

മുംബൈ-ബെംഗളൂരു ദേശീയ പാതയില്‍ ക്ഷേത്രത്തിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. താനെയിലെ സതാരയില്‍ നിന്ന് ഡോംബിവ്ലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ പിന്നില്‍ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ബസ് യാത്രക്കാരും ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്.പരിക്കേറ്റ 13 യാത്രക്കാരെ നവലെ ആശുപത്രി, ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രി, സസൂണ്‍ ആശുപത്രി എന്നിവയുള്‍പ്പെടെ പൂനെയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

More Latest News

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

ഇന്നലെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പീച്ചി ഡാമില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ആണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുന്നത്. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി ഡാമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. രാത്രി ഏറെ വൈകി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് വെള്ളത്തില്‍ ഇറങ്ങിയത്.

വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ

വിമാന യാത്രക്കാരെ വലച്ചുകൊണ്ട് എയര്‍ ഇന്ത്യ ക്യാമ്പിന്‍ ക്രൂ നടത്തിയ സമരത്തില്‍ തീരുമാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.  ഇന്നലെ രാവിലെയായിരുന്നു ക്യാമ്പിന്‍ ക്രൂ അംഗങ്ങളുടെ ഈ പ്രവര്‍ത്തി. ശേഷം ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്. ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് നോട്ടീസില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു. ജീവനക്കാര്‍ സുഖമില്ലെന്ന് വിമാനം ഷെഡ്യൂള്‍ ചെയ്ത ശേഷമാണ് അറിയിച്ചത്. പിന്നീട് മറ്റ് കാബിന്‍ ക്രൂ അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. ഇത് വ്യക്തമായും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ന്യായമായ കാരണങ്ങളില്ലാതെ ജോലിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ ആണെന്നും നോട്ടീസില്‍ പറയുന്നു.

'എപ്പോഴും കൊഞ്ചിക്കുന്നതല്ല ശരിക്കുള്ള സ്‌നേഹം, നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്' തുറന്ന് പറഞ്ഞ് സ്വാസിക

മിനിസ്‌ക്രീിനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ താരമാണ് സ്വാസിക. അടുത്തിടയ്ക്കാണ് താരം വിവാഹിതയാണ്. അഭിനേതാവും മോഡലുമായ പ്രേമുമായുള്ള പ്രണയ വിവഹമായിരുന്നു. ഇപ്പോഴിതാ പ്രേമിനെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ ഏറെ വൈറല്‍ ആകുന്നത്. താന്‍ പൈങ്കിളി ആണെന്നാണ് സ്വാസിക പറയുന്നത്. തനിക്ക് ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടം ആണെന്നും താരം തുറന്നു സമ്മതിക്കുന്നുണ്ട്. 'വിവാഹത്തിന് ശേഷം പ്രേമില്‍ യാതൊരു മാറ്റവുമില്ല. എപ്പോഴും ഒരുപോലെയാണ്. പ്രേം അന്നും വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ്. ഇന്നും അങ്ങനെയാണ്. ഞാന്‍ കുറച്ചൊരു പൈങ്കിളിയാണ്. എന്റെ സീത എന്ന സീരിയലിലും വളരെ ക്രിഞ്ച് പ്രേമമായിരുന്നു. എന്റെ ആഗ്രഹം അങ്ങനൊരാളെയായിരുന്നു. പക്ഷേ, പ്രേമിനെ കണ്ടപ്പോള്‍ ഞാന്‍ അട്രാക്റ്റഡായി. പിന്നീടാണ് എനിക്ക് മനസ്സിലായത് എപ്പോഴും കൊഞ്ചിക്കുന്നതല്ല, ശരിക്കുള്ള സ്‌നേഹം നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്. പ്രേമിന്റെ കൂടെയുള്ളപ്പോള്‍ നല്ല സമാധാനമുണ്ടായിരുന്നു. ഇപ്പോഴത്തെ ജെനറേഷനിലുള്ള പലരും പ്രേമിനെ പോലൊരു ഭര്‍ത്താവിനെയാണ് ആഗ്രഹിക്കുക. പ്രേം കഴിച്ച പ്ലേറ്റ് എടുത്തു കൊണ്ടുപോകാനും അത് കഴുകാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടമുള്ളൊരു ഭാര്യയാണ് ഞാന്‍. പക്ഷേ, പ്രേം അങ്ങനെയൊന്നുമല്ല. പ്രേമിന്റെ കാര്യങ്ങളൊക്കെ പ്രേം തന്നെയാണ് ചെയ്യുക. പാര്‍ട്ണര്‍ക്ക് എല്ലാ ഫ്രീഡവും കൊടുക്കുന്ന ആളാണ് പ്രേം. വൈഫ് എന്നോ സ്വീറ്റ് എന്നോ ഒക്കെ ഫോണില്‍ എന്റെ നമ്പര്‍ സേവ് ചെയ്യാന്‍ പറഞ്ഞിട്ട് പോലും പ്രേം ചെയ്തിട്ടില്ല. സ്വാസിക എന്നാണ് സേവ് ചെയ്തത്. ഒരു ഹാര്‍ട്ടെങ്കിലും പേരിനൊപ്പം ഇടാമോ എന്നു ചോദിച്ചിട്ട് പോലും ചെയ്തിട്ടില്ല. ഞാന്‍ ഹാപ്പിനെസ് എന്നാണ് പ്രേമിന്റെ പേര് സേവ് ചെയ്തത്. പിന്നെ എല്ലാവരും കൂടെയിരിക്കുമ്പോള്‍ എന്നെ എന്തെങ്കിലും പേര് വിളിച്ചൂടെ എന്നെല്ലാം ചോദിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ വിളിക്കുന്നത് സ്വാസിക എന്നു തന്നെയാണ്'. സ്വാസിക പറഞ്ഞു.  

'അത് എന്റെ സ്‌നേഹം ആണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്‍പര്യം ഇല്ല' എന്ന് ദിലീപ്, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരും

അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കോപിനേഷനാണ് ദിലീപ് കാവ്യ. ഇരുവരും ജീവിതത്തിലും ഒന്നായപ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമായിരുന്നു. എന്നാലും ഇരുവരും ഒന്നിച്ച് എവിടെയെങ്കിലും എത്തുക വളരെ അപൂര്‍വ്വമാണ്.  പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും രണ്ടു പേരും ഒന്നിച്ചെത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയ സന്തോഷമാണ്. രണ്ടു പേരുടെയും വിശേഷം അറിയാനും മകള്‍ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് അറിയാനും ആരാധകര്‍ക്ക് വലിയ താല്‍പര്യം ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനെത്തിയ ദിലീപിനോട് അവതാരക ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം ഏറ്റു വാങ്ങുന്നത്. അടുത്തിടെ സിനിമ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളില്‍ ആണ് ദിലീപ് ചില കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ നൂറ് ശതമാനം ശരിയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഭാര്യയ്ക്ക് ഒരു കത്ത് എഴുതാമോ എന്ന് ചോദിച്ച അവതരികയോട് ദിലീപ് പറഞ്ഞത് 'അടുത്ത ട്രോള്‍ ഉണ്ടാക്കാന്‍ ഒന്നും എനിക്ക് പറ്റില്ല. എന്റെ ഭാര്യയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രണയലേഖനം എന്റെ പേഴ്സണല്‍ മാറ്റര്‍ ആണ്, അത് എന്റെ സ്‌നേഹം ആണ്. അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്പര്യം ഇല്ല' എന്നായിരുന്നു. 'ഇത്തരം ചോദ്യങ്ങള്‍ ദിലീപേട്ടന്‍ പോലെയുള്ള താരങ്ങളോട് ചോദിക്കുന്നത് അവസാനിപ്പിക്കണം, മോഹന്‍ലാല്‍ മമ്മൂട്ടി പോലെയുള്ള താരങ്ങളോട് പേപ്പറും പേനയും കൊടുത്തിട്ട് ഭാര്യയ്ക്ക് കത്തെഴുതാമോ എന്ന് ചോദിയ്ക്കാന്‍ അവതാരകര്‍ക്ക് പറ്റുമോ' എന്നൊക്കെ ആണ് ആരാധകര്‍ ദിലീപിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പറയുന്നത്.  

'ഞാന്‍ നായകനായ ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു, പക്ഷെ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല': മോശം അനുഭവം പറഞ്ഞ് അല്ലു അര്‍ജ്ജുന്‍ 

മലയാളി ആരാധകര്‍ ഏറെ ഉള്ള താരമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്‍. അഭിനയം കൊണ്ടും ഗ്ലാമര്‍ കൊണ്ടും എല്ലാം താരം മുന്നില്‍ തന്നെയാണ്. എന്നാല്‍ ആദ്യ സിനിമയുടെ വിജയ ശേഷം അനുഭവിച്ച മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അല്ലു അര്‍ജ്ജുന്‍. ആര്യയുടെ 20-ാം വര്‍ഷാഘോഷ ചടങ്ങില്‍ വെച്ച് അല്ലു അര്‍ജ്ജുന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയാണ്. ആദ്യ സിനിമയായ ഗംഗോത്രി വന്‍ വിജയമായിരുന്നിട്ടും ഒരു നടനെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്താന്‍ സാധിക്കാതിരുന്നത് തന്റെ പരാജയമായിരുന്നെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. ' ഞാന്‍ നായകനായ ആദ്യ ചിത്രമായിരുന്നു ഗംഗോത്രി, ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ കാണാന്‍ അത്ര ഭംഗി ഇല്ലാതിരുന്നതുകൊണ്ട് പിന്നീട് എന്നെ തേടി അവസരങ്ങളൊന്നും വന്നില്ല. ഗംഗോത്രിയുടെ റിലീസിന് ശേഷം ഹൈദരബാദില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ കണ്ട് കറങ്ങി നടക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി. ഇതിനിടെ ചില തിരക്കഥകള്‍ കേട്ടെങ്കിലും ഒന്നും ശരിയായില്ല. ഒരു മാസത്തിന് ശേഷം എന്റെ സുഹൃത്തും നടനുമായ തരുണിനൊപ്പം ദില്‍ എന്ന സിനിമ കാണാന്‍ പോയിരുന്നു. അവിടെ വച്ചാണ് നവാഗത സംവിധായകനായിരുന്ന സുകുമാറിനെ ഞാന്‍ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ആര്യ ചെയ്യാമോ എന്ന് ചോദിച്ച് എന്നെ സമീപിക്കുകയായിരുന്നു. സുകുമാര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചത്. ഒരു നവാഗത സംവിധായകനായിരുന്നിട്ടുകൂടി സുകുമാര്‍ വളരെ മനോഹരമായിട്ടായിരുന്നു തിരക്കഥ തയ്യാറാക്കിയിരുന്നത്. അത് എനിക്ക് വളരെ ഇഷ്ടമായി. എന്റെ അമ്മാവനായ ചിരഞ്ജീവിയും ആര്യയുടെ തിരക്കഥ കേട്ടിരുന്നു. പിന്നീട് ആര്യയുടെ 125-ാം ദിനാഘോഷത്തില്‍ അദ്ദേഹത്തില്‍ നിന്ന് ആദരമേറ്റുവാങ്ങാനും സാധിച്ചു. രവി തേജ നായകനായ ഇഡിയറ്റ് എന്ന ചിത്രം കണ്ടപ്പോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അത്തരത്തില്‍ ഒരു സിനിമ എനിക്കും ചെയ്യണമെന്ന്. എന്റെ ഇഡിയറ്റ് ആര്യയാണ്. നന്നായി ഡാന്‍സ് അറിയുന്ന എനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ആര്യയിലൂടെ ലഭിച്ചതെന്നും' അല്ലു അര്‍ജുന്‍ പറഞ്ഞു.  

Other News in this category

  • മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
  • വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ
  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം
  • ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
  • ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു
  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • Most Read

    British Pathram Recommends