ന്യൂ ജേഴ്സി : ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവര്‍ത്തന ഉല്‍ഘാടനനം ജൂണ്‍ 18 ഞയറാഴ്ച. 5 മണിക്ക് സെന്റ് ജോസഫ് കൊളമ്പിയന്‍ ക്ലബ് Inc, 199 റിവര്‍ റോഡ് ന്യൂ മില്‍ഫോഡ്, ന്യൂ ജേഴ്സിയില്‍ വെച്ച് റീജണല്‍ പ്രസിഡന്റ് ദേവസി പാലാട്ടിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ നിര്‍വഹിക്കും.
ഫൊക്കാനയുടെ ദേശീയ നേതാക്കളായ സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ സജിപോത്തന്‍, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പന്‍, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ സജിമോന്‍ ആന്റണി, മാധവന് നായര്‍, പോള്‍ കറുകപ്പള്ളില്‍, ടോണി കല്ലാകാവുങ്കല് നാഷണല്‍ കമ്മിറ്റി മെംബര്‍ കോശി കുരുവിള തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ ഈ മീറ്റിംഗില്‍ സംബന്ധിക്കുന്നതാണ്.
റീജിയണല്‍ മീറ്റിങ്ങ് വളരെ അധികം നല്ല കലാപരിപടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോഹരമായ സിറ്റ് ഡൗണ്‍ ഡിന്നറോട് കൂടിയാണ് ഈ മീറ്റിങ്ങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിലേക്ക് ഏവരെയും കുടുബത്തോടൊപ്പം സ്നേഹപൂര്‍വ്വം സ്വാഗതം ചെയുന്നതായി റീജിണല്‍ വൈസ് പ്രസിഡന്റ് ദേവസി പാലാട്ടി, കേരളാ കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ് ഫ്രാന്‍സിസ് കരക്കാട്ടു, മാഞ്ചു പ്രസിഡന്റ് ഡോ.ഷൈനി രാജു, നാമം പ്രസിഡന്റ് ആശാ മേനോന് എന്നിവര്‍ അറിയിച്ചു.