18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>> സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>>
Home >> USA
ഫോമാ 'ടീം യുണൈറ്റഡ്' ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍ തിളങ്ങി നിന്നു

മാത്യുക്കുട്ടി ഈശോ

Story Dated: 2024-03-09

ന്യൂജേഴ്സി : പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ സിജോ പൗലോസും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയും (IPCNA) സംയുക്തമായി ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ച മലയാളീ സംഗമത്തില്‍ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ 'ടീം യുണൈറ്റഡ്' ആറ് അംഗങ്ങളും ഒറ്റക്കെട്ടായി നിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരേ മനസ്സോടെ, ഒരേ സ്വരത്തോടെ ആറ് പേരും അവിടെ എത്തിയ എല്ലാ സംഘടനാ ഭാരവാഹികളെയും നേതാക്കന്മാരെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്തപ്പോള്‍ ഫോമായെ 2024-2026 കാലാവധിയില്‍ നയിക്കുവാന്‍ യോഗ്യരായ നേതാക്കളെ ഒരുമിച്ചു കണ്ട സംതൃപ്തിയിലായി എല്ലാവരും. ഫോമായുടെയും ഫൊക്കാനയുടെയും മറ്റു പല സ്ഥാനാര്‍ഥികളും പരിചയപ്പെടലിന്റെയും സൗഹൃദം പതുക്കലിന്റേയും വോട്ടഭ്യര്‍ഥനയുടെയും ഒറ്റപ്പെട്ട സമീപനം സ്വീകരിച്ചപ്പോള്‍  'ടീം യുണൈറ്റഡ്' ഒരുമിച്ച് ഓരോരുത്തയെയും സമീപിച്ചത് ഏവര്‍ക്കും വേറിട്ടൊരനുഭവമായി.

ട്വിലൈറ് മീഡിയയുടെ 15-മത് വാര്‍ഷികവും പ്രസ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ചുമതലക്കാരുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും ഒരേ വേദിയില്‍ അരങ്ങേറിയപ്പോള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കാനഡയില്‍ നിന്നും ധാരാളം സംഘടനാ നേതാക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നു. അതൊരു അസുലഭ അവസരമായി മനസ്സിലാക്കിയ 'ടീം യുണൈറ്റഡ്' സ്ഥാനാര്‍ത്ഥികളായ ആറു പേരും പല സംസ്ഥാനങ്ങളില്‍ നിന്നും ഒരുമിച്ച് ആ വേദിയില്‍ എത്തിച്ചേര്‍ന്നു എന്നത് പ്രത്യേകത ആയിരുന്നു.

ഫോമായുടെ 2024-2026 കാലാവധിയിലേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥി ബേബി മണക്കുന്നേല്‍ ടെക്‌സസില്‍ (ഹ്യൂസ്റ്റണ്‍) നിന്നും, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ബൈജു വര്‍ഗ്ഗീസ് ന്യൂ ജേഴ്‌സിയില്‍ നിന്നും, ട്രഷറര്‍ സ്ഥാനാര്‍ഥി സിജില്‍ ജോര്‍ജ് പാലക്കലോടി കാലിഫോര്‍ണിയയില്‍ നിന്നും, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഷാലൂ പുന്നൂസ് പെന്‍സില്‍വാനിയയില്‍ (ഫിലാഡല്‍ഫിയ) നിന്നും, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി പോള്‍ പി. ജോസ് ന്യൂയോര്‍ക്കില്‍ (ലോങ്ങ് ഐലന്‍ഡ്) നിന്നും ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥി അനുപമ കൃഷ്ണന്‍ ഒഹായോയില്‍ നിന്നും എത്തിയപ്പോള്‍ ഫോമാ നേതൃത്വത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രധിനിത്യവും ഒത്തൊരുമയും എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചു. അതിനാല്‍ 'ടീം യുണൈറ്റഡ്' മത്സരാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ അടുത്ത രണ്ടു വര്‍ഷത്തെ കാലാവധിയില്‍ ഫോമായെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഈ ടീമിന് സാധിക്കും എന്ന് അവരുടെ കൂട്ടായ പ്രവര്‍ത്തനം കണ്ടപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായി.

തങ്ങളുടെ ടീമിനെ അടുത്ത കാലാവധിയിലേക്ക് വിജയിപ്പിച്ചാല്‍ ഫോമായുടെ പ്രവര്‍ത്തന മികവ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാമെന്നും ഫോമായുടെ പ്രശസ്തി നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെടുത്താമെന്നും മാത്രമാണ്  'ടീം യുണൈറ്റഡ്' വാക്കു നല്‍കുന്നത്. അല്ലാതെ മുന്‍ വര്‍ഷങ്ങളിലെ സ്ഥാനാര്‍ഥികള്‍ നല്കിയതുപോലെ നടപ്പിലാകാത്ത സ്വപ്ന വാഗ്ദാനങ്ങളൊന്നും ഈ ടീം വാഗ്ദാനം ചെയ്യുന്നില്ല. ഏതായാലും ന്യൂജേഴ്സിയില്‍ കണ്ടതുപോലുള്ള ഒത്തൊരുമയും കൂട്ടായ്മയും 2024-2026 വര്‍ഷം ഫോമായില്‍ കാഴ്ചവെച്ച് ഫോമായേ അടുത്ത തലങ്ങളിലേക്ക് ഉയര്‍ത്തും എന്ന് മാത്രമാണ് വിവിധ സംഘടനകളില്‍ വിജയപ്രദമായ പ്രവര്‍ത്തനം കാഴ്ചവച്ച് പരിചയസമ്പന്നരായ ആറു സ്ഥാനാര്‍ഥികളും അവകാശപ്പെടുന്നത്. ഈ ആറു പേരെയും ഫോമയുടെ നന്മക്കായി ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് ബേബി മണക്കുന്നേല്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

 

 

More Latest News

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  

അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും

അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324

കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം

വാട്‌സആപ്പ് കോളിങ്ങ് ഫീച്ചര്‍ വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ചുകൊണ്ട് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാല്‍ ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.  

സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.  പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Other News in this category

  • അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലിയില്‍, മരണ കാരണം വ്യക്തമല്ല, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം നല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവം: ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ
  • യുഎസില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തി!!!
  • മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം; ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മരണം മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കകം
  • അമേരിക്കയില്‍ മൂന്നിടങ്ങളിലായി വെടിവെപ്പ്, എട്ട് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ്
  • വിമാനത്തില്‍ യാത്രക്കാരന്‍ അടിച്ചു പാമ്പായി ക്യാബിന്‍ അറ്റന്ററെ കടിച്ചു, ചോദ്യം ചെയ്യലില്‍ സംഭവത്തെ കുറിച്ച് 'ഒന്നും ഓര്‍മ്മയില്ലെന്ന്' യാത്രക്കാരന്‍
  • ഗാസയില്‍ ആക്രമണം ശക്തമാകുന്നു, ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
  • യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു, ആക്രമണം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പലസ്തീനിയന്‍ കെഫിയ ധരിച്ചിരുന്നതായി റിപ്പോര്‍ട്ട്
  • നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള റെയിന്‍ബോ ബ്രിഡ്ജില്‍ കാര്‍ പൊട്ടിത്തെറിച്ച് അപകടം, വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായി റിപ്പോര്‍ട്ട്
  • Most Read

    British Pathram Recommends