അധ്യാപിക പറഞ്ഞത് അനുസരിച്ച് ക്ലാസ്സിലെ സഹപാഠികള്‍ എല്ലാം ഏഴു വയസ്സുകാരന്റെ കവിളില്‍ തല്ലുന്ന വീഡിയോ മനസാക്ഷിയെ ഞെട്ടിച്ച വീഡിയോ ആയിരുന്നു. സഹപാഠികള്‍ എല്ലാം ഒരു മണിക്കൂറോളം ആണ് വിദ്യാര്‍ത്ഥിയെ തല്ലിയത്.
ഇത് ഇന്ത്യയെ മൊത്തത്തില്‍ ഞെട്ടിച്ച വീഡിയോ ആയിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ക്ലാസ് മുറിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥിയെ കൊണ്ട് മര്‍ദിച്ച ഈ സംഭവം വന്‍ വിവാദമായിരുന്നു.
ഇപ്പോഴിതാ ആശ്വാസകരമായ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആണ് വീഡിയോ പങ്കുവെച്ചത്. മര്‍ദനമേറ്റ മുസ്ലീം വിദ്യാര്‍ത്ഥിയും മര്‍ദിച്ച സഹപാഠികളിലൊരാളും തമ്മില്‍ ആലിംഗനം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. കര്‍ഷക നേതാവ് നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളെ ചേര്‍ത്തിരുത്തിയത്.
മുസഹഫര്‍ഗനറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക തൃപ്ത ത്യാഗി അടിപ്പിച്ച കുട്ടികളാണ് ഏഴുവയസുകാരനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയത്. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് നരേഷ് ടിക്കായത്തടക്കമുള്ള കര്‍ഷക നേതാക്കളും സ്ഥലത്തെത്തയിരുന്നു.
അതേ സമയം ഈ കുട്ടിയെ അടിക്കാന്‍ നിര്‍ദ്ദേശിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.