ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ മാസം 16 ന് ശനിയാഴ്ച ലണ്ടന്‍ റീജന്‍ ബൈബിള്‍ കണ്വെന്ഷന് സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കും.
പ്രശസ്ത ധ്യാന ഗുരുവും, സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവും ആയ ഫാ. ബിനോജ് മുളവരിക്കല്‍ ലണ്ടന്‍ ബൈബിള്‍ കണ്വെന്ഷന് നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന് എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന് ചെയര്‍ പേഴ്സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും.
ലണ്ടന്‍ റീജണിലെ മിഷനുകളുടെ കോര്‍ഡിനേറ്ററും ഇവാഞ്ചലൈസേഷന്‍ ഡയറക്ടറുമായ ഫാ.ജോസഫ് മുക്കാട്ട് സഹകാര്‍മികത്വം വഹിക്കുകയും, ശുശ്രുഷകള്‍ക്കു നേതൃത്വം അരുളുകയും ചെയ്യും.
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്വെന്ഷന് രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിയോടെ സമാപിക്കും. തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ മാത്തച്ചന് വിളങ്ങാടന്‍ എന്നിവര്‍ അറിയിച്ചു.
കുമ്പസാരത്തിനും,സ്പിരിച്യുല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ലഘുഭക്ഷണം ക്രമീകരിക്കുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ക്രമീകരിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മാത്തച്ചന് വിളങ്ങാടന്‍ - 07915602258
Venue : Sir Walter Raleigh Drive, Rayleigh SS6 9BZ