18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്‌കൂള്‍ അടച്ചാലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍ >>> വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി >>> 'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ >>> വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി >>> നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'.... >>>
Home >> SPIRITUAL
ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ സെന്റര്‍ സീറോ മലബാര്‍ മിഷനായി; വിശ്വാസദീപ്തമായി തിരുന്നാളും, പാരീഷ് ഡേയും, പ്രഥമ തിരുന്നാള്‍ ദിനത്തില്‍ രാവിലെ ഒമ്പതു മണിക്ക് ജപമാല സമര്‍പ്പണം

സ്വന്തം ലേഖകൻ

Story Dated: 2023-10-31

ബെഡ്‌ഫോര്‍ഡ്: ബെഡ്‌ഫോര്‍ഡ് കേന്ദ്രീകരിച്ച് കുര്‍ബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള മാസ്സ് സെന്റര്‍, മിഷനായി ഉയര്‍ത്തി. ബെഡ്‌ഫോര്‍ഡ് തിരുന്നാളിനോടനുബന്ധിച്ചുള്ള ശുശ്രുഷയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുര്‍ബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ട്രസ്റ്റികള്‍ക്കു ഡിക്രി കൈമാറുകയും ആയിരുന്നു. ബെഡ്‌ഫോര്‍ഡിലും പരിസരങ്ങളിലുമായി താമസിക്കുന്ന നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് ഇതോടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.
 
പ്രഥമ തിരുന്നാള്‍ ദിനത്തില്‍ രാവിലെ ഒമ്പതു മണിക്ക് ജപമാല സമര്‍പ്പണവും, വി.അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയുടെ സമാപനവും, തിരുന്നാള്‍ കൊടിയേറ്റും നടന്നു. തുടര്‍ന്ന് ഫാ.എബിന്‍ നീരുവേലില്‍ വി സി, ഫാ.ജോബിന്‍ കൊശാക്കല്‍ എന്നിവര്‍ സംയുക്തമായി ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.

പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ബെഡ്‌ഫോര്‍ഡില്‍ നടന്നുവന്നിരുന്ന ദശ ദിന ജപമാലയുടെ സമാപന സമര്‍പ്പണം നടന്നു. തിരുന്നാളിന് മുഖ്യകാര്‍മ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ മിഷനംഗങ്ങള്‍ ദേവാലയ അങ്കണത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ച് ആനയിച്ചത്.

24 ഓളം വരുന്ന തിരുന്നാള്‍ പ്രസുദേന്തിമാരെ വാഴിച്ച ശേഷം ആരംഭിച്ച ഭക്തിനിര്‍ഭരമായ തിരുന്നാള്‍ ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മീകനായി. 2005ല്‍ ബെഡ്‌ഫോര്‍ഡില്‍ വിശുദ്ധബലിക്ക് ആരംഭം കുറിച്ച ഫാ. മാത്യു വണ്ടാലക്കുന്നേല്‍, മിഷന്‍ പ്രീസ്റ്റ് ഫാ.എബിന്‍ നീരുവേലില്‍ വി സി എന്നിവരും സഹകാര്‍മ്മികരായി. തിരുന്നാള്‍ കുര്‍ബ്ബാനക്കു ശേഷം, ലദീഞ്ഞും തുടര്‍ന്ന്  വിശുദ്ധരുടെ രൂപങ്ങള്‍ ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം പ്രധാന വേദിയായ ജോണ്‍ ബനിയന്‍ സെന്ററില്‍ സമാപിച്ചു.

ഉയര്‍ന്ന ഗ്രേഡുകള്‍ നേടിയ മതബോധന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തദവസരത്തില്‍ വിതരണം ചെയ്തു. ജോണ് ബനിയന്‍ സെന്ററില്‍ നടത്തിയ ഇടവക ദിനാഘോഷം ബെഡ്‌ഫോര്‍ഡ് ആംഗ്ലിക്കന്‍ രൂപതയുടെ ബിഷപ്പ് റിച്ചര്‍ഡ് അറ്റ്കിന്‍ ഉദ്ഘാടനം ചെയ്തു. ബെഡ്‌ഫോര്‍ഡ് ആന്‍ഡ് കെംപ്സ്റ്റന്‍ എംപി മുഹമ്മദ് യാസിന്‍, മിഷന്‍ ഡയറക്ടര്‍ ഫാ.എബിന്‍ നീരുവേലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ കൊശാക്കല്‍, ക്രൈസ്റ്റ് ചര്ച്ച് വികാരി ഫാ റിച്ചാര്‍ഡ് അലഡിക്‌സ്, ഫാ. മാത്യു വണ്ടാലക്കുന്നേല്‍, ഫാ. മാത്യു പീടികയില്‍ തുടങ്ങിയ വൈദികരും പാരീഷ് ഡേയില്‍   സന്നിഹിതരായിരുന്നു.  

രാത്രി പന്ത്രണ്ടു മണിവരെ നീണ്ടു നിന്ന സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും ഏറെ ആകര്‍ഷകവും വിശ്വാസദീപ്തവുമായി. തിരുന്നാളിനോടനുബന്ധിച്ച് സ്‌നേഹവിരുന്നും, കരിമരുന്നു കലാപ്രകടനവും കമ്മിറ്റി ക്രമീകരിച്ചിരുന്നു. സമാപന ദിനമായ മൂന്നാം ദിവസം  മരിച്ചവിശ്വാസികളുടെ ഓര്‍മ്മത്തിരുന്നാളില്‍ വിശുദ്ധ ബലിയും ഒപ്പീസും നടത്തിയ ശേഷം തിരുന്നാളിന് കൊടിയിറങ്ങി.

മാത്യു കുരീക്കല്‍ ( കണ്‍വീനര്‍), രാജന്‍ കോശി, ജയ്‌മോന്‍ ജേക്കബ്, ജോമോന്‍ മാമ്മൂട്ടില്‍, ജൊമെക്‌സ് കളത്തില്‍, ആന്റോ ബാബു, ജെയ്സണ്‍ ജോസ് എന്നിവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

 

More Latest News

ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്‌കൂള്‍ അടച്ചാലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരാണ് സുജാതയും മകള്‍ ശ്വേതയും. രണ്ടു പേരും ഒരുമിച്ച് കീഴടക്കാത്ത വേദികളില്ല. ഇപ്പോഴിതാ മകള്‍ക്കൊപ്പമല്ല, കൊച്ചുമകള്‍ക്കൊപ്പമുള്ള ചിത്രമാണ് സുജാത പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചുമകള്‍ക്കൊപ്പമുള്ള സുജാതയുടെ വെക്കേഷന്‍ വിശേഷങ്ങള്‍ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മകള്‍ ശ്വേത മോഹന്റെ മകളാണ് ശ്രേഷ്ഠ. ആളൊരു കൊച്ചു കുറുമ്പിയാണെന്ന് തെളിയിക്കുന്ന ചിത്രമാണ് സുജാത പങ്കുവെച്ചിരിക്കുന്നത്. ഐ ലൈനര്‍ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് സുജാതയുടെ പോസ്റ്റ്. കൈത്തണ്ടയില്‍ ശ്രേഷ്ഠ എന്ന്  ഇംഗ്ലീഷില്‍ എഴുതിയിരിക്കുകയാണ്. കൂടാതെ ജനലില്‍ വലിഞ്ഞു കയറുന്ന ശ്രേഷ്ഠയുടെ ചിത്രവും ഉണ്ട്.  വെക്കേഷന്‍ വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിയില്‍ നിരവധി കമന്റുകളാണ് വരുന്നത്. വെക്കേഷനായാല്‍ സാധരണ വീടുകളില്‍ ഉള്ള അതേ കുഴപ്പങ്ങള്‍ അവിടേയും ഉണ്ടല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി

പലരീതിയില്‍ പണം സമ്പാദിക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ വേഗം വരാറുണ്ട്. ഇവിടെയിലതാ തന്റെ കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന മാജിക്കാണ് ഒറു യുവതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ സ്വദേശിയായ അലക്സാന്ദ്ര ബെറോക്കല്‍ എന്ന 37 കാരിയാണ് ഹാന്‍ഡ് മോഡലിംഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.  പരസ്യ ചിത്രങ്ങളിലൂടെ തന്റെ കൈവിരലുകള്‍ ആണ് യുവതി പ്രദര്‍ശിപ്പിക്കുക. ഇതിലൂടെയാണ് യുവതി പണം സമ്പാദിക്കുന്നത്. യുവതിയുടെ ഏകദേശ വാര്‍ഷിക വരുമാനം എത്രയെന്ന് കേട്ടാല്‍ ഞെട്ടും.  25 ലക്ഷത്തോളം രൂപയാണഅ ഇത്തരത്തില്‍ യുവതി സമ്പാദിക്കുന്നത്. ഒരു ഫൂട്ട് വെയര്‍ കമ്പനിയില്‍ സ്ഥിര ജോലിക്കാരിയാണ് അലക്സാന്ദ്ര. പാര്‍ടൈം ആയാണ് മോഡലിംഗ് ചെയ്യുന്നത്. അഞ്ച് മണിക്കൂര്‍ വരെയുള്ള ഷൂട്ടിംഗുകള്‍ക്ക് 62,588 രൂപയും 40 മിനിട്ട് ഷൂട്ടിന് ഒരു ലക്ഷം രൂപ വരെയും തനിയ്ക്ക് ലഭിക്കാറുണ്ടെന്ന് അലക്സാന്ദ്ര പറയുന്നു. കൂടാതെ ഇതൊരു മികച്ച വ്യവസായ മേഖലയാണെന്നും, ഇതേക്കുറിച്ച് അറിയാവുന്നവര്‍ കുറവാണെന്നും അലക്സാന്ദ്ര പറയുന്നു. പരസ്യങ്ങളില്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിക്കുകയും, അവയുടെ പുറത്ത് കൂടി കൈ വിരലുകള്‍ ഓടിക്കുകയും ഒക്കെയാണ് പ്രധാന ജോലി. വൈഎസ്എല്‍, മൈക്രോസോഫ്റ്റ്, ബ്രാന്‍ഡന്‍ ബ്ലാക്ക്വുഡ്, മാസി, ഷേക്ക് ഷാക്ക്, കിസ് നെയില്‍സ്, സെറീന വില്യംസ് ജ്വല്ലറി തുടങ്ങിയ നിരവധി ആഗോള ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അലക്സാന്ദ്ര. ഫാഷന്‍ കമ്പനികള്‍ക്ക് മുന്നില്‍ തന്റെ പോര്‍ട്ട്‌ഫോളിയോ സമര്‍പ്പിച്ചപ്പോള്‍ തന്നെ അവര്‍ തന്നെ തിരഞ്ഞെടുത്തതായി അലക്സാന്ദ്ര വെളിപ്പെടുത്തി. തന്റെ കൈകളുടെ നിറവും വിരലുകളുടെ ആകൃതിയുമാണ് എളുപ്പത്തില്‍ ഈ ജോലി ലഭിക്കാന്‍ കാരണമെന്നും അലക്സാന്ദ്ര ചൂണ്ടിക്കാട്ടി. ടാറ്റൂകളോ മറ്റ് പാടുകളോ ഇല്ലാത്ത തെളിഞ്ഞ ചര്‍മ്മമാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും ചര്‍മ്മത്തിന്റെ നിറവും, മെലിഞ്ഞ വിരലുകളും, നഖത്തിന്റെ ആകൃതിയുമെല്ലാം ബ്രാന്‍ഡുകള്‍ ഇത്തരം മോഡലിംഗില്‍ മാനദണ്ഡമാക്കാറുള്ളതായും അലക്സാന്ദ്ര സൂചിപ്പിച്ചു. തന്റെ കൈകള്‍ ചെറുതായതുകൊണ്ട് പരസ്യങ്ങളില്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വലുതായി കാണപ്പെടുമെന്നും, അതാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും അലക്സാന്ദ്ര പറയുന്നു. തന്റെ കൈകളുടെ സംരക്ഷണം അലക്സാന്ദ്രയെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമാണ്. കയ്യുറകള്‍ അണിഞ്ഞാണ് അലക്സാന്ദ്ര വീട്ടു ജോലികള്‍ ചെയ്യുന്നത്. കൈകള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കണമെന്നും കൂടാതെ ശരീരത്തിന്റെ പ്രായം പ്രതിഫലിക്കുന്ന ആദ്യ ഭാഗങ്ങളില്‍ ഒന്ന് കൈകളായതുകൊണ്ട് കൈ കഴുകിയാല്‍ ഉടന്‍ ലോഷന്‍ പുരട്ടണമെന്നും അലക്സാന്ദ്ര പറഞ്ഞു.

'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

കാണ്‍പൂര്‍ : വിവാഹമോചനം എന്നാല്‍ എല്ലാ പ്രതീക്ഷയുടേയും അവസാനം ആണെന്നും എല്ലാ സന്തോഷത്തിന്റെയും ജീവിതത്തിന്റെയും തന്നെ അന്ത്യമാണെന്നും തെറ്റിദ്ധരിക്കുന്നവര്‍ ഉത്തര്‍പ്രദേശിലെ ഈ കുടുംബത്തെ കുറിച്ച് അറിയണം. വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ എല്ലാ സ്‌നേഹത്തോടെയും ആണ് അവര്‍ സ്വീകരിച്ചത്.  വിവാഹം കഴിച്ച് അയച്ച വീട്ടില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതെല്ലാം സഹിച്ച് ജീവിതാവസാനം വരെ അവിടെ തന്നെ നില്‍ക്കണം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അവരുടെ ഭാവിക്ക് വേണ്ടി നീ ഇനി നിന്റെ വീട്ടിലേക്ക് തിരികെ വന്നാല്‍ നിനക്ക് ലഭിക്കാന്‍ പോകുന്ന ചീത്തപേരും പിന്നീടുള്ള ജീവിതവും ഓര്‍ത്ത് എങ്ങനെയും സഹിച്ച് നില്‍ക്കണം എന്ന സാധാരണ ചിന്തയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്ചയിലേക്കാണ് ഈ കുടുംബം എല്ലാവരെയും എത്തിച്ചത്. വിവാഹമോചിതയായ മകളെ വളരെ സന്തോഷത്തോടെ ആഘോഷപൂര്‍വ്വം ഭര്‍ത്താവിന്‍രെ വീട്ടില്‍ നിന്ന് ആനയിച്ച് ആണ് അവര്‍ കൊണ്ടുവന്നത്. ഈ ഒരു കാര്യത്തിലൂടെ അവള്‍ ഒരിക്കലും തനിച്ചല്ലെന്നാണ് അവര്‍ തെളിയിച്ചു കൊടുത്തത്. ഉത്തര്‍പ്രദേശില്‍ അനില്‍ കുമാറും കുടുംബവുമാണ് മകളെ ഇത്തരത്തില്‍ ആനയിച്ച് കൊണ്ടുവന്നത്. ബാന്റ് മേളത്തിന്റെ അകംമ്പടിയോടെയായിരുന്നു മകള്‍ക്ക് തീരികെ വീട്ടിലേക്കുള്ള സ്വീകരണം. വിവാഹ സമയത്ത് മകള്‍ ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ വീടിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം കൊണ്ടുവന്നത്. മകളെ സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്ത കുടുംബത്തിനെ പ്രശംസിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.2016ലാണ് ഉര്‍വിയും ആഷിഷും തമ്മിലുള്ള വിവാഹം നടന്നത്. 8 വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ഉര്‍വിക്ക് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്.

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി

ഇന്ത്യയില്‍ കൊവിഡ് വാക്‌സില്‍ കൊവീഷീല്‍ഡ് വിവാദം എങ്ങും പടരുകയാണ്. ഇതിരെകുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട് ഈ നീക്കമെന്നും പറയുന്നു.  ഇതിന് മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം ഉണ്ടായി മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചില ആളുകളില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ വ്യക്തമാക്കിയത്.

Other News in this category

  • സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ
  • ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു
  • ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും
  • അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും
  • ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ഓഗസ്റ്റ് 16 മുതല്‍ 18 വരെ, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ
  • തെക്കുമുറി ഹരിദാസ് എന്ന ഹരിയേട്ടന്റെ ഓര്‍മ്മയില്‍ ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും, ഏപ്രില്‍ 27ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ 
  • യുകെയിലെ ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ഇടവകയില്‍ വലിയ പെരുന്നാള്‍ ആഘോഷം, ഏപ്രില്‍ 28ന് ഞാറാഴ്ച വിശ്വാസികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവിരുന്നും
  • Most Read

    British Pathram Recommends