ബ്രിട്ടനിലെ 96 ശതമാനം ട്രെയിന്‍ ഡ്രൈവര്‍മാരെ പ്രതിനിധീകരിക്കുന്ന ട്രെയിന്‍ ഡ്രൈവേഴ്സ് യൂണിയനായ അസ്ലഫ് ഏപ്രില്‍, മെയ് മാസങ്ങളിലെ വിവിധ ദിവസങ്ങളില്‍ സമര നടപടികളുടെ ഭാഗമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കും. 16 റെയില്‍ കമ്പനികളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുകളും ആറ് ദിവസത്തെ ഓവര്‍ടൈം നിരോധനവും അടക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെ നാളായി തുടരുന്ന ശമ്പള തര്‍ക്കത്തിന്റെ ഭാഗമായാണ് സമരങ്ങള്‍ അരങ്ങേറുന്നത്.
റെയില്‍ പണിമുടക്ക് ഇനിപ്പറയുന്ന തീയതികളില്‍ നടക്കും:
ഏപ്രില്‍ 5 വെള്ളിയാഴ്ച
അവന്തി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേ, വെസ്റ്റ് മിഡ്ലാന്‍ഡ്സ് ട്രെയിനുകള്‍, ക്രോസ് കണ്ട്രി എന്നിവയെ പണിമുടക്ക് ബാധിക്കും.
ഏപ്രില്‍ 6 ശനിയാഴ്ച
ചില്‍ട്ടേണ്‍, ജിഡബ്ല്യുആര്‍, എല്‍എന്‍ഇആര്‍, നോര്‍ത്തേണ്‍, ട്രാന്‍സ്പെനൈന്‍ ട്രെയിനുകളെ പണിമുടക്ക് ബാധിക്കും.
ഏപ്രില്‍ 8 തിങ്കള്‍
ഗ്രേറ്റര്‍ ആംഗ്ലിയ, സി2സി, ജിടിആര്‍ ഗ്രേറ്റ് നോര്‍ത്തേണ്‍ തേംസ്ലിങ്ക്, സൗത്ത് ഈസ്റ്റേണ്‍, സതേണ്‍/ഗാറ്റ്വിക്ക് എക്സ്പ്രസ്, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ മെയിന്‍ ലൈന്‍, ഡിപ്പോ ഡ്രൈവേഴ്സ്, എസ്ഡബ്ല്യുആര്‍ ഐലന്‍ഡ് ലൈന്‍ എന്നിവയെ പണിമുടക്ക് ബാധിക്കും.
ഇത് കൂടാതെ വ്യാഴം 4 മുതല്‍ ശനിയാഴ്ച 6 വരെയും തിങ്കള്‍ 8 മുതല്‍ ഏപ്രില്‍ 9 ചൊവ്വ വരെയും അംഗങ്ങള്‍ അവരുടെ വിശ്രമ ദിനങ്ങളില്‍ ജോലിക്കിറങ്ങാന്‍ വിസമ്മതിക്കും.