18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും >>> എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>>
Home >> HOT NEWS
യുകെയില്‍ സ്ഥിരതാമസമാക്കിയ 37 ലക്ഷം യൂറോപ്യന്മാര്‍ക്ക് പൗരത്വം നല്‍കാനുള്ള ലേബര്‍ പാര്‍ട്ടി പദ്ധതിക്കെതിരെ ബ്രക്‌സിറ്റ് അനുകൂലികള്‍; യൂറോപ്യന്‍ന്മാര്‍ക്ക് വോട്ടവകാശം നല്‍കണമെന്നുള്ള സ്റ്റാര്‍മറുടെ നിലപാടിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-02

ബ്രെക്സിറ്റിന് ശേഷം യുകെയില്‍ സ്ഥിരതാമസമാക്കിയ 3.7 ദശലക്ഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കുമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മറുടെ നിലപാട് ബ്രക്‌സിറ്റ് അനുകൂലികളും എതിരാളികളും തമ്മില്‍ വീണ്ടും ഒരു തുറന്ന പോരാട്ടത്തിന് വഴിവച്ചു. ലേബര്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഇടതുപക്ഷ ചിന്തകനാണ് കീര്‍ സ്റ്റാര്‍മറോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം യുകെയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ച 37 ലക്ഷത്തോളം യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കണം എന്നതാണ് ആവശ്യം. അതേസമയം, കുടിയേറ്റക്കാരെക്കുറിച്ചുള്ള ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഭയം ഇല്ലാതാക്കാന്‍ നയം സഹായിക്കുമെന്ന് വാദമുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ബ്രിട്ടീഷ് പൗരന്മാരായി മാറിയാല്‍ വോട്ടര്‍മാര്‍ ഉയര്‍ന്ന തോതിലുള്ള കുടിയേറ്റം സ്വീകരിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ലേബര്‍ ടുഗതര്‍ അവകാശപ്പെടുന്നത്. കുടിയേറ്റക്കാര്‍ക്ക് ഒരു നിശ്ചിത സമയം ഇവിടെ താമസിച്ചാല്‍ ബ്രിട്ടീഷ് പൗരന്മാരാകാന്‍ അമേരിക്കന്‍ മാതൃകയിലുള്ള ഒരു വഴിയാണ് തിങ്ക് ടാങ്ക് ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ബ്രെക്സിറ്റിനുശേഷം ബ്രിട്ടനില്‍ താമസിക്കുന്ന ഏകദേശം നാല്‍പത് ലക്ഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് കാര്‍ട്ടെ ബ്ലാഞ്ച് പൗരത്വ അവകാശങ്ങളും അവര്‍ ആഗ്രഹിക്കുന്നു. അനിശ്ചിത കാലത്തേയ്ക്ക് ഇവിടെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇത് അവരെ അനുവദിക്കും.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ്ണ വോട്ടിംഗ് അവകാശം നല്‍കണമെന്ന് കീര്‍ സ്റ്റാര്‍മര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ അവര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടിയുമായി അടുപ്പമുള്ള വ്യക്തി രംഗത്തെത്തുന്നത്. അതോടെ, കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഈ നയം നടപ്പിലാക്കിയാല്‍ അത് ബ്രക്‌സിറ്റിന്റെ പേരില്‍ നടത്തുന്ന ഒരു വഞ്ചനയായിരിക്കും എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡെപ്യുട്ടി ചെയര്‍മാന്‍ ജോനാഥന്‍ ഗള്ളിസ് പ്രതികരിച്ചത്. ഇതിനോടകം തന്നെ ഇയു പൗരന്മാര്‍ക്ക് സമ്പൂര്‍ണ്ണ വോട്ടവകാശം നല്‍കണമെന്ന് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടത് അറിയാമെന്നു പറഞ്ഞ ഗള്ളിസ്, ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങളാണ് അവര്‍ക്ക് സ്വമേധയാ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.

കീര്‍ സ്റ്റാര്‍മറും, യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഒരു ഇടപാടാണ് ഇതെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു എന്ന് പറഞ്ഞ ഗള്ളിസ്, ഇത് നടപ്പാക്കുന്നത് ബ്രിട്ടന്റെ അതിര്‍ത്തികള്‍ ബ്രസ്സല്‍സില്‍ പണയം വയ്ക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ബ്രിട്ടീഷ് അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സ്റ്റാര്‍മറിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും എന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ വിദേശികള്‍ക്ക്, ബ്രിട്ടീഷ് പൗരന്മാരാകുന്നതിനുള്ള നിയമങ്ങള്‍ക്ക് എന്ത് പോരായ്മയാണ് ഉള്ളതെന്ന് വ്യക്തമാക്കണം എന്നാവശ്യവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രെന്‍ഡാന്‍ ക്ലാര്‍ക്ക് സ്മിത്തും രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്ക് സമ്പൂര്‍ണ്ണ വോട്ടവകാശം യൂറോപ്യന്‍ യൂണിയനും നല്‍കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാര്‍ട്ടി അനുയായിയുടെ പ്രസ്താവനയെ സ്റ്റാര്‍മര്‍ തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Latest News

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ നേതൃത്വം വഹിക്കും.   'കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'.ലുക്കാ 4:18   ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി V C, ഫാ. ജെയിംസ് കോഴിമല, ഫാ. ജോയല്‍ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് O C D, ഫാ ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യന്‍ വെള്ളമത്തറ, ഫാ. ജോണ്‍ വെങ്കിട്ടക്കല്‍, ഫാ.സെബാസ്റ്റ്യന്‍ വര്‍ക്കി CMI, ഫാ. ജോജോ മഞ്ഞളി CMI തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കള്‍ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കും. ചിന്തയിലും, പ്രവര്‍ത്തിയിലും, ശുശ്രൂഷകളിലും കൃപകളുടെയും, നന്മയുടെയും, കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും, സാന്നിദ്ധ്യവും അനുഭവിക്കുവാനും, അനുകരണീയമായ ജീവിതം നയിക്കുന്നതിനും ഉള്ള കൃപകളുടെ ശുശ്രുഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്. മെയ് 9 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം ഏഴര മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടേ രാത്രി ഒമ്പതു മണിയോടെ അവസാനിക്കും. ദൈവീകമായ പ്രീതിയും, കൃപയും ആര്‍ജ്ജിക്കുവാനും, അവിടുത്തെ സത്യവും നീതിയും മനസ്സിലാക്കുവാനും, അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് - 07848808550 , മാത്തച്ചന്‍ - 07915602258(evangelisation@csmegb.org) ZOOM ID: 5972206305 , PASSCODE - 1947Date & Time: May 9th to 19th From 19:30-21:00  

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

Other News in this category

  • എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ
  • ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും
  • ഷെഫീല്‍ഡ് സ്‌കൂളില്‍ സ്ത്രീകളെയും കുട്ടിയെയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് പരിക്കേല്‍പ്പിച്ച 17 വയസ്സുകാരന്‍ അറസ്റ്റില്‍; കൗമാരക്കാരനെതിരെ മൂന്ന് കേസുകള്‍ ചുമത്തിയതായി പോലീസ്
  • ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന
  • വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
  • നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
  • ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
  • വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
  • ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
  • നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
  • Most Read

    British Pathram Recommends