താന്‍ കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയിലാണെന്ന കെയ്റ്റ് രാജകുമാരിയുടെ തുറന്നുപറച്ചില്‍ അതിശയത്തോടെയും നടുക്കത്തോടെയുമാണ് ബ്രിട്ടീഷ് ജനത കേട്ടത്. ജനുവരിയിലാണ് കെയ്റ്റ് രാജകുമാരി അടിവയറ്റിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന കാര്യം കൊട്ടാരം അറിയിച്ചത്. എന്നാലത് കാന്‍സറുമായി ബന്ധമുള്ളതല്ലെന്നും പറഞ്ഞിരുന്നു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാജകുമാരി ഇക്കാര്യം ലോകത്തെ അറിയിച്ചത്. കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനുശേഷം ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് വെയില്‍സ് രാജകുമാരി പറഞ്ഞു.
ജനുവരിയില്‍ വയറ്റിലെ സര്‍ജറിയ്ക്ക് വിധേയയായപ്പോള്‍, കാന്‍സര്‍ തിരിച്ചറിഞ്ഞിരുന്നില്ല. അതിനുശേഷം നടത്തിയ പരിശോധനകളിലാണ് കാന്‍സര്‍ പ്രാരംഭ ഘട്ടത്തിലാണെന്ന വിവരം അറിഞ്ഞത്. മാസങ്ങളോളം വിവരം മറച്ചുവെച്ച ശേഷം ഇത് പുറത്തുവിട്ടതിന് കാരണം എന്താണെന്ന് എല്ലാവരും സംശയിച്ചിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ചോരുമെന്ന ഘട്ടം വന്നതോടെ നേരിട്ട് വെളിപ്പെടുത്തി അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരം നെട്ടോട്ടത്തിലായി പോകുകയായിരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. രാജകുമാരിയെ ചികിത്സിച്ച ഹോസ്പിറ്റലില്‍ നിന്നും ചികിത്സാരേഖകള്‍ അടങ്ങിയ വിവരങ്ങള്‍ കമ്പൂട്ടറില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായുള്ള വിവരം മുമ്പ് പുറത്തുവന്നിരുന്നു. രോഗവിവരം ചോര്‍ന്നതോടെ ഇത് പുറത്തുവരുന്നതിന് മുന്‍പ് വാര്‍ത്ത പങ്കുവെയ്ക്കാന്‍ വെയില്‍സ് രാജകുമാരി നിര്‍ബന്ധിതയായത്. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തെ കെയ്റ്റിന്റെ രോഗസ്ഥിരീകരണം സംബന്ധിച്ച് ഒരാള്‍ ബന്ധപ്പെട്ട് വിവരം തേടിയതോടെയാണ് മറ്റ് വഴികളില്ലാതെ സ്ഥിരീകരണം നല്‍കിയതെന്ന് മെയില്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് കൂടിയാണ് രാജകുമാരിയുടെ വെളിപ്പെടുത്തല്‍ എന്നും കരുതുന്നു. മോഷ്ടാക്കള്‍ വിവരം പുറത്തുവിടും മുമ്പുതന്നെ രോഗവിവരം പുറത്തുവിടാന്‍ കൊട്ടാരം തീരുമാനിച്ചിരിക്കണം എന്നാണ് സൂചന.