ഡബ്ലിന്‍ : അയര്ലാഡില് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തൊഴിലിടങ്ങളില്‍ പുകവലി നിരോധിക്കുന്നത്. ഇപ്പോഴിതാ ഇരുപത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പുതിയൊരു തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയിരിക്കുന്നത്. അയര്‍ലാന്‍ഡില്‍ കുട്ടികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം പതിക്കുന്നത് തടയുക എന്നതാണ് തീരുമാനം.
ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി ആണ് നിര്‍ണ്ണായകമായ ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. മാത്രമല്ല പുകവലിക്കാനുള്ള പ്രായം 21 ആക്കാനും പദ്ധതിയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
പബ്ലിക് ഹെല്‍ത്ത് ആക്ട് 2023 ന്റെ പുതിയ വകുപ്പ് പ്രകാരമാണ് ഈ പുതിയ നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരുമെന്നും അറിയിപ്പിലുണ്ട്. കുട്ടികളുടെ സാന്നിധ്യമുള്ളിടത്ത് മാത്രമല്ല കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുമ്പോഴും ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് വിലക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ തീരുമാന പ്രകാരം പുകയില ഉത്പ്പന്നങ്ങളുടെ പരസ്യങ്ങള്‍ സ്കൂളിന് 200 മീറ്റര്‍ ചുറ്റളവില്‍ പതിക്കാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. ഈ ഉത്പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്‍ക്കുന്നതിലും നിരോധനം ഏര്‍പ്പെടുത്തുമെന്ന് അറിയിപ്പില്‍ പറയുന്നു.