1969നും 1971നും ഇടയില്‍ നിരവധി കുട്ടികള്‍ക്ക് നേരം ലൈംഗികാതിക്രമണം നടത്തിയ വ്യക്തി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് കസ്റ്റഡിയില്‍. 80കാരനായ റിച്ചാര്‍ഡ് ബറോസാണ് അറസ്റ്റിലാകുന്നത്.
നിരവധി കുറ്റത്യങ്ങള്‍ ചെയ്ത ഇയാള്‍ക്ക് നേരെ ചെസ്റ്റര്‍ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കേ ആണ് ഒളിവില്‍ പോകുന്നത്. 1997ലാണ് ഇയാള്‍ ഒളിവില്‍ പോകുന്നത്. കഴിഞ്ഞ ദിവസം ഹീത്രു എയര്‍പോര്‍ട്ടില്‍ അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ക്ക് പ്രായം 80 കഴിഞ്ഞിരുന്നു.
അന്ന് വിചാരണ സമയത്ത് ഇയാള്‍ക്ക് നേരെ ചെസ്റ്റര്‍ കോടതിയില്‍ രണ്ട് ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളും 11 അക്രമങ്ങളും ഉള്‍പ്പെടെ 13 കേസുകളാണ് ഉണ്ടായിരുന്നത്. ബറോസിന് പിന്നാലെയായിരുന്നു അന്നുമുതല്‍ പൊലീസ്. തുടര്‍ച്ചയായുള്ള അന്വേഷണത്തിനൊടുവില്‍ ഇയാള്‍ തായ്ലന്റില് ഒളിവില്‍ കഴിയുന്നതും യുകെയിലേക്ക് വരാന്‍ പദ്ധതിയിടുന്നതുമായ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.
ബറോസിനെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് പറഞ്ഞത് ഇങ്ങനെ: 'കഴിഞ്ഞ 27 വര്‍ഷമായി ബറോസിനെ കണ്ടെത്താനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം തെറ്റിയിട്ടില്ല, അറസ്റ്റ് ഈ കേസില്‍ ഒരു സുപ്രധാന ചുവടുവെപ്പാണ്.'ഇദ്ദേഹത്തെ കുറിച്ച് വിവരം നല്കിയവര്ക്കും പൊലീസ് നന്ദി പറയുന്നു.