18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം >>> ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന >>> ഗുരുവായുരമ്പലത്തില്‍ വെച്ച് മാളവികയെ താലി ചാര്‍ത്തി നവനീത്, മകളുടെ കൈപിടിച്ച് ഏല്‍പ്പിച്ച് ജയറാം പാര്‍വ്വതി ദമ്പതികള്‍, നിറകണ്ണുകളോടെ കാളിദാസും >>> 'രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ല ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്ന് പറഞ്ഞു, അതിന് രാജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു' സംവിധായകന്‍ കമല്‍ പറയുന്നു >>> ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്‌കൂള്‍ അടച്ചാലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍ >>>
Home >> HOT NEWS
ക്ലാക്ടന്‍ ഓണ്‍ സീയില്‍ വിടപറഞ്ഞ ബിനോയിക്ക് ഈ മാസം 27 ന് മലയാളി സമൂഹം വിട നല്‍കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-20

ഒരായിരം സ്വപ്നങ്ങളുമായാണ് നാട്ടില്‍ നിന്നും വിദേശത്തേക്ക് ജീവിതം പറിച്ചു നടുന്നവരെല്ലാം വിമാനം കയറുന്നത്. ചോര നീരാക്കി കുടുംബം പോറ്റാന്‍ കഠിന പരിശ്രമം നടത്തുന്നതിനിടെ ആയിരിക്കും മിക്കപ്പോഴും വിധി അതിന്റെ ക്രൂരത കാട്ടുക. മരണത്തിന്റെയോ മാറാരോഗത്തിന്റേയോ ഒക്കെ രൂപത്തില്‍ വിധി തേടിയെത്തുമ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിരിക്കും. പ്രത്യേകിച്ചും പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ കൂടി ഒപ്പമുണ്ടാകുമ്പോള്‍. അത്തരമൊരു അവസ്ഥയിലാണ് ബാസില്‍ഡനില്‍ വിടപറഞ്ഞ ബിനോയ് എന്ന കാഞ്ഞിരപ്പള്ളി സ്വദേശിയുടെ കുടുംബം ഇപ്പോഴുള്ളത്. പ്രതീക്ഷയോടെ യുകെയില്‍ എത്തുകയും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ വിധിയുടെ ക്രൂരതക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കുടുംബത്തിന് കൈത്താങ്ങാകുവാനും ബിനോയുടെ പൊതുദര്‍ശനത്തിനും മറ്റു ചടങ്ങുകള്‍ക്കുമായുള്ള തുക കണ്ടെത്താനും യുകെയിലെ മലയാളി സമൂഹത്തിന്റെ കരുണ തേടുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍. 

ബിനോയിയുടെ മാതാപിതാക്കളും ബന്ധുക്കളും ഒക്കെ നാട്ടില്‍ ആയതിനാല്‍ മൃതദേഹം സംസ്‌കാരം ജന്മ നാട്ടില്‍ തന്നെ ആയിരിക്കുമെന്ന് ബന്ധുക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ മൃതദേഹത്തോടൊപ്പം രഞ്ജിക്കും മൂന്നു മക്കള്‍ക്കും യാത്രയാകാന്‍ തന്നെ നല്ലൊരു തുക വേണ്ടിവരുന്ന സാഹചര്യമാണ്. 

പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന ബിനോയ് ഉറക്കത്തില്‍ സ്‌നേഹനിധികളായ ഭാര്യയില്‍ നിന്നും പിഞ്ചു കുഞ്ഞുങ്ങളില്‍ നിന്നും പറന്നകലുകയായിരുന്നു. ഉറക്കത്തിലാണ് ബിനോയിക്കു നെഞ്ചുവേദന ഉണ്ടാവുന്നത്. വേഗത്തില്‍ സി പി ആര്‍ നല്‍കിയ രഞ്ജി അര്‍ദ്ധ രാത്രിയോടെ പാരാമെഡിക്‌സിന്റെ സഹായം തേടി ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ ആയെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു കാര്യമായ തകരാര്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അതിവേഗം ബസില്‍ഡണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് ഒരിക്കലും ബിനോയ് ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.

എന്നാല്‍ സി ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകളില്‍ എന്താണ് ബിനോയിക്ക് സംഭിച്ചതു എന്ന് കണ്ടെത്താന്‍ വൈദ്യ സംഘത്തിന് കഴിഞ്ഞതുുമില്ല. തുടര്‍ന്ന് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വെനിറ്റിലേറ്റര്‍ സഹായത്തോടെയാണ് ബിനോയിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഒരാഴ്ചയായി ഡോക്ടര്‍മാര്‍ ബിനോയിയുടെ ജീവന്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുക ആയിരുന്നെകിലും ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. ഇതിനിടയില്‍ ബിനോയിയുടെ അവയവങ്ങള്‍ നാല് പേരുടെ ജീവിതങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്കാന്‍ ഉപയോഗിക്കാമെന്ന ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചു.

ബിനോയിയുടെ കുടുംബം അറിയിച്ചത് അനുസരിച്ച് ബിനോയിയുടെ പൊതുദര്‍ശനം  (27/4/24) ശനിയാഴ്ച ക്ലാക്ടന്‍ ചര്‍ച്ചില്‍ ( (Our lady of light Clacton on sea ) 1 മണി മുതല്‍ 4മണി വരെയാണ് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. 

പൊതു ദര്‍ശനം നടത്തുന്ന ചര്‍ച്ചിന്റെ വിലാസം 

Our Lady of light church 
1 Church Road
Clacton
CO15 6AG

ബാസില്‍ഡണ് അടുത്ത ക്ലാക്ടന്‍ ഓണ്‍ സീ എന്ന സ്ഥലത്താണ് ബിനോയിയും കുടുംബവും രണ്ടു വര്ഷം മുന്‍പ് എത്തിയത്. പ്രദേശത്തെ ഒരു കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് വിസ കരസ്ഥമാക്കി ജോലിക്കു എത്തുകയായിരുന്നു ബിനോയിയുടെ പത്നി. കരിയിലക്കുളം കുടുംബാംഗമായ ബിനോയ്, തോമസ് -മേരി ദമ്പതികളുടെ മകനാണ്. ഏക സഹോദരന്‍ ബെന്നിച്ചന്‍ ലണ്ടന് അടുത്ത് ചെംസ്ഫോര്‍ഡിലും സഹോദരി ബിന്‍സി കുവൈറ്റിലുമാണ് ജോലി ചെയ്യുന്നത്. ബിനോയിയുടെ ഉറ്റ ബന്ധുക്കള്‍ അടക്കം ഒട്ടേറെ പേര്‍ യുകെയിലുണ്ട്. പത്ത് വയസുകാരിയായ മിയ, എട്ട് വയസുകാരന്‍ ആരോണ്‍, നാല് വയസുകാരന്‍ ഇവാന്‍ എന്നിവരാണ് മക്കള്‍.

 

More Latest News

ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം

ഫാഷന്‍ ലോകത്തെ ട്രെന്റുകള്‍ വിചിത്രമായി മാറുന്ന കാലമാണിത്. ഇപ്പോഴിതാ ഡെനീമിന്റെ പുതിയൊരു ഫാഷനാണ് വാര്‍ത്തയാകുന്നത്. സംഭവം ഒരു പാന്റിലെ ഡിസൈനാണ്. 'Pee Stain' പാന്റ് വിപണിയില്‍ പുതിയ തരംഗമാകുകയാണ്. ലുക്ക് കണ്ടാല്‍ മൂത്രമൊഴിച്ചത് പോലെ തോന്നുമെങ്കിലും ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ മുടക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ്-ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കിയ Pee Stain പാന്റാണിത്. പാന്റില്‍ മൂത്രമൊഴിച്ച പോലെ തോന്നിപ്പിക്കുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വിചിത്രമായ ഈ ആശയം കൊണ്ടുവന്നത് ഡിസൈനര്‍മാരായ ലൂക്ക മാര്‍കെറ്റോയും ജോര്‍ദാന്‍ ബോവനും ചേര്‍ന്നാണ്. ഇരുവരും ജോര്‍ദാന്‍ലൂക്ക എന്നാണ് ഫാഷന്‍ ലോകത്ത് അറിയപ്പെടുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ പേരും ഇതുതന്നെയാണ്. പാന്റിന്റെ ഒറിജിനല്‍ വേര്‍ഷന് 811 ഡോളറാണ് വില. പൊള്ളുന്ന നിരക്കായതിനാല്‍ ഇതിന്റെ ലൈറ്റര്‍-വേര്‍ഷനും അവതരിപ്പിച്ചിട്ടുണ്ട്. അതിന് $608 കൊടുത്താല്‍ മതിയാകും. അതായത് 50,000 രൂപ. ഓണ്‍ലൈന്‍ ലോകത്ത് ഏറെ വിമര്‍ശനങ്ങളുണ്ടാക്കിയ ഈ വിചിത്ര ജീന്‍സ്, പീ സ്റ്റെയിന്‍ ഡെനിം (''pee stain denim') എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജീന്‍സ് പുറത്തിറങ്ങിയതെങ്കിലും വൈറലായത് ഇപ്പോഴാണെന്ന് മാത്രം.

ഗുരുവായുരമ്പലത്തില്‍ വെച്ച് മാളവികയെ താലി ചാര്‍ത്തി നവനീത്, മകളുടെ കൈപിടിച്ച് ഏല്‍പ്പിച്ച് ജയറാം പാര്‍വ്വതി ദമ്പതികള്‍, നിറകണ്ണുകളോടെ കാളിദാസും

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ ചക്കി എന്ന മാളവിക വിവാഹിതയായി. ഇന്ന് വെളുപ്പിന് ഗുരുവായുരമ്പലത്തില്‍ വെച്ച് നവനീത് ഗിരീഷ് ചക്കിയുടെ കഴുത്തില്‍ താലികെട്ടി. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയാണ് നവനീത്. ഇരുവരുടെയും കുടുംബാംഗങ്ങളും നടന്‍ സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം നടന്നത് ഏറെ നാളത്തെ കുടുംബത്തിന്റെ കാത്തിരിപ്പാണ് വിവാഹം.നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്. ചുവന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു മാളവിക. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റേയും പാര്‍വതിയുടേയും മൂത്ത മകനും നടനുമായ കാളിദാസും വിവാഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു.  

'രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ല ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്ന് പറഞ്ഞു, അതിന് രാജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു' സംവിധായകന്‍ കമല്‍ പറയുന്നു

സംവിധായകനായും തിരക്കഥാകൃത്തായും തെളിഞ്ഞിട്ടുള്ള കമല്‍ നിര്‍മ്മാതാവായി വേഷമിട്ട ചിത്രമാണ് സെല്ലുലോയ്ഡ്. ജെസി ഡാനിയലിന്റെ കഥ പറഞ്ഞ ചിത്രം നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. കേരള സ്്‌റേറ്റ് ഫിലിം അവാര്‍ഡിന്റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് പൃഥ്വിരാജിനെ തേടിയെത്തിയ ചിത്രമായിരുന്നു സെല്ലുലോയ്ഡ്. ഫിലിം ഫെയര്‍ അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഇങ്ങനെ നിരവധി അവാര്‍ഡുകള്‍ ആണ് നേടിയത്.  ഇന്നുവരെ ചിത്രം സംവിധാനവും തിരക്കഥയും മാത്രം ചെയ്തിരുന്ന കമല്‍ നിര്‍മ്മാതാവായപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും. സിനിമയിലേക്ക് നായകനാകാന്‍ പൃഥ്വിയേയും തിരഞ്ഞെടുത്ത കാര്യത്തെ കുറിച്ചാണ് കമല്‍ പറയുന്നത്.  ഒരു അഭിമുഖത്തിലാണ് കമല്‍ ഈ കാര്യം പറഞ്ഞത്. കമലിന്റെ വാക്കുകള്‍ ഇങ്ങനെ:'ഞാന്‍ ഇന്നുവരെ ഒരു സിനിമയേ നിര്‍മിച്ചിട്ടുള്ളൂ. അതാണ് സെല്ലുലോയ്ഡ്. സംവിധായകന്‍ മാത്രമല്ല, അതിന്റെ നിര്‍മാതാവും തിരക്കഥാകൃത്തും ഞാന്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് ഫണ്ട് വലിയൊരു വിഷയമായിരുന്നു. പലരോടും ചോദിച്ചിട്ട് ഒടുവില്‍ കോമണ്‍ഫ്രണ്ടായ മസ്‌കറ്റിലുള്ള ഉബൈദാണ് നിര്‍മ്മാതാവാകാന്‍ ഒപ്പം നിന്നത്.  ജെ സി ഡാനിയലായി അഭിനയിക്കാന്‍ ആദ്യമേ എന്റെ മനസിലുണ്ടായിരുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന് എവിടെയൊക്കെയോ ജെ സി ഡാനിയലുമായി സാമ്യമുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസമൊക്കെ കിട്ടിയിട്ടുള്ള ആളാണ് ജെ സി ഡാനിയല്‍. പൃഥ്വിരാജിനെ ഞാന്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഞാന്‍ ജെ സി ഡാനിയല്‍ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ രാജുവിനൊപ്പം ഇരുന്ന് സ്‌ക്രിപ്റ്റ് വായിച്ചുകൊടുത്തു. പൃഥ്വിരാജ് അന്നും നല്ല പൈസ വാങ്ങുന്നയാളാണ്. വലിയ ഹീറോയായിക്കഴിഞ്ഞിരിക്കുന്നു. രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ലെന്നും ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്നും പറഞ്ഞു. അതിന് തയ്യാറാണോയെന്ന് ചോദിച്ചു. രാജു കുറേനേരം ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാര്‍ മൊത്തത്തില്‍ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന് ചോദിച്ചു. സാര്‍ തീരുമാനിച്ചോളൂ, എനിക്കൊരു പ്രശ്‌നവുമില്ല, പക്ഷേ സമയം വേണമെന്ന് പറഞ്ഞു'-കമല്‍ വ്യക്തമാക്കി.

ഐ ലൈനര്‍ ഉപയോഗിച്ച് കൊച്ചുമകള്‍ ശ്രേഷ്ഠ സമ്മാനിച്ച ടാറ്റു ചിത്രം പോസ്റ്റ് ചെയ്ത് ഗായിക സുജാത, സ്‌കൂള്‍ അടച്ചാലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടെയും വീട്ടില്‍ ഒരുപോലെയാണോ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരാണ് സുജാതയും മകള്‍ ശ്വേതയും. രണ്ടു പേരും ഒരുമിച്ച് കീഴടക്കാത്ത വേദികളില്ല. ഇപ്പോഴിതാ മകള്‍ക്കൊപ്പമല്ല, കൊച്ചുമകള്‍ക്കൊപ്പമുള്ള ചിത്രമാണ് സുജാത പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചുമകള്‍ക്കൊപ്പമുള്ള സുജാതയുടെ വെക്കേഷന്‍ വിശേഷങ്ങള്‍ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മകള്‍ ശ്വേത മോഹന്റെ മകളാണ് ശ്രേഷ്ഠ. ആളൊരു കൊച്ചു കുറുമ്പിയാണെന്ന് തെളിയിക്കുന്ന ചിത്രമാണ് സുജാത പങ്കുവെച്ചിരിക്കുന്നത്. ഐ ലൈനര്‍ ഉപയോഗിച്ച് ശ്രേഷ്ഠ സമ്മാനിച്ച ടാറ്റുവിന്റെ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് സുജാതയുടെ പോസ്റ്റ്. കൈത്തണ്ടയില്‍ ശ്രേഷ്ഠ എന്ന്  ഇംഗ്ലീഷില്‍ എഴുതിയിരിക്കുകയാണ്. കൂടാതെ ജനലില്‍ വലിഞ്ഞു കയറുന്ന ശ്രേഷ്ഠയുടെ ചിത്രവും ഉണ്ട്.  വെക്കേഷന്‍ വൈബ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിയില്‍ നിരവധി കമന്റുകളാണ് വരുന്നത്. വെക്കേഷനായാല്‍ സാധരണ വീടുകളില്‍ ഉള്ള അതേ കുഴപ്പങ്ങള്‍ അവിടേയും ഉണ്ടല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി

പലരീതിയില്‍ പണം സമ്പാദിക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ വേഗം വരാറുണ്ട്. ഇവിടെയിലതാ തന്റെ കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന മാജിക്കാണ് ഒറു യുവതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ സ്വദേശിയായ അലക്സാന്ദ്ര ബെറോക്കല്‍ എന്ന 37 കാരിയാണ് ഹാന്‍ഡ് മോഡലിംഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.  പരസ്യ ചിത്രങ്ങളിലൂടെ തന്റെ കൈവിരലുകള്‍ ആണ് യുവതി പ്രദര്‍ശിപ്പിക്കുക. ഇതിലൂടെയാണ് യുവതി പണം സമ്പാദിക്കുന്നത്. യുവതിയുടെ ഏകദേശ വാര്‍ഷിക വരുമാനം എത്രയെന്ന് കേട്ടാല്‍ ഞെട്ടും.  25 ലക്ഷത്തോളം രൂപയാണഅ ഇത്തരത്തില്‍ യുവതി സമ്പാദിക്കുന്നത്. ഒരു ഫൂട്ട് വെയര്‍ കമ്പനിയില്‍ സ്ഥിര ജോലിക്കാരിയാണ് അലക്സാന്ദ്ര. പാര്‍ടൈം ആയാണ് മോഡലിംഗ് ചെയ്യുന്നത്. അഞ്ച് മണിക്കൂര്‍ വരെയുള്ള ഷൂട്ടിംഗുകള്‍ക്ക് 62,588 രൂപയും 40 മിനിട്ട് ഷൂട്ടിന് ഒരു ലക്ഷം രൂപ വരെയും തനിയ്ക്ക് ലഭിക്കാറുണ്ടെന്ന് അലക്സാന്ദ്ര പറയുന്നു. കൂടാതെ ഇതൊരു മികച്ച വ്യവസായ മേഖലയാണെന്നും, ഇതേക്കുറിച്ച് അറിയാവുന്നവര്‍ കുറവാണെന്നും അലക്സാന്ദ്ര പറയുന്നു. പരസ്യങ്ങളില്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിക്കുകയും, അവയുടെ പുറത്ത് കൂടി കൈ വിരലുകള്‍ ഓടിക്കുകയും ഒക്കെയാണ് പ്രധാന ജോലി. വൈഎസ്എല്‍, മൈക്രോസോഫ്റ്റ്, ബ്രാന്‍ഡന്‍ ബ്ലാക്ക്വുഡ്, മാസി, ഷേക്ക് ഷാക്ക്, കിസ് നെയില്‍സ്, സെറീന വില്യംസ് ജ്വല്ലറി തുടങ്ങിയ നിരവധി ആഗോള ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അലക്സാന്ദ്ര. ഫാഷന്‍ കമ്പനികള്‍ക്ക് മുന്നില്‍ തന്റെ പോര്‍ട്ട്‌ഫോളിയോ സമര്‍പ്പിച്ചപ്പോള്‍ തന്നെ അവര്‍ തന്നെ തിരഞ്ഞെടുത്തതായി അലക്സാന്ദ്ര വെളിപ്പെടുത്തി. തന്റെ കൈകളുടെ നിറവും വിരലുകളുടെ ആകൃതിയുമാണ് എളുപ്പത്തില്‍ ഈ ജോലി ലഭിക്കാന്‍ കാരണമെന്നും അലക്സാന്ദ്ര ചൂണ്ടിക്കാട്ടി. ടാറ്റൂകളോ മറ്റ് പാടുകളോ ഇല്ലാത്ത തെളിഞ്ഞ ചര്‍മ്മമാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും ചര്‍മ്മത്തിന്റെ നിറവും, മെലിഞ്ഞ വിരലുകളും, നഖത്തിന്റെ ആകൃതിയുമെല്ലാം ബ്രാന്‍ഡുകള്‍ ഇത്തരം മോഡലിംഗില്‍ മാനദണ്ഡമാക്കാറുള്ളതായും അലക്സാന്ദ്ര സൂചിപ്പിച്ചു. തന്റെ കൈകള്‍ ചെറുതായതുകൊണ്ട് പരസ്യങ്ങളില്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വലുതായി കാണപ്പെടുമെന്നും, അതാണ് പല കമ്പനികള്‍ക്കും ആവശ്യമെന്നും അലക്സാന്ദ്ര പറയുന്നു. തന്റെ കൈകളുടെ സംരക്ഷണം അലക്സാന്ദ്രയെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമാണ്. കയ്യുറകള്‍ അണിഞ്ഞാണ് അലക്സാന്ദ്ര വീട്ടു ജോലികള്‍ ചെയ്യുന്നത്. കൈകള്‍ എപ്പോഴും ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കണമെന്നും കൂടാതെ ശരീരത്തിന്റെ പ്രായം പ്രതിഫലിക്കുന്ന ആദ്യ ഭാഗങ്ങളില്‍ ഒന്ന് കൈകളായതുകൊണ്ട് കൈ കഴുകിയാല്‍ ഉടന്‍ ലോഷന്‍ പുരട്ടണമെന്നും അലക്സാന്ദ്ര പറഞ്ഞു.

Other News in this category

  • ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന
  • വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
  • നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
  • ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
  • വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
  • ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
  • നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
  • 'ഒരു രാത്രി 35 പൗണ്ട് മാത്രം';  പ്രീമിയര്‍ ഇന്നിന്റെ  പരസ്യത്തിന് വിലക്കുമായി അഡ്വറ്റൈസിങ്ങ് അതോറിറ്റി, നടപടി ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി
  • ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്
  • തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍
  • Most Read

    British Pathram Recommends