18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.38 INR
1 EUR =89.76 INR
breaking news : കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ >>> 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം >>> ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും >>> എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>>
Home >> Channels
ദൂരദര്‍ശന്‍ തത്സമയ വാര്‍ത്താ അവതരണത്തിനിടെ വാര്‍ത്താ അവതാരക കുഴഞ്ഞു വീണു, എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് അവതാരക സോഷ്യല്‍ മീഡിയയില്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-22

ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലെ വാര്‍ത്ത അവതാരക തത്സമയ വാര്‍ത്ത അവതരണത്തിനിടെ കുഴഞ്ഞു വീണു. ലോപമുദ്ര സിന്‍ഹ എന്ന വാര്‍ത്ത അവതാരകയാണ് വായനയ്ക്കിടെഫ്‌ളോറില്‍ തലകറങ്ങി വീണത്. 

സഹപ്രവര്‍ത്തകര്‍ ഇവരെ ഉടന്‍ തന്നെ ഇവര്‍ക്ക് വേണ്ട പരിചരണം നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇവര്‍ തന്നെ പിന്നീട് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു. രക്ത സമ്മര്‍ദം താഴ്ന്നതോടെയാണ് താന്‍ ബ്ലാക്ക് ഔട്ടായി വീണതെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു. എനിക്ക് വയ്യാതിരിക്കുകയായിരുന്നു. വെള്ളം കുടിച്ചാല്‍ ശരിയാകുമെന്നാണ് കരുതിയത്.

'നാലു സ്റ്റോറിയുണ്ടായിരുന്നു. മൂന്നാമത്തെ സ്റ്റോറി വായിക്കുന്നതിനിടെ കനത്ത ചൂട് അനുഭവപ്പെട്ടു. പിന്നീട് പതിയെ വയ്യാതായി.ഞാന്‍ വിചാരിച്ചത് വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനാകുമെന്നാണ് പക്ഷേ നടന്നില്ല. കുറച്ചുനേരം വായിച്ചതിന് പിന്നാലെ കാഴ്ച മങ്ങി. പിന്നീട് ബ്ലക്ക് ഔട്ടായി''.-ലോപമുദ്ര സിന്‍ഹ പറഞ്ഞു. വെള്ളിയാഴ്ച ബംഗാളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനിലയാണ്. 42.5 ഡിഗ്രി സെല്‍ഷ്യസാണ് പനഡഡില്‍ രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.

More Latest News

കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ

ചില രാജ്യങ്ങളുടെ സംസ്‌ക്കാരമായി മാറിയ ചില വിശ്വാസങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കും ഒരു ഞെട്ടലുണ്ടാകും. കാരണം ഇങ്ങനെയും വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ചിലയിടങ്ങളില്‍ ഓരോ കാര്യങ്ങള്‍ നടക്കുന്നത്. അത്തരത്തില്‍ ജപ്പാനില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു ചടങ്ങാണ് 'ക്രയിംഗ് ബേബി സുമോ'. ആ വാക്കില്‍ തന്നെ ഇതേ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കരയുന്ന കുഞ്ഞിനെ വെച്ചുള്ള ഒരു മത്സരമാണ് ഇത്. വര്‍ഷങ്ങളായി നടന്നു വരുന്ന ഈ മത്സരം കൊവിഡ് മഹാമാരി സമയത്താണ് നടക്കാതിരുന്നത്. ഇപ്പോഴിതാ ഈ വര്‍ഷത്തെ ആഘോഷം കഴിഞ്ഞ മാസം 28 -ന് ജപ്പാനിലെ ടോക്കിയോയില്‍ നടന്നിരിക്കുകയാണ്. 100 -ലധികം കുട്ടികള്‍ ഈ ഗംഭീരമായ പരിപാടിയില്‍ പങ്കെടുത്തു. കുഞ്ഞിന്റെ കരച്ചില്‍ ''ദുഷ്ടാത്മാക്കളെ അകറ്റുകയും ഭാഗ്യം കൊണ്ടുവരുകയും ചെയ്യുന്നു''എന്നാണ് ജപ്പാനിലെ വിശ്വാസം. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നതും. സുമോ ഗുസ്തിക്കാരായ ആളുകള്‍ കുട്ടികളെ എടുത്ത് ഉയര്‍ത്തി ഉച്ചത്തില്‍ കരയിക്കാന്‍ ശ്രമിക്കുന്നതാണ് ഈ ചടങ്ങ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു കുട്ടിയാണോ കൂടുതല്‍ ഉച്ചത്തില്‍ കരയുന്നത് ആ കുട്ടി മത്സരത്തില്‍ ജയിക്കും. മാത്രമല്ല ആ കുട്ടിയുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും കൂടുതല്‍ ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ജപ്പാനില്‍ ഉടനീളം ഈ ചടങ്ങ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഈ വര്‍ഷത്തെ ഔദ്യോഗിക ചടങ്ങ് നടന്നത് ടോക്കിയോയിലെ ചരിത്രപ്രസിദ്ധമായ സെന്‍സോജി ക്ഷേത്രത്തില്‍ ആണ്. കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സമ്പ്രദായത്തെ ചിലര്‍ ചോദ്യം ചെയ്യുമെങ്കിലും, ഈ പരിപാടി മാതാപിതാക്കളും കാണികളും ഒരുപോലെ വിലമതിക്കുന്നതാണെന്നാണ് പരിപാടി സംഘടിപ്പിച്ച അസകുസ ടൂറിസം ഫെഡറേഷന്റെ ചെയര്‍മാന്‍ ഷിഗെമി ഫുജി പറയുന്നത്.  

'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം

സ്വന്തം ശരീരത്തിലെ മുറിവ് സ്വയം ചികിത്സിച്ച് ഒറാങ്ങുട്ടന്‍. ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഗുനുങ് ലൂസര്‍ നാഷണല്‍ പാര്‍ക്കിലെ ഒറാങ്ങുട്ടന്റെ സ്വയം ചികിത്സ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.  കണ്ണിതു താഴെയായി ഉണ്ടായിരുന്ന മുറിവാണ് ഒറാങ്ങുട്ടന്‍ സ്വയം ചികിത്സിച്ചത്. ഉഷ്ണ മേഖലയില്‍ കണ്ടു വരുന്ന അകര്‍ കുനിങ് എന്ന ചെടിയുടെ ഇലകള്‍ വായിലിട്ട് ചവച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിന് താഴത്തെ മുറിവില്‍ പുരട്ടുകയായിരുന്നു ഒറാങ്ങുട്ടാന്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആളുകള്‍ വേദന, വീക്കം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന സസ്യമാണ് അകര്‍ കുനിങ്.  പക്ഷെ ഒരു മൃഗം സ്വന്തം മുറിവ് ഔഷധസസ്യമുപയോഗിച്ച് സ്വയം ചികിത്സിക്കുന്നത് ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരുടെയും വലിയ കുരങ്ങന്‍മാരുടെയും പൊതു പൂര്‍വികനില്‍ നിന്നാവാം ഈ വിദ്യ ഇവര്‍ ആര്‍ജ്ജിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. വലിയ കുരുങ്ങുകള്‍ ഇത്തരത്തില്‍ ഔഷധങ്ങള്‍ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നതിനെ കുറിച്ച് മുന്‍പ് ഗവേഷര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വന്യ ജീവി സ്വയം ചികിത്സിക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്. മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. അകര്‍ കുനിങ് എന്ന ചെടി പൊതുവെ ഒറാങ്ങുട്ടാന്മാര്‍ ഭക്ഷണമാക്കാറില്ല. ഒറാങ്ങുട്ടാന്‍ ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം ശ്രദ്ധിച്ചു. ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ നേതൃത്വം വഹിക്കും.   'കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'.ലുക്കാ 4:18   ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി V C, ഫാ. ജെയിംസ് കോഴിമല, ഫാ. ജോയല്‍ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് O C D, ഫാ ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യന്‍ വെള്ളമത്തറ, ഫാ. ജോണ്‍ വെങ്കിട്ടക്കല്‍, ഫാ.സെബാസ്റ്റ്യന്‍ വര്‍ക്കി CMI, ഫാ. ജോജോ മഞ്ഞളി CMI തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കള്‍ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കും. ചിന്തയിലും, പ്രവര്‍ത്തിയിലും, ശുശ്രൂഷകളിലും കൃപകളുടെയും, നന്മയുടെയും, കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും, സാന്നിദ്ധ്യവും അനുഭവിക്കുവാനും, അനുകരണീയമായ ജീവിതം നയിക്കുന്നതിനും ഉള്ള കൃപകളുടെ ശുശ്രുഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്. മെയ് 9 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം ഏഴര മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടേ രാത്രി ഒമ്പതു മണിയോടെ അവസാനിക്കും. ദൈവീകമായ പ്രീതിയും, കൃപയും ആര്‍ജ്ജിക്കുവാനും, അവിടുത്തെ സത്യവും നീതിയും മനസ്സിലാക്കുവാനും, അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് - 07848808550 , മാത്തച്ചന്‍ - 07915602258(evangelisation@csmegb.org) ZOOM ID: 5972206305 , PASSCODE - 1947Date & Time: May 9th to 19th From 19:30-21:00  

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

Other News in this category

  • 'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്
  • 'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്
  • 'ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ബിഗ്‌ബോസില്‍ വന്നില്ല, എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം, എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിഷേക്
  • സ്നേഹത്തോടെ പ്രേക്ഷകര്‍ നല്‍കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേര് പുതിയ വീടിനു നല്‍കി പേളിയും ശ്രീനിളും, ഇത് സന്തോഷത്തിന്റെ നിമിഷമെന്ന് ആരാധകരോട് താരങ്ങള്‍
  • ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍
  • 'കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല, എന്നെ പുറത്താക്കരുതെന്ന് ഞാന്‍ അപേക്ഷിച്ചതാണ് ലാലേട്ടനോട്, പക്ഷെ മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി' ജാന്മോണി പറയുന്നു
  • 'ബിഗ്‌ബോസില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്, ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്' ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങി ഫിറോസ് ഖാന്‍
  • ജനപ്രിയനായകന്‍ ദിലീപ് ബിഗ്‌ബോസ് സീസണ്‍ ആറില്‍ അതിഥിയായി എത്തുന്നു, ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞ് താരം
  • ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്ക് നേരെ ഹര്‍ജി, നിയമ വിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെപ്പിക്കാം അവതാരകന്‍ മോഹന്‍ലാലിന് നോട്ടീസ്
  • 'അച്ഛന് തന്നെ മനസിലാവുന്നില്ല, അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒന്ന് നോക്കിയേ' പേളിക്കൊപ്പമുള്ള നിറ്റാരയുടെ ചിത്രം കണ്ട് ശ്രീനിഷിന്റെ കമന്റിന് ആരാധകരുടെ മറുപടി ഇങ്ങനെ
  • Most Read

    British Pathram Recommends