18
MAR 2021
THURSDAY
1 GBP =105.91 INR
1 USD =83.33 INR
1 EUR =90.50 INR
breaking news : ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ 50 കാരിയെ എക്‌സ്എല്‍ ബുള്ളി നായക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തി; ദാരുണമായി കൊല്ലപ്പെട്ടത് നായക്കളുടെ ഉടമയെ തന്നെയെന്ന് പോലീസ് >>> പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതത്തിനെ കടത്തിവെട്ടി ഹൗസ് ഫുള്‍ ഷോസ് റെക്കോര്‍ഡുമായി 'ഗുരുവായൂരമ്പല നടയില്‍', ചിത്രം 50 കോടി ക്ലബ്ബിലേക്ക്? >>> 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തം എന്‍എച്ച്എസും സര്‍ക്കാരും മറച്ചുവച്ചു; മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി, ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ബില്ല്യണിലേറെ നഷ്ടപരിഹാരം >>> സമ്മറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് സൂചന; വായ്പാ ചെലവുകളിലെ ആദ്യ കുറവ് അടുത്ത മാസം പ്രകടമാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍ >>> യുകെയടക്കം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിവാഗ്‌ദാനം, ലക്ഷങ്ങൾ വാങ്ങിയുള്ള തട്ടിപ്പുകൾ വ്യാപകം; കൊച്ചിയിൽ രണ്ടാഴ്‌ചയ്‌ക്കിടെ പിടിയിലായത് 5 തട്ടിപ്പുകാർ! 6 മാസത്തിനിടെ നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയം! 16 ലക്ഷത്തിലേറെ നഷ്ടപ്പെട്ട നഴ്‌സുമാരും >>>
Home >> CINEMA
'റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍' എന്ന് ദിലീപ്, ദിലീപിന്റെ ഈ വാക്കുകള്‍ക്ക് താഴെ മഞ്ജുവാര്യരെന്ന് കമന്റ് ചെയ്ത് ആരാധകര്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-30

ദിലീപ് മഞ്ജുവാര്യര്‍ ബന്ധം വേര്‍പിരിഞ്ഞ് ദിലീപ് കാവ്യയെ വിവാഹം കഴിച്ച് വര്‍ഷങ്ങളായെങ്കിലും ഇന്നും ദിലീപ് മഞ്ജു എന്ന് പറഞ്ഞാല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഈ കോംമ്പോ സ്‌ക്രീനില്‍ ഇഷ്ടപ്പെട്ടവര്‍ അവര്‍ ജീവിതത്തില്‍ ഒന്നായപ്പോഴും ഒരുപാട് സന്തോഷിച്ചിരുന്നു.

മഞ്ജു പോയതിന് ശേഷം ദിലീപിന് ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. ദിലീപിന് എതിരെ കേസ് നടക്കുന്നതും ജയിലില്‍ ആകുന്നതും സിനിമകള്‍ ചെയ്യാതെ വന്നതും എല്ലാ മഞ്ജുവുമായുള്ള വേര്‍പിരിയലിനു ശേഷമാണ്. ഇതെല്ലാം മഞ്ജു എന്ന ഭാഗ്യം ദിലീപിനെ വിട്ട് പോയത് കാരണം ആണെന്നാണ് ആരാധകര്‍ ഇപ്പോഴും പറയുന്നത്. 

കേസിന് ശേഷം ദിലീപിന്റേതായി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷനായി എത്തിയ താരം പറഞ്ഞ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറക്കുകയായിരുന്നു.

സ്‌കൂള്‍ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചാണ് ദിലീപ് പറഞ്ഞത്. ഒപ്പം റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് താനെന്നും ദിലീപ് പറഞ്ഞു. 

'എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാന്‍ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല.' 'അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാന്‍ അത് അറിഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെണ്‍കുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. മാത്രമല്ല ഞങ്ങള്‍ പിന്നീട് ചേര്‍ന്നത് വ്യത്യസ്തമായ രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സില്‍ വെച്ച് കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു.'

'പിന്നെ ഞാന്‍ സിനിമയില്‍ വന്നശേഷം ആ കുട്ടി എനിക്ക് മെസേജ് അയച്ചു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സായി. അതുപോലെ റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ഞാന്‍. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയല്‍ ലവ് ഇപ്പോള്‍ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വില്‍ പരാജയം സംഭവിക്കുമ്പോള്‍ അതൊരു പെയിനായി ഒപ്പമുണ്ടാകും.'

'പിന്നെ അതില്‍ നിന്നും കരകയറാന്‍ വേറെ പ്രണയത്തില്‍ പോയി നമ്മള്‍ ചാടും. നമ്മളെ സ്‌നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വിഷയങ്ങള്‍ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആര്‍ക്കും എപ്പോഴും സംഭവിക്കാം.''ചിലതിന് പകരമാകാന്‍ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു', എന്നാണ് ദിലീപ് പറഞ്ഞത്. റിയല്‍ ലവ്വിനെ കുറിച്ചുള്ള ദിലീപിന്റെ വാക്കുകള്‍ വൈറലായതോടെ കമന്റ് ബോക്‌സില്‍ മഞ്ജു വാര്യര്‍ എന്ന പേരും കമന്റുകളും നിറയാന്‍ തുടങ്ങി. സല്ലാപത്തില്‍ നായകനും നായികയുമായി അഭിനയിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത്.

 

More Latest News

പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതത്തിനെ കടത്തിവെട്ടി ഹൗസ് ഫുള്‍ ഷോസ് റെക്കോര്‍ഡുമായി 'ഗുരുവായൂരമ്പല നടയില്‍', ചിത്രം 50 കോടി ക്ലബ്ബിലേക്ക്?

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയില്‍'. താരനിരയും സംവിധായകന്റെ മുന്‍ ചിത്രവുമായിരുന്നു അതിന് കാരണം. വന്‍ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. 'ഗുരുവായൂരമ്പല നടയില്‍' നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍ നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ഗുരുവായൂരമ്പല നടയില്‍ 50 കോടി ക്ലബ്ബിലേക്ക് കടക്കും. 2024 മലയാള സിനിമയിലെ മറ്റ് ബ്ലോക്ക്ബസ്റ്ററുകളായ മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ  രണ്ട് ദിവസ കളക്ഷനെക്കാള്‍ 150 ശതമാനം കൂടുതല്‍ കളക്ഷനാണ് 'ഗുരുവായൂരമ്പല നടയില്‍' കരസ്ഥമാക്കിയത്. കൂടാതെ ഓവര്‍സീസ് കളക്ഷനില്‍ ആടുജീവിതം സിനിമയേക്കാള്‍ മുന്നേറ്റവും ഈ പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം നേടിയിട്ടുണ്ട്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്ഫുള്‍ ഷോകള്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍. ഇന്ന് ഞായറാഴ്ച മാത്രം ചിത്രത്തിന് 720 ല്‍ ഏറെ ഹൗസ്ഫുള്‍ ഷോകളാണ് ലഭിച്ചത്. ഇന്ത്യയിലെ കണക്കാണ് ഇത്. ഇതില്‍ 600 ഷോകളും കേരളത്തിലാണ്. കൂടാതെ ഇതുവരെ 20 ലക്ഷത്തിനധികം ആളുകള്‍ കണ്ട സിനിമ കൂടിയാണ് 'ഗുരുവായൂരമ്പല നടയില്‍'. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വര്‍ഗീസ്,  അരവിന്ദ് ആകാശ്, ജോയ്‌മോന്‍, അഖില്‍ കാവാലിയൂര്‍, അശ്വിന്‍ വിജയന്‍  തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം. എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സ്റ്റില്‍സ് - ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്- ടെന്‍ ജി  

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍, നിയമാവലി പ്രകാശനം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏഴാമത് ബൈബിള്‍ കലോത്സവം നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ നടത്തപ്പെടുന്നു. ബൈബിള്‍ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് മീറ്റിംഗില്‍ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷന്‍, സ്‌കെന്തോര്‍പ്പില്‍ വച്ചാണ് ഈ വര്‍ഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത്. റീജിയണല്‍ മത്സരങ്ങള്‍ 27/10/2024 മുമ്പായി നടത്തി 28/10/2024 തിയതിക്ക് മുമ്പായി രൂപത മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവരുന്നു. രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ പ്രാര്‍ത്ഥനാശംസകളും വിജയങ്ങളും നേരുന്നു. രൂപത ബൈബിള്‍ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിള്‍ ക്വിസിനെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നു ബൈബിള്‍ അപ്പൊസ്തലേറ്റിനു വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ്, ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ 

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമാ പ്രെസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കല്‍ ലൈവ് ഷോ ഈമാസം 31ന് വൈകിട്ട് ആറു മണിക്ക് പ്രെസ്റ്റണ്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യന്‍ ഡിവോഷണല്‍ സംഗീത രചയിതാവും കംപോസറുമായ പീറ്റര്‍ ചേരാനല്ലൂര്‍ പരിപാടി നയിക്കും. ഫ്ലവര്‍സ് സംഗീത മത്സരത്തില്‍ കൂടി പ്രശസ്ത ആയ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ളി ബഹറിന്‍ പോലെ മലയാള സിനിമയില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികള്‍ കോര്‍ത്തുഎന്നാക്കി കൊണ്ട് ഒരു മനോഹരമായ മ്യൂസിക്കല്‍ നൈറ്റാണ് സൈമാ പ്രെസ്റ്റണ്‍ നടത്തുന്നത്. സൈമാ സ്നേഹ സംഗീത രാവിലേക്ക് എല്ലാവരെയും സൗഗതം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ മലയാളികള്‍ക്ക് വേണ്ടി രൂപീകരിച്ച ഈ അസോസിയേഷന്‍ സാംസ്‌കാരിക സാമൂഹിക സ്പോര്‍ട്സ് മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ സൈമ പ്രൈസ്റ്റണ്‍ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റണ്‍ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഒരിക്കല്‍ കൂടി  സ്വാഗതം ചെയ്യുന്നു.

'ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ, നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്' കൊല്ലം സുധിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ രേണു

കൊമേഡിയനും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കൊല്ലം സുധിയുടെ വിയോഗ ശേഷം ആ കുടുംബത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. രേണുവും രണ്ടു മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബമായി മാറി.  കാരമം മലയാളികള്‍ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത കേട്ടത്. അടുത്ത മാസം താരം മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് എത്തുകയാണ് രേണു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പ് ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 'രാത്രി. മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ ബന്ധമായിരുന്നു. വന്നു എന്ന് മനസ്സിലായി. ഹാപ്പി ബര്‍ത്ത് ഡേ സുധി ചേട്ടാ. നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ്സ് ചെയ്യുകയാണ്. ഒരുപാട് സ്‌നേഹിക്കുന്നു'' - ഇതായിരുന്നു രേണു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊല്ലം സുധിയുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആയിരുന്നു രേണു ഈ കുറിപ്പ് എഴുതിയത്.

പാല്‍ ചായ അധിക നേരം തിളപ്പിക്കുന്ന പതിവുണ്ടോ? ഇനി അത് നിറുത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍

ഒരു ദിവസം തുടങ്ങുന്നത് മുതല്‍ മലയാളികള്‍ക്ക് ചായ ഉന്മേഷത്തിന്റെ കൂട്ടാണ്. ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്ന പതിവാണ് പലര്‍ക്കും. എന്നാല്‍ കഫീന്‍ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഐസിഎംആര്‍ പുറത്തിറക്കിയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പുതുക്കിയ ഡയറ്ററി മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.  എന്നാല്‍ ഇപ്പോഴിതാ പാല്‍ ചായ കൂടുതല്‍ തിളപ്പിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നമാണെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. കടുപ്പം വേണമെന്ന കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങള്‍ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്‌സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലില്‍ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നല്‍കുന്നത്. കൂടുതല്‍ നേരം വെക്കുന്നത് തെയിലയുടെ കടപ്പു കൂട്ടാന്‍ കാരണമാകും. ഇത് ചായക്ക് ചവര്‍പ്പ് രുചി നല്‍കും.

Other News in this category

  • പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതത്തിനെ കടത്തിവെട്ടി ഹൗസ് ഫുള്‍ ഷോസ് റെക്കോര്‍ഡുമായി 'ഗുരുവായൂരമ്പല നടയില്‍', ചിത്രം 50 കോടി ക്ലബ്ബിലേക്ക്?
  • രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
  • 'ആടുജീവിതത്തില്‍ നജീബാകാന്‍ പൃഥ്വിരാജിന്റെ കണ്ണിലുള്ള സ്വാഭാവിക ആത്മവിശ്വാസത്തെ കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു' തുറന്ന് പറഞ്ഞ് സംവിധായകന്‍ ബ്ലെസി
  • 'ഭ്രമയുഗത്തില്‍ മുണ്ട് മാത്രമേ കോസ്റ്റ്യൂമുള്ളൂ, പക്ഷെ സാധാരണ നാല് ലക്ഷത്തിനുളളില്‍ ഒരു ചിത്രം തീര്‍ക്കാവുന്നിടത്ത് എട്ട് മുതല്‍ 10 ലക്ഷം വരെ അതിന് ചിലവായിട്ടുണ്ട്': തുറന്ന് പറഞ്ഞ് കോസ്റ്റിയൂം ഡിസൈനര്‍ 
  • ഒടിടിയില്‍ നിന്നും ഇതാ പുസ്തകമാകാന്‍ തയ്യാറെടുത്ത് പ്രേമലു, റീനുവിന്റെയും സച്ചിന്റെയും ഒഴിവാക്കിയ രംഗങ്ങള്‍ ഇനി പുസ്തകത്തില്‍ വായിക്കാം
  • 'എന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും അവന്റെ സ്വപ്നങ്ങളാണ് അവന്റെ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ സ്വപ്‌നങ്ങളും ആണ്' പൊതുവേദിയില്‍ പ്രണയം പറഞ്ഞ ജാന്‍വി കപൂര്‍
  • കൈയ്യിലെ പരിക്ക് വിഷയമല്ല, കാനിലേക്ക് പതിവ് സ്റ്റൈല്‍ തെറ്റാതെ എത്തി ഐശ്വര്യ റായ്, ഈ വര്‍ഷവും റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തന്നെ താരം (ചിത്രങ്ങള്‍)
  • 'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ്
  • ചാര്‍ലി ചിത്രത്തിലെ 'നായിക' അമ്മയായി, കാണാന്‍ മൈസൂരിലേക്ക് ഓടിയെത്തി നടന്‍ രക്ഷിത് ഷെട്ടി; ആറ് കുഞ്ഞുങ്ങള്‍ക്കാണ് 'ചാര്‍ലി' ജന്മം നല്‍കിയത്
  • 'മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഉള്ളത് സിവില്‍ കേസ് ക്രിമിനല്‍ നടപടികള്‍ക്ക് പ്രസക്തിയില്ല', നിര്‍മ്മാതാക്കള്‍ക്കെതിരായ നീക്കത്തില്‍ പരാതിക്കാരന് തിരിച്ചടി, നടപടിക്ക് കോടതി സ്റ്റേ
  • Most Read

    British Pathram Recommends